പ്രമുഖ ഹാസ്യനടന്‍ ലൈംഗിക അതിക്രമം നടത്തി; രാത്രി കാരവാനിലേക്ക് വരാന്‍ പറഞ്ഞു; വെളിപ്പെടുത്തി നടി
സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും മോശം അനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നവരായി ഒരുപാട് താരങ്ങളുണ്ട്. അവസരത്തിന് വേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെട്ടവരെക്കുറിച്ച് നിരവധി നടിമാര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. തുടക്കക്കാര്‍ക്ക് മാത്രമല്ല ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും ബന്ധങ്ങളുമെല്ലാം ഉള്ളവര്‍ക്കും ഇത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് ഒരു മുതിര്‍ന്ന നടനില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകായണ് പ്രഗതി. തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമാണ് പ്രഗതി. തെലുങ്കില്‍ മാത്രമല്ല തമിഴിലും കന്നഡയിലും മലയാളത്തിലും പ്രഗതി അഭിനയിച്ചിട്ടുണ്ട്. ഒരു പ്രമുഖ നടന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. തനിക്ക് വര്‍ഷങ്ങളായി അറിയുന്ന ആളാണ് ആ നടന്‍ എന്നും പ്രഗതി പറയുന്നുണ്ട്.

''ഒരു സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. രാവിലെ പതിനൊന്ന് മണിയായിട്ടുണ്ടാകും. വളരെ മുതിര്‍ന്ന കോമഡി നടന്‍ എന്നെ ലൈംഗികമായി അതിക്രമിച്ചു. അയാള്‍ എന്നോട് ഡബിള്‍ മീനിംഗില്‍ സംസാരിക്കുകയും രാത്രി രഹസ്യമായി തന്റെ കാരവാനിലേക്ക് വരണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ അന്നത്തെ ദിവസം ഷൂട്ട് തീരുന്നത് വരെ ഞാന്‍ പ്രശ്‌നത്തിനൊന്നും പോയില്ല'' പ്രഗതി പറയുന്നു.
'' പിന്നീട് ഞാന്‍ അയാളെ എന്റെ കാരവനിലേക്ക് വിളിച്ചു. അയാളെ ഞാന്‍ ഒറ്റയ്ക്ക് മാറ്റിയിരുത്തി സംസാരിച്ചു. എപ്പോഴെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് തെറ്റായ സിഗ്നല്‍ തന്നിട്ടുണ്ടോ എന്ന് ചോദിച്ചു. എഫ്‌പോഴും നിങ്ങള്‍ക്ക് എന്നോട് ഇങ്ങനെ പെരുമാറാം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ബോഡി ലാഗ്വേജ് ഞാന്‍ കാണിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ലെന്നായിരുന്നു അയാളുടെ മറുപടി. നിങ്ങള്‍ എന്നോട് തെറ്റായാണ് പെരരുമാറിയത്. വളരെ വൃത്തികെട്ട പെരുമാറ്റമായിരുന്നു. അവിടെ വച്ച് തന്നെ നിങ്ങളെ നാണം കെടുത്താന്‍ പറ്റുമായിരുന്നു. നിങ്ങളുടെ ഇത്രയും കാലത്തെ ഇമേജ് തകര്‍ക്കണ്ട എന്ന് കരുതിയാണ് വിട്ടത്'' എന്നാണ് പ്രഗതി പറയുന്നത്.
തെലുങ്കില്‍ പ്രശസ്തമായ നിരവധി സിനിമകളിലായി ധാരാളം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രഗതി ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായിട്ടുണ്ട. അതേസമയം, കഴിഞ്ഞ കുറച്ച് കാലങ്ങളായി അമ്മ വേഷങ്ങളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കൊപ്പം സീരിയലുകളിലും നടി സജീവമാണ്.

തന്റെ 20-ാം വയസിലാണ് പ്രഗതി വിവാഹിതയാകുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായിരുന്നു നടിയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ടായതിന് ശേഷമാണ് ഇരുവരും ബന്ധം വേര്‍പ്പെടുത്തുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം അമ്മയാണ് പ്രഗതിയ്ക്ക് വഴിക്കാട്ടിയായത. പല അഭിമുഖങ്ങളിലും അമ്മ നല്‍കിയ പിന്തുണയെ പറ്റി നടി സംസാരിച്ചിരുന്നു. മക്കളെ വളര്‍ത്താനടക്കം ഏറെ കഷ്ടപ്പെട്ടതിന് ശേഷമാണ് വീണ്ടും അഭിനയത്തില്‍ തന്നെ നടി സജീവമായത്.
മാസങ്ങള്‍ക്ക് മുന്‍പ് മുതലാണ് നാല്‍പത്തിയേഴ് വയസുകാരിയായ നടി വീണ്ടും വിവാഹിതയായേക്കുമെന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ടോളിവുഡ് സിനിമാ മേഖലയില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവ് പ്രഗതിയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിക്കുകയും അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചുവെന്നും പ്രഗതി വിവാഹത്തിന് സമ്മതം മൂൡയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ പിന്നീട് ഇത് നിഷേധിച്ച് പ്രഗതി രംഗത്തെത്തുകയായിരുന്നു.


Click it and Unblock the Notifications