For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുംബന രംഗം ഭാര്യയ്ക്ക് ഇഷ്ടമല്ല; സാമന്തയ്ക്കൊപ്പമുള്ള ലിപ്‌ലോകില്‍ നിന്നും രാംചരണ്‍ മാറിയതിൻ്റെ കാരണമിതാണ്

  |

  സിനിമയിലെ ചുബംന രംഗങ്ങളും ബെഡ് റൂം സീനുകളുമൊക്കെ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. മലയാളത്തില്‍ നടന്‍ ടൊവിനോ തോമസാണ് അത്തരത്തിലുള്ള വേഷങ്ങള്‍ കൂടുതലായും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ തെലുങ്കില്‍ നടന്‍ രാം ചരണിന് ഇത്തരം റോളുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉള്ളതിനെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ താരകുടുംബത്തില്‍ ജനിച്ച രാം ചരണ്‍ നടന്‍ ചിരഞ്ജീവിയുടെ മകനാണ്.

  സ്റ്റൈലിഷ് ആയി കാതറിൻ ട്രീസ, മനോഹരമായിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം

  വളരെ കുറഞ്ഞ കാലം കൊണ്ട് തെലുങ്കിലെ ചോക്ലേറ്റ് ഹീറോയായി മാറിയ രാംചരണിന് വലിയ ആരാധക പിന്തുണയുണ്ട്. എന്നാല്‍ ലേശം റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ താരം മടിക്കുന്നുണ്ടെന്നാണ് സംവിധായകന്‍ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് രാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ രംഗസ്ഥലം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിശദമായി വായിക്കാം.

  രാംചരണും സാമന്ത അക്കിനേനിയും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് രംഗസ്ഥലം. 2018 ല്‍ റിലീസ് ചെയ്ത സിനിമ സുകുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കില്‍ നിര്‍മ്മിച്ച പിരീഡ് ആക്ഷന്‍ ചിത്രമായ രംഗസ്ഥലം ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. രാംചരണിന്റെയും സാമന്തയുടെയും കഥാപാത്രങ്ങളും ജനപ്രീതി നേടി. സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ താരം മടി കാണിച്ചതും അതിന്റെ കാരണം ഭാര്യ ആയിരുന്നുവെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

  കുടുംബവിളക്കിന്റെ കഥ പ്രേക്ഷകര്‍ പറഞ്ഞത് പോലെ ആക്കി; അവിഹിതമെന്ന് പറഞ്ഞ് കളിയാക്കിയവര്‍ ഇനി തിരുത്തേണ്ടി വരും- വായിക്കാം

  'സംവിധായകനായ സുകുമാര്‍ തന്നെയായിരുന്നു രംഗസ്ഥലത്തിന് വേണ്ടി തിരക്കഥ രചിച്ചതും. സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ആദ്യ സ്‌ക്രീപ്റ്റില്‍ നായികയും നായകനും തമ്മില്‍ ലിപ്‌ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ നായകനായ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ അത് ചെയ്യേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകന്‍ ആ രംഗത്തെ കുറിച്ച് രാം ചരണിനോട് സൂചിപ്പിച്ചെങ്കിലും പ്രതീഷിച്ച ഉത്തരം ലഭിച്ചില്ല.
  സാഹിബേ എന്നാണ് മമ്മൂട്ടിയെ വിളിക്കുന്നത്; കൈയില്‍ തൊടണമെന്ന ആഗ്രഹം പറഞ്ഞപ്പോഴുള്ള മറുപടിയെ കുറിച്ച് താരപത്‌നി- വായിക്കാം

  രാം ചരണിന്റെ ഭാര്യയായ ഉപാസന കാമിനേനിയ്ക്ക് ഭര്‍ത്താവ് ലിപ്‌ലോക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് വലിയ താല്‍പര്യം ഇല്ലാത്തതായിരുന്നു കാരണം. ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം അതിന് വിസമ്മതിക്കുകയായിരുന്നു. അങ്ങനെ സംവിധായകനും അത് വേണ്ടെന്ന് വെച്ചു. ഇതിനിടെ സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ സമയത്താണ് മറ്റൊരു ആശയം സംവിധായകനിലേക്ക് എത്തുന്നത്. നായികയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മാതി. ബാക്കി എല്ലാം വിഎഫ്എക്‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് സുകുമാര്‍ വ്യക്തമാക്കി.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  അങ്ങനെ ആണെങ്കില്‍ കുഴപ്പമില്ല. താന്‍ ആ രംഗം അഭിനയിച്ചോളാമെന്ന് താരം സമ്മതിച്ചു. ഒടുവില്‍ ഷൂട്ടിങ്ങ് ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ടെക്‌നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ച് കൊണ്ട് തന്നെ അഭിനയിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ അതൊരു ലിപ്‌ലോക് അല്ലായിരുന്നുവെന്നാണ് പിന്നീടൊരു അഭിമുഖത്തില്‍ സാമന്ത വെളിപ്പെടുത്തിയത്. കവിളുകളില്‍ വെറുതെ ഒന്ന് തലോടുക മാത്രമാണ് ചെയ്തിരുന്നത്. അല്ലാതെ ചുംബന രംഗം അല്ലെന്നും നടി സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും രംഗസ്ഥലം ബോക്‌സോഫീസില്‍ വലിയ വിപ്ലവം സൃഷ്ടിച്ച സിനിമയായി മാറി.

  കൊച്ചു പയ്യൻ, 30 വയസേ തോന്നുള്ളു, മമ്മൂട്ടിയിലെ താരത്തിന് നടനും അതൊരു അഭിനന്ദനമല്ലെന്ന് ആർ ജെ സലീം- വായിക്കാം

  English summary
  Ram Charan Initially Denied The Kissing Scene With Samantha In Rangasthalam Because Of This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X