പത്ത് വർഷമായിട്ടും കുട്ടികളില്ല! കളിയാക്കലിനൊടുവിൽ രാംചരൺ അച്ഛനാവുന്നു, സന്തോഷം പങ്കുവച്ച് ചിരഞ്ജീവി
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളിൽ ഒരാളാണ് രാം ചരണ്‍. തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെയും സുരേഖയുടേയും മകനായ രാം ചരണ്‍ അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിലെത്തുന്നത്. ഇന്ന് തെലുങ്ക് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രാം ചരൺ. സൂപ്പർ ഹിറ്റ് ചിത്രം ആര്‍ആര്‍ആറിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായും രാം ചരണ്‍ മാറിയിട്ടുണ്ട്.
ബിസിനസ് രംഗത്ത് തിളങ്ങിയ ഉപാസന കമിനേനിയെയാണ് രാം ചരണ്‍ വിവാഹം ചെയ്തത്. 2012 ലായിരുന്നു ഇരുവരുടേയും വിവാഹം. തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഉപാസന തന്റേയും രാം ചരണിന്റേയും ചിത്രങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

വിവാഹിതരായിട്ട് പത്ത് വർഷം കഴിഞ്ഞെങ്കിലും ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, രാം ചരണും ഭാര്യയും ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്. രാം ചരണിന്റെ അച്ഛൻ മെഗാ സ്റ്റാർ ചിരഞ്ജീവി തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

നേരത്തെ ഉപാസന ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ താരകുടുംബം പ്രതികരിക്കാത്തത് കൊണ്ട് തന്നെ ഇതിൽ വ്യക്തത ഉണ്ടായിരുന്നില്ല. രാം ചരണിന്റെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ചിരഞ്ജീവിയും കുടുംബവും.
ആർആർആർ റിലീസിന് ശേഷം രാം ചരണിന് നല്ല കാലമാണ്. നിറയെ സന്തോഷ വാർത്തകളാണ് നടനെ തേടിയെത്തുന്നത്. അതിനിടയിലാണ് ഈ പുതിയ സന്തോഷവും. അതേസമയം, കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ നിരന്തരം പലതരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നവരാണ് രാം ചരണും ഉപാസനയും.

പത്ത് വർഷമായിട്ടും കുട്ടികളില്ലല്ലോ, ആർക്കാണ് കുഴപ്പം എന്ന തരത്തിൽ പലരും ചോദിച്ചിട്ടുണ്ടെന്ന് ഒരിക്കൽ ഉപാസന പറഞ്ഞിരുന്നു. കുട്ടികൾ ഇപ്പോൾ വേണ്ട എന്നത് തങ്ങൾ എടുത്ത തീരുമാനമാണെന്ന് രാം ചരണും ഒരിക്കൽ വ്യക്തമാക്കിയിരുന്നു. രണ്ടുപേർക്കും ഇപ്പോൾ തിരക്കുകളുണ്ട് അതുകൊണ്ട് കുറച്ചു വർഷത്തേക്ക് കുട്ടികൾ വേണ്ടായെന്ന് തീരുമാനിച്ചു എന്നാണ് രാം ചരൺ പറഞ്ഞത്.
ഓരോരുത്തര്‍ക്കും അവരുടേതായ താല്‍പര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ ദമ്പതിമാര്‍ തയ്യാറല്ലെങ്കില്‍ അവരെ കുറിച്ച് വിലയിരുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്. അവര്‍ പബ്ലിക് ഫിഗര്‍ ആണെന്നേയുള്ളു. അല്ലാതെ പൊതുസ്വത്തല്ലെന്നും രാം ചരൺ പറഞ്ഞിരുന്നു.

കുട്ടികളെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്ന് ഉപാസനയും പറഞ്ഞിട്ടുണ്ട്. അതിന് താൻ എന്ത് മറുപടി നൽകിയാലും അത് വളച്ചൊടിക്കാനും വൈറലാവാനും സാധ്യതയുണ്ട് അതുകൊണ്ട് പ്രതികരിക്കുന്നില്ല എന്നായിരുന്നു ഒരിക്കൽ ഉപാസന നൽകിയ മറുപടി.
കഴിഞ്ഞ മാസം രാം ചരണും ഉപാസനയും ആഫ്രിക്കയിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. ഇരുവരും ഒരുമിച്ചുള്ള യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

2012 ജൂൺ 14 ന് ഹൈദരാബാദിൽ നടന്ന ഗംഭീരമായ ചടങ്ങിൽ വെച്ചാണ് രാം ചരണും ഉപാസന കാമിനേനിയും വിവാഹിതരായത്. അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന. ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2011 ൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം.


Click it and Unblock the Notifications