കുഞ്ഞ് വളരേണ്ടത് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം; ചിരഞ്ജീവിയുടെ വീട്ടിലേക്ക് താമസം മാറുമെന്ന് ഉപാസന!

തെലുങ്ക് സൂപ്പർ താരം രാം ചരൺ തേജയും ഭാര്യ ഉപാസന കാമിനേനിയും തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസമാണ് ഇവർ പതിനൊന്നാം വിവാഹവാർഷികം ആഘോഷിച്ചത്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്. വിവാഹം കഴിഞ്ഞ് ഇത്രയും വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളാകുന്നതിന്റെ ആകാംഷയിലാണ് രാം ചരണും ഉപാസനയും. ആരാധകരും ഇവരുടെ കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ്.

ഗർഭകാല വിശേഷങ്ങളെല്ലാം ഉപാസന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇനി കേവലം ദിവസങ്ങൾ മാത്രമാണ് കുഞ്ഞിന്റെ വരവിനായുള്ളത്. അതിനിടെ കുഞ്ഞ് ജനിച്ച ശേഷം രാം ചരണിന്റെ വീട്ടിലേക്ക് താമസം മാറുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉപാസന. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ രാം ചരൺ പ്രതികരിച്ചതിനെ കുറിച്ചും പറയുന്നു. ഇടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരപത്നി.

ram charan upasana

ഗർഭിണിയാണെന്ന് തോന്നുന്നു എന്ന് താൻ പറഞ്ഞപ്പോൾ, 'അധികം ആവേശം വേണ്ട, ശാന്തയാകൂ' എന്നാണ് രാം ചരൺ പറഞ്ഞതെന്ന് ഉപാസന പറയുന്നു. അതിനുശേഷം ടെസ്റ്റുകൾ നടത്തി. റിസൾട്ട് വന്ന് ഗർഭിണി ആണെന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹം ആഘോഷിച്ചത്. ഭർത്താവിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം അതാണെന്നും ഉപാസന പറഞ്ഞു.

താൻ ഒരുപാട് ആവേശം കാണിക്കുന്ന ആളാണ് എന്നാൽ രാം വളരെ ശാന്തനാണ്. താൻ വികാരങ്ങൾ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളും അദ്ദേഹം അതിനെ ശാന്തമായി അതിനെ കൈകാര്യം ചെയ്യുന്ന ആളാണെന്നും ഉപാസന പറഞ്ഞു.

ചിരഞ്ജീവിക്കും അമ്മ സുരേഖയ്ക്കും ഒപ്പം താമസിച്ച് കുഞ്ഞിനെ ഒന്നിച്ച് വളർത്താനാണ് തങ്ങളുടെ പദ്ധതിയെന്നും ഉപാസന വെളിപ്പെടുത്തി. 'ഇപ്പോൾ ധാരാളം ദമ്പതികൾ കുഞ്ഞുങ്ങൾ ആയ ശേഷം മാറി താമസിക്കാറുണ്ട്. ഞങ്ങൾ ഇതിന് നേർവിപരീതമായി ചെയ്യാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ വേറെയാണ് താമസിക്കുന്നത്. എന്നാൽ ഞങ്ങൾ രാമിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് താമസം മാറാൻ ഒരുങ്ങുകയാണ്',

'ഞങ്ങളെ രണ്ടുപേരെയും ഞങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും കൂടിയാണ് വളർത്തിയത്. ആ സന്തോഷം ഞങ്ങളുടെ കുഞ്ഞിനും വേണം. അതുകൊണ്ടാണ് അവരുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചത്. കൂടാതെ, ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് അവരുടെ സഹയാവും പിന്തുണയും എന്തായാലും ആവശ്യമാണ്', ഉപാസന വ്യക്തമാക്കി.

കുഞ്ഞിൽ അമിതമായ സ്വാധീനം ചെലുത്താതെ, തങ്ങൾക്കും ഇഷ്ടമുള്ള രീതിയിൽ കുഞ്ഞ് വളരണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ഉപാസന പറഞ്ഞു. കുഞ്ഞിനായുള്ള തൊട്ടിലും റൂമും ഒപ്പം തന്നെ വസ്ത്രങ്ങളുമെല്ലാം തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും താരപത്നി വ്യക്തമാക്കി. കുഞ്ഞ് വേണ്ടേ എന്ന ചോദ്യങ്ങൾ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ കേൾക്കാൻ തുടങ്ങിയതാണെന്നും എന്നാൽ രാം തനിക്ക് കരിയറിൽ മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം തന്നുവെന്നും ഉപാസന അഭിമുഖത്തിൽ പറയുന്നുണ്ട്.

ram charan upasana

'എനിക്ക് കരിയറിൽ മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം രാം തന്നു. എന്റെ തിരഞ്ഞെടുപ്പുകളെ രാം ബഹുമാനിച്ചു. അതാണ് ഞങ്ങളുടെ വൈവാഹിക ജീവിതത്തിന്റെ ഭംഗി. സ്നേഹത്തിന്റെ കാര്യത്തിലാണ് നമ്മൾ വളരേണ്ടതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഞങ്ങൾക്ക് ചുറ്റുമുള്ള നിരവധി ദമ്പതികൾക്കെല്ലാം കുട്ടികളുണ്ടായിരുന്നു, കുടുംബങ്ങൾ വളരുന്നത് കാണാൻ രസമാണ്. ഞങ്ങളുടെ കരിയറിന് എന്താണ് ആവശ്യമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു',

'അങ്ങനെ ഒരു ഘട്ടത്തിൽ, ഞങ്ങൾ കുട്ടി വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ ബോധപൂർവമായ ഒരു തീരുമാനമെടുത്തു. അതാണ് ഞങ്ങളുടെ ദാമ്പത്യത്തെ ശക്തിപ്പെടുത്തുന്നത്', ഉപാസന പറയുന്നു. കുഞ്ഞിന്റെ വരവിനായി ആകാംഷയോടെയും പരിഭ്രമത്തോടെയും അൽപം ഉത്കണ്ഠയോടെയും കാത്തിരിക്കുകയാണ്. ഒരുപാട് ഹൈപ്പർ ആകുമ്പോഴും ഉത്കണ്ഠാ നേരിടുമ്പോഴും രാമാണ് സഹായിക്കുന്നത്. തന്നെ ശാന്തയാക്കി എന്താണെങ്കിലും പരിഹരിക്കാമെന്ന് പറയും. കുഞ്ഞിനെ നോക്കുന്ന കാര്യത്തിലായാലും രാം ഒപ്പമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ഉപാസന കൂട്ടിച്ചേർത്തു.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X