'കുട്ടിക്ക് ഇഷ്ടമുള്ള രീതിയിൽ വളരാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകും, പക്ഷേ..!'; ഉപാസന പറയുന്നു

തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. അടുത്തിടെയാണ് ഉപാസന ഗർഭിണിയാണെന്ന വിവരം താരകുടുംബം ഔദ്യോഗികമായി പുറത്തുവിട്ടത്. 2012 ജൂൺ 14 നാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. പത്ത് വർഷത്തിലേറെ നീണ്ട സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോകുന്നത്.

ആർആർആറിന്റെ വിജയത്തോടെ രാം ചരണിന്റെ പ്രശസ്‌തി ആഗോളതലത്തിൽ ഉയർന്നതിന് പിന്നാലെയാണ് കുടുംബത്തിൽ പുതിയ സന്തോഷവാർത്ത എത്തിയത്. നേരത്തെ ഇത്ര വർഷമായിട്ടും കുഞ്ഞുണ്ടാവാത്തതിന്റെ പേരിൽ താരങ്ങൾ ഒരുപാട് പരിഹാസങ്ങൾ കേട്ടിരുന്നു. അടുത്തിടെ, ഒരു അഭിമുഖത്തിൽ, വീട്ടിലെ പുതിയ അതിഥി ജൂലൈയിൽ എത്തുമെന്ന് ഉപാസന പറഞ്ഞിരുന്നു. മറ്റെല്ലാ മാതാപിതാക്കളെയും പോലെ തങ്ങളും ആവേശത്തിലാണെന്നാണ് താരപത്നി പറഞ്ഞത്.

ram charan

തന്റെ ഗർഭാവസ്ഥയിലുടനീളം രാം ചരണിന്റെ വളരെയധികം പിന്തുണ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലും ഉപാസന പറഞ്ഞു. കുഞ്ഞിന്റെ ജനനത്തിന് ഇൻഷുറൻസ് ഉപയോഗിക്കുമെന്നും കുഞ്ഞിന് ഇഷ്ടമുള്ള രീതിയിൽ വളരാൻ എല്ലാ സ്വാതന്ത്ര്യവും നൽകുമെന്നും ഉപാസന പറഞ്ഞു. താരത്തിന്റെ ആ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

'എല്ലാ രക്ഷിതാക്കളെയും പോലെ ഞങ്ങളും ആവേശത്തിലാണ്. കുട്ടിക്ക് ഇഷ്ടമുള്ളത് പോലെ വളരാനുള്ള സ്വാതന്ത്ര്യം അനുവദിക്കും, എന്നാൽ ഒരു നിശ്ചിത മാർഗ്ഗ നിർദ്ദേശങ്ങളും ഉത്തരവാദിത്തവും അവർക്ക് ഉണ്ടാവും, കാരണം പ്രശസ്തി ഒരു വലിയ ഉത്തരവാദിത്തമാണ്, അതിനെ വിലമതിക്കുകയും വേണം' എന്നായിരുന്നു ഉപാസന പറഞ്ഞത്.

ഭർത്താവ് രാം ചരണുമായുള്ള വിവാഹ ബന്ധത്തെ കുറിച്ചും ഉപാസന തുറന്നു പറഞ്ഞു, 'ജീവിതം റോസാപ്പൂ മെത്തയല്ല, ഞങ്ങളുടെ തിരക്കു പിടിച്ച യാത്രകളും മറ്റുളള ഇടപെടലുകളും ഓരോരുത്തരുടെ അഭിപ്രായങ്ങളും കാരണം ഞങ്ങളുടെ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ എപ്പോഴും ഒരുമിച്ച് നിൽക്കുകയും ഞങ്ങൾക്കിടയിൽ തന്നെ നല്ലൊരു ബാലൻസ് ഉണ്ടാക്കുകയും കൃത്യമായ ആശയവിനിമയം നടത്തുകയും ഞങ്ങളുടെ ബന്ധത്തിന്റെ ലക്ഷ്യങ്ങൾ പതിവായി അവലോകനം ചെയ്യും. യഥാർത്ഥത്തിൽ അത് തന്നെയാണ് ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് ഞാൻ കരുതുന്നു,' ഉപാസന പറഞ്ഞു.

ram charan

പ്രസവത്തെ കുറിച്ചും ഇന്ത്യയിലെ ആരോഗ്യ മേഖലയെ കുറിച്ചുമൊക്കെ ഉപാസന സംസാരിച്ചു. 'നമ്മുടെ രാജ്യത്ത് ആരോഗ്യ സംവിധാനങ്ങൾ വളരെ താങ്ങാനാവുന്ന വിലയാണ്. അത് അങ്ങനെയാകാൻ സാധിക്കുന്ന വ്യത്യസ്ത ചാനലുകൾ നാം അറിഞ്ഞിരിക്കണം. അതെല്ലാം ഉള്ളത് കൊണ്ട് തന്നെ എന്താണ് എന്റെ സംഘടന ചെയ്യാൻ പോകുന്നതെന്ന് എനിക്ക് അറിയാം.

എന്റെ പ്രസവത്തിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകും. എന്റെ കുഞ്ഞിന്റെ ജനനത്തിന് ഞാൻ ഇൻഷുറൻസ് ഉപയോഗിക്കും,' എന്നാണ് ഉപാസന പറഞ്ഞത്. നേരത്തെ അമേരിക്കയിൽ ആവും ഉപാസനയുടെ പ്രസവം എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.

അതേസമയം, ഓസ്‌കാറിന്‌ ശേഷം രാം ചരണിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി ഉപാസന പറഞ്ഞു. ആർആർആറിന് മുമ്പുള്ള ജീവിതം വളരെ വ്യത്യസ്തമായിരുന്നു. ഒരു മൂന്ന് വർഷത്തെ യാത്ര ആയിരുന്നു ഇത്. ഞങ്ങൾ പുതിയൊരു ലോകം കണ്ടു എന്ന് തന്നെ പറയാം, ഞങ്ങളെ രണ്ടുപേരെയും സംബന്ധിച്ച് മനോഹരമായ ഒരു അനുഭവം തന്നെ ആയിരുന്നു അത് എന്നും ഉപാസന പറഞ്ഞു.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X