വിധവയായ നടിക്കൊപ്പം രാം ഗോപാൽ വർമയുടെ നൈറ്റ് പാർട്ടി, ഞെറ്റി ചുളിച്ച് സോഷ്യൽ മീഡിയ; ചിത്രം വൈറൽ

ഒരുകാലത്ത് ഹിന്ദി സിനിമയിൽ തിളങ്ങി നിന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ. തെലുങ്കില്‍ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ ശേഷമാണ് അദ്ദേഹം ബോളിവുഡിലേക്ക് ചേക്കേറുന്നത്. പിന്നീടങ്ങോട്ട് രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി നിരവധി ഹിറ്റുകളിലൂടെ രാം ഗോപാൽ വർമ്മ ബോളിവൂഡിലെ അറിയപ്പെടുന്ന സംവിധായകനായി പേരെടുക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മെയിൻസ്ട്രീം കൊമേർഷ്യൽ സിനിമകളിൽ നിന്നൊക്കെ മാറി നടക്കുകയാണ് രാം ഗോപാൽ വർമ. ദേശീയ പുരസ്‌കാരം ഉൾപ്പെടെ നേടിയിട്ടുള്ള സംവിധായകൻ അടുത്തിടെ ചെയ്ത സിനിമകളുടെ അമച്വറിഷ് സ്വഭാവത്തിന്റെ പേരിൽ ഏറെ പഴികളും കേട്ടിരുന്നു. എന്നിരുന്നാലും ആ വഴി മാറി സഞ്ചരിക്കാൻ സംവിധായകൻ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, പല വിഷയങ്ങളിലും വിവാദപരമായ അഭിപ്രായങ്ങൾ നടത്തി, വിവാദങ്ങളുടെ തോഴനായി രാം ഗോപാൽ വർമ്മ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നടത്തിയ പല പരാമർശങ്ങളും അടുത്തിടെ വലിയ രീതിയിൽ വിമർശിക്കപ്പെടുകയും വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഒരു ഫോട്ടോയുടെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് രാം ഗോപാൽ വർമ.

surekha vani ram gopal varma

നടി സുരേഖ വാണിയ്‌ക്കൊപ്പമുള്ള സംവിധായകന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെലുങ്ക് സിനിമയിലെ ശ്രദ്ധേയ ക്യാരക്ടർ നടിമാരിൽ ഒരാളാണ് സുരേഖ വാണി. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. നായികയാവാൻ പ്രായത്തിലുള്ള മകളുണ്ടായിട്ടും ഇന്നും വളരെ സുന്ദരിയാണ് സുരേഖ. സൗന്ദര്യത്തിന്റെ കാര്യത്തിൽ സ്വന്തം മകളുമായിട്ടാണ് സുരേഖയുടെ മത്സരമെന്നാണ് പൊതുവിലുള്ള അഭിപ്രായം. അങ്ങനെയുള്ള താരമാണ് ഒരു പബ്ബിലെ നൈറ്റ് പാർട്ടിയിൽ രാം ഗോപാൽ വര്മയ്ക്ക് ഒപ്പം പ്രത്യക്ഷപ്പെട്ടത്.

സുരേഖ വാണി തന്നെയാണ് സംവിധായകനൊപ്പമുള്ള ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. ചിത്രത്തിൽ രാം ഗോപാൽ വർമ്മയെ അടുത്ത് ചേർത്ത് പിടിച്ചിരിക്കുകയാണ് സുരേഖ. കയ്യിൽ ഒരു ഗ്ലാസും പിടിച്ചാണ് സംവിധായകന്റെ പോസ്. കഴിഞ്ഞ ദിവസം സുരേഖ വാണി പങ്കുവച്ച ചിത്രം ഇപ്പോഴും വൈറലായി കൊണ്ടിരിക്കുകയാണ്.

ഭർത്താവിന്റെ അപ്രതീക്ഷിത മരണം തീർത്ത വേദനയെ തുടർന്ന് സിനിമയിൽ നിന്നൊക്കെ ഇപ്പോൾ വിട്ടു നിൽക്കുകയാണ് സുരേഖ. 2019ൽ അസുഖ ബാധിതനായിട്ടായിരുന്നു ഭർത്താവിന്റെ മരണം. വ്യത്യസ്‌തമായ ക്യാരക്ടർ റോളുകൾ ചെയ്ത് സുരേഖ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഭർത്താവിന്റെ മരണം. ഇത് വലിയ രീതിയിലാണ് താരത്തെ ബാധിച്ചത്. സുരേഖ ഡിപ്രഷനിലേക്ക് വീണു പോവുകയും അടുത്തിടെ അതിനെ അതിജീവിച്ച് എത്തുകയുമായിരുന്നു.

surekha vani

പിന്നീട് സിനിമകൾ ചെയ്യാൻ സുരേഖ തയ്യാറായെങ്കിലും ഇടവേളയ്ക്ക് ശേഷം ഇപ്പോൾ അധികം അവസരങ്ങൾ താരത്തിന് ലഭിക്കുന്നില്ല. എന്നാൽ മകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കാൻ നടി ശ്രദ്ധിക്കുന്നുണ്ട്. സുരേഖയുടെ ചിത്രങ്ങലും മകളോടൊപ്പമുള്ള വീഡിയോകളൊക്കെ തരംഗമായി മാറാറുണ്ട്.

അതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള സുരേഖയുടെ പോസ്റ്റ്. അതേസമയം, ചിത്രം വൈറലായതിന് പിന്നാലെ നിരവധി വിമർശനങ്ങളും നടിക്ക് നേരെ വരുന്നുണ്ട്. ചിലർ ചിത്രം കണ്ട് ഞെറ്റി ചുളിക്കുന്നുണ്ട്. എന്നാൽ അതിനൊക്കെ ശകതമായ മറുപടി നൽകി മുന്നോട്ട് പോവുകയാണ് സുരേഖ വാണി.

Read more about: ram gopal varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X