വീട്ടുകാരെ എതിർത്തു, അധികം നാൾ മുന്നോട്ട് പോകില്ലെന്ന് പലരും വിധിയെഴുതി; രമ്യ കൃഷ്ണന്റെ പ്രണയവിവാഹം!

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് രമ്യ കൃഷ്ണൻ. എൺപതുകളുടെ അവസാനം സിനിമാ ജീവിതം ആരംഭിച്ച രമ്യ തൊണ്ണൂറുകളിലാണ് തരംഗമായി മാറുന്നത്. ഇടക്കാലത്ത് ആ തരംഗം അവസാനിച്ചെങ്കിലും ഇന്നിപ്പോൾ വീണ്ടും തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുകയാണ് താരം. താരമൂല്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് താരം. മാസ് റോളുകളിൽ രമ്യ കൃഷ്ണനെ പോലെ തിളങ്ങുന്ന മറ്റൊരു തെന്നിന്ത്യൻ നടിയെ ചൂണ്ടിക്കാണിക്കുക അസാധ്യം.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും രമ്യ കൃഷ്ണൻ തിളങ്ങിയിട്ടുണ്ട്. പടയപ്പ, ബാഹുബലി എന്നീ സിനിമകളിൽ ഐക്കോണിക്കായ വേഷങ്ങൾ രമ്യ കൃഷ്ണന് ലഭിച്ചു. പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രമായാണ് തമിഴ് സിനിമാ പ്രേമികൾ ഇന്നും രമ്യയെ കാണുന്നത്. നായികയെന്ന നിലയിൽ കാര്യമായ വിജയങ്ങളൊന്നും ഇല്ലാതിരിക്കെയാണ് പടയപ്പയിലെ നെ​ഗറ്റീവ് വേഷത്തിലേക്ക് രമ്യ എത്തുന്നത്. അത് രമ്യയുടെ കരിയറിലെ വഴിത്തിരിവായി മാറുകയായിരുന്നു.

ramya krishnan

അതിനു ശേഷം രമ്യ കൃഷ്‌ണന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാകുന്നത് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെയാണ്. ചിത്രത്തിലെ രാജമാത എന്ന കഥാപാത്രത്തെ നടി അനശ്വരമാക്കി. ശ്രീദേവിക്ക് പകരമാണ് രമ്യ കൃഷ്ണൻ ഈ വേഷം ചെയ്തത്. രമ്യ കൃഷ്ണനല്ലാതെ മറ്റൊരു നടിയെയും ഈ വേഷത്തിൽ സങ്കൽപ്പിക്കാൻ പറ്റില്ലെന്ന് സിനിമ കണ്ട് ഏവരും പറഞ്ഞു.

ജയിലറാണ് രമ്യ കൃഷ്ണന്റെ ഏറ്റവും പുതിയ സിനിമ. വർഷങ്ങൾക്ക് ശേഷം രജിനികാന്തിനൊപ്പം രമ്യ അഭിനയിച്ച സിനിമയാണിത്. തെലുങ്ക്, തമിഴ് ഭാഷകളിലാണ് രമ്യ ഇപ്പോൾ സജീവമായി നിൽക്കുന്നത്. ബിഗ് ബജറ്റ് സിനിമകളിൽ അടക്കം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് കരിയറിൽ മുന്നേറുകയാണ് താരം.

കരിയർ പോലെ ഒരുപാട് ട്വിസ്റ്റുകളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞതാണ് രമ്യ കൃഷ്ണന്റെ ജീവിതവും. 2003ലാണ് നടി വിവാഹിതയാകുന്നത്. തെലുങ്ക് സംവിധായകൻ കൃഷ്ണവംശിയെ ആണ് നടി വിവാഹം ചെയ്തത്. ഒരു മകനുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. എന്നാൽ ചില ട്വിസ്റ്റുകൾ നിറഞ്ഞാതായിരുന്നു ഇവരുടെ പ്രണയവിവാഹം. അധികമാർക്കും അറിയാത്ത കഥയാണത്.

മുൻനിര താരമായി വളർന്നു വരുന്നതിനിടയിൽ വിവാഹപ്രായമായിട്ടും വിവാഹം കഴിക്കാതെ നടന്ന നടിയായിരുന്നു രമ്യ കൃഷ്ണൻ. അതിനിടെയാണ് ചന്ദ്രലേഖ എന്ന ചിത്രം സംവിധാനം ചെയ്ത തെലുങ്ക് സംവിധായകൻ കൃഷ്ണവംശിയും നടി രമ്യാ കൃഷ്ണനും പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചു ജീവിക്കുകയുമാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഇത് രമ്യയുടെ വീട്ടിൽ അറിഞ്ഞതോടെ അവർ മകൾക്കായി വിവാഹമാലോചിക്കാൻ തുടങ്ങി, വരനെയും കണ്ടെത്തി.

ramya krishnan

എന്നാൽ ആ വിവാഹത്തിന് താല്പര്യമില്ലാതിരുന്ന രമ്യ വീടുവിട്ടിറങ്ങി ഹൈദരാബാദിൽ എത്തി കൃഷ്ണവംശിയെ വിവാഹം കഴിച്ചു. 2003 ജൂണിലാണ് ഇവർ വിവാഹിതരായത്. ഈ ബന്ധം അധികം നാൾ മുന്നോട്ട് പോവുകയിലെന്ന് അന്ന് പലരും വിധി എഴുതി. എന്നാൽ 20 വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും.

മുൻപ് ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ജോലി സംബന്ധമായി രമ്യ ചെന്നൈയിൽ താമസം തുടങ്ങിയപ്പോൾ ആയിരുന്നു ഇത്. അന്ന് ഈ വാർത്തകളോട് രമ്യ പ്രതികരിച്ചത് ശ്രദ്ധനേടിയിരുന്നു. ഞങ്ങൾ രണ്ടുപേരും മുതിർന്നവരാണ്. മരം ചുറ്റി പ്രണയിക്കാനുള്ള സമയമല്ല അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയിൽ തിരക്കിലാണ്, ഞാൻ എന്റേതിലും. എന്റെ കരിയറിനെ പിന്തുണയ്ക്കുന്ന ഭർത്താവിനെ ലഭിച്ചതിൽ ഞാൻ സന്തോഷവതിയാണ്.

ഞാൻ എന്റെ ജോലിയുടെ ആവശ്യത്തിനായി ചെന്നൈയിലാണ്. അദ്ദേഹം ഹൈദരാബാദും. ഞങ്ങൾ സ്ഥിരമായി ഫോണിൽ സംസാരിക്കുന്നുണ്ട്, സമയം കിട്ടുമ്പോൾ ഞാൻ ഹൈദരാബാദിലേക്ക് പോകും, അദ്ദേഹം ചിലപ്പോൾ ചെന്നൈയിൽ വരും. ഞങ്ങൾ സന്തോഷകരമായി തന്നെ മുന്നോട്ട് പോവുകയാണെന്നാണ് രമ്യ കൃഷ്ണൻ പറഞ്ഞത്. ഋത്വിക് എന്നാണ് ഇവരുടെ മകന്റെ പേര്.

More from Filmibeat

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X