For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോകം മുഴുവന്‍ രശ്മിക-വിജയ് എന്ന് പറയുന്നു, ഇറ്റ്‌സ് ക്യൂട്ട്! പ്രണയ വാര്‍ത്തകളില്‍ രശ്മിക

  |

  തെന്നിന്ത്യന്‍ സിനിയിലെ യുവതാരമാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു രശ്മിക മന്ദാന. ഇപ്പോഴിതാ താരം ബോളിവുഡിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സാക്ഷാല്‍ അമിതാഭ് ബച്ചനൊപ്പമാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം. അതേസമയം രശ്മികയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.

  Also Read: ഐശ്വര്യ റായിയുമായി ഡിവോഴ്സ്? പുതിയ വിവാഹത്തെ പറ്റിയും തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

  രശ്മിക മന്ദാനയും യുവനടന്‍ വിജയ് ദേവരക്കൊണ്ടയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴും സോഷ്യല്‍ മീഡയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും തങ്ങളുടെ പ്രണയ വാര്‍ത്തകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ്യം ഇതുവരേയും പറഞ്ഞിട്ടില്ല. ഇപ്പോഴിതാ രശ്മിക ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  മാഷബിളിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക മനസ് തുറന്നത്. ''അതൊക്കെ നല്ല ക്യൂട്ട് അല്ലേ? ഞാനത് കേള്‍ക്കുമ്പോള്‍ അയ്യോ ബാബു, ഇറ്റ്‌സ് സോ ക്യൂട്ട് എന്നാകും'' എന്നാണ് രശ്മിക റൂമറുകളെക്കുറിച്ച് പറയുന്നത്. താനും വിജയ് ദേവരക്കൊണ്ടയും സമാനചിന്താഗതരിക്കാരാണെന്നും ഒരേസമയത്ത് എത്തിയവരെന്ന നിലയില്‍ നല്ല അടുപ്പമുണ്ടെന്നും രശ്മിക പറയുന്നുണ്ട്.

  Also Read: ജയസൂര്യ അപ്സെറ്റായി; കഥയുടെ പ്രധാന ഭാ​ഗം മാറ്റേണ്ടി വന്നു; ഫുക്രിയുടെ പരാജയത്തെക്കുറിച്ച് സിദ്ദിഖ്

  ''എനിക്ക് ഹൈദരാബാദിലൊരു ഗ്യാങുണ്ട്. അവനും ഹൈദരാബാദിലൊരു ഗ്യാങ്ങുണ്ട്. ഞങ്ങള്‍ക്ക് ഒരുപാട് പൊതു സുഹൃത്തുക്കളുണ്ട്. അങ്ങനെയാണ് ഞങ്ങള്‍. ലോകം മുഴുവുന്‍ രശ്മികയും വിജയും എന്നു പറയുമ്പോള്‍ ക്യൂട്ട് ആണെന്ന് തോന്നും'' എന്നാണ് താരം പറയുന്നത്. ഒരേ കാലത്ത് വന്നവരെന്ന നിലയിലും ഒരുമിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയവര്‍ എന്ന നിലയിലും തങ്ങളുടെ വളര്‍ച്ച ഒരുമിച്ചായിരുന്നുവെന്നും അതിനാല്‍ നല്ല സൗഹൃദവും പരസ്പരം മനസിലാക്കുന്നവരാണെന്നും രശ്മിക പറയുന്നുണ്ട്.

  Also Read: ജനിച്ച് ഒരു മാസത്തിനുള്ളില്‍ ഭാഗ്യമെത്തി; മൃദുലയുടെയും യുവയുടെയും മകളുടെ അരങ്ങേറ്റം കാണിച്ച് താരദമ്പതിമാര്‍

  ഉടനെ തന്നെ വിജയ്‌ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും രശ്മിക പങ്കുവെക്കുന്നുണ്ട്. ഞങ്ങള്‍ക്ക് പറ്റിയൊരു കഥ വന്നാല്‍ ചെയ്യണം. രസമായിരിക്കും. ഞങ്ങള്‍ നല്ല അഭിനേതാക്കളാണ്, സംവിധായകരെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും രശ്മിക പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇരുവരുടേയും പ്രണയ വാര്‍ത്തകള്‍ സത്യമാണോ എന്നാണ് രശ്മികയുടെ വാക്കുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

  അതേസമയം നേരത്തെ കോഫി വിത്ത് കരണിന്റെ ഫിനാലെയില്‍ വിജയ് സിംഗിള്‍ ആണെന്ന് കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷോയില്‍ വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം അതിഥിയായി എത്തിയ അനന്യ പാണ്ഡെ താരവും രശ്മികയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകരുന്ന പ്രതികരണമായിരുന്നു നടത്തിയത്. എന്നാല്‍ വാര്‍ത്തകളെ തള്ളിപ്പറയാനോ സമ്മതിക്കാനോ വിജയ് ദേവരക്കൊണ്ടയും തയ്യാറായിട്ടില്ല.

  ''ഞങ്ങള്‍ രണ്ടു പേരും തുടക്കകാലത്ത് തന്നെ രണ്ട് സിനിമകള്‍ ചെയ്തു. അവളൊരു ഡാര്‍ലിംഗ് ആണ്. എനിക്കവളെ ഒരുപാടിഷ്ടമാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്'' എന്നായിരുന്നു താരം പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ സിനിമകളിലൂടെയുള്ള ബന്ധമാണ്. ഉയര്‍ച്ചകളും താഴ്ചകളും ഒരുമിച്ച് കണ്ടവരാണെന്നും അതിലൂടെയാണ് അടുപ്പമുണ്ടായതെന്നും വിജയ് പറഞ്ഞിരുന്നു.

  എന്തായാലും രശ്മിക തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ് ബൈ ആണ് രശ്മികയുടെ ആദ്യ ഹിന്ദി ചിത്രം. നീന ഗുപ്തയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഒക്ടോബര്‍ ഏഴിനാണ് സിനിമയുടെ റിലീസ്. അതേസമയം വിജയ് ദേവരക്കൊണ്ട നേരത്തെ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ലൈഗറിലൂടെയായിരുന്നു ദേവരക്കൊണ്ടയുടെ ബോളിവുഡ് എന്‍ട്രി. പക്ഷെ സിനിമ പരാജയപ്പെടുകയായിരുന്നു.

  English summary
  Rashmika Mandanna Says Its Cute To Hear The World Saying Rashmika And Vijay Devarakonda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X