For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദാമ്പത്യ ജീവിതത്തെ റേറ്റിംഗ് കൂട്ടാന്‍ ഉപയോഗിക്കരുത്; മാധ്യമ വായടപ്പിക്കാന്‍ ഒരുങ്ങി സമാന്ത

  |

  സമാന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങള്‍ നിറയ്ക്കുകയാണ്. ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ലെങ്കിലും വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. സോഷ്യല്‍ മീഡിയയും അഭ്യൂഹങ്ങളും സംശയങ്ങളുമെല്ലാം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്രമാത്രം ചര്‍ച്ചകള്‍ നടക്കുമ്പോഴും താരങ്ങള്‍ മൗനം പാലിക്കുന്നത് പോലും ആരാധകര്‍ സംശയത്തോടെയാണ് നോക്കി കാണുന്നത്. എന്താണ് സത്യാവസ്ഥ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  പുതിയ ലുക്കിൽ നടി സംയുക്ത മേനോൻ, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

  വിവാഹ മോചനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് അകലം പാലിക്കുകയാണ് സമാന്തയും നാഗ ചൈതന്യയും. എന്നാല്‍ അതൊന്നും ഗോസിപ്പ് കോളങ്ങളെ നിശബ്ദമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമത്തിന്റെ വഴി സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് സമാന്ത എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാര്യങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ കൊണ്ടു പോകാനാണ് സമാന്തയുടെ നീക്കമെന്നാണ് കേള്‍ക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Samantha

  നിയമം വഴി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഗോസിപ്പുകള്‍ എഴുതുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് സമാന്ത. ഇതിന്റെ ഭാഗമായി താരം തന്റെ ലീഗല്‍ ടീമിനെ സമീപ്പിച്ചതായും തന്നെക്കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങള്‍ എഴുതുന്നത് നിര്‍ത്തുവാനായി പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് സമാന്ത എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പരിശോധനകളും നടന്നു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുക എന്നത് സാധ്യമാകുമോ എന്നാണ് നോക്കുന്നത്.

  അതേസമയം തന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് നാഗ ചൈതന്യ നേരത്തെ പ്രതികരിച്ചിരുന്നു. ഗോസിപ്പുകള്‍ സിനിമാ താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് നാഗ ചൈതന്യ പറയുന്നത്. അതിനാല്‍ തന്നെ അവയെ ഒന്നും താന്‍ കാര്യമായി എടുക്കുന്നില്ലെന്നും നാഗ ചൈതന്യ പറയുന്നു. എന്നാല്‍ തന്റെ ജീവിതത്തിലെ ഒരോ നിമിഷവും വാര്‍ത്തയാകുന്നത് വേദനാജനകമാണെന്നും നാഗ ചൈതന്യ അഭിപ്രായപ്പെട്ടു.

  ''തുടക്കത്തില്‍ ഇത്തിരി വേദനയുണ്ടായിരുന്നു. വിനോദം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചു. പക്ഷെ അതിന് ശേഷം ഞാനൊന്ന് പഠിച്ചു, ഇന്നത്തെ കാലത്ത് ഒരു വാര്‍ത്ത മറ്റൊരു വാര്‍ത്തയെ റീപ്ലേസ് ചെയ്യും. ഇന്നൊരു വാര്‍ത്തയെങ്കില്‍ നാളെ മറ്റൊരു വാര്‍ത്തയാകും. ഇന്നത്തെ വാര്‍ത്ത എല്ലാവരും മറക്കും. പക്ഷെ എന്റെ മുത്തച്ഛന്റെ കാലത്ത് മാസികകളായിരുന്നു. മാസികള്‍ മാസത്തിലാണ് വരിക. അതുകൊണ്ട് ഒരു വാര്‍ത്ത ഒരു മാസത്തോളം ചര്‍ച്ചയായി നില്‍ക്കും. പക്ഷെ ഇന്ന് അടുത്ത സെക്കന്റില്‍ തന്നെ പുതിയ വാര്‍ത്ത ലബിക്കും. ആളുകളുടെ മനസിലും അധികനാള്‍ ഉണ്ടാകില്ല. യഥാര്‍ത്ഥ വാര്‍ത്തയിലാണ് കാര്യം. അത് നിലനില്‍ക്കും. പക്ഷെ ഉപരിപ്ലവമായ കാര്യങ്ങളും റേറ്റിംഗിന് വേണ്ടിയുള്ള വാര്‍ത്തകളും മറക്കും. ആ ചിന്ത വന്നതോടെ അതെന്നെ ബാധിക്കാതായി'' എന്നായിരുന്നു നാഗ ചൈതന്യ പറഞ്ഞത്.

  സമാന്തയും നാഗ ചൈതന്യയും വിവാഹ മോചനത്തിന് മുന്നോടിയായുള്ള കൗണ്‍സലിംഗ് ഘട്ടത്തിലാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ നേരത്ത പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്. കൗണ്‍സിലിംഗ് ഫലം കണ്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വേര്‍പിരിയണമെന്നുള്ള നിലപാടില്‍ ഇപ്പോഴും സമാന്തയും നാഗ ചൈതന്യയും ഉറച്ചു നില്‍ക്കുകയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുണ്ട്.

  ഐശ്വര്യയും ഷാരൂഖ് ഖാനും തമ്മിൽ തെറ്റാനുള്ള കാരണം, ആരാധകരെ ഞെട്ടിച്ച താരങ്ങളുടെ പിണക്കങ്ങൾ

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  വിവാഹമോചവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഫോര്‍മാലിറ്റികള്‍ രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം വിവാഹമോചനത്തെ കുറിച്ച് സമാന്തയോ നാഗ ചൈതന്യയോ ഇരുവരുടേയും കുടുംബങ്ങളോ ഒന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വിവാഹമോചനത്തിന് ശേഷം നടിക്ക് 50 കോടി ജീവനാംശമായി ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: samantha naga chaitanya
  English summary
  Reports Says Samantha Is Moving Legally To Prevent Media From Writing About Her Personal Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X