കെട്ടിപ്പിടിച്ച് നിന്ന നിമിഷങ്ങൾ; ഭർത്താവുമായി പിരിഞ്ഞ ഉടന്‍ സാമന്ത ചിത്രങ്ങള്‍ ഡിലീറ്റാക്കിയതിൻ്റെ കാരണമിതാണ്

തെന്നിന്ത്യന്‍ താരദമ്പതിമാരായിരുന്ന സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒടുവില്‍ ഈ മാസം ആദ്യ ആഴ്ചയിലാണ് കേട്ടതൊക്കെ സത്യമാണെന്നും നിയമപരമായി വേര്‍പിരിയുകയാണെന്നും അറിയിച്ച് ഇരുവരും രംഗത്ത് വന്നത്. ഭാര്യ-ഭര്‍ത്താവ് എന്ന റോളില്‍ നിന്നും മാറി ഇനി മുതല്‍ സുഹൃത്തുക്കളായി തുടരുമെന്നാണ് രണ്ടാളും ഒരുപോലെ അറിയിച്ചത്. എന്നാല്‍ ആ സൗഹൃദം എന്നും തുടരാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാറിനുള്ളിലും ഫോട്ടോഷൂട്ടാവാം, നടി ലാവണ്യ ത്രിപാഠിയുടെ കിടിലൻ ഫോട്ടോസ്

നാഗചൈതന്യയുമായിട്ടുള്ള എല്ലാ ഓര്‍മ്മകളും അവസാനിപ്പിക്കാന്‍ സാമന്ത ശ്രമിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്ന വാര്‍ത്തകളില്‍ നിന്നും പറയുന്നത്. അതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നടി ഡിലീറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതോടെ നടിയെ കുറ്റപ്പെടുത്തി കൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. അതേ സമയം സാമന്ത പെട്ടെന്ന് അങ്ങനൊരു തീരുമാനത്തിലേക്ക് കടന്നതിന് ഒരു കാരണമുണ്ടെന്നാണ് പുതിയതായി വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നാഗയുടെ ഫോട്ടോസ് ഡീലിറ്റ് ചെയ്യാനുള്ള കാരണം

നിലവില്‍ ദുബായിലാണ് സാമന്തയുള്ളത്. ദുബായ് എക്‌സ്‌പോ 2020 ല്‍ ഒരു പ്രോജക്ട് ചെയ്യാന്‍ അതിന്റെ ടീം അംഗങ്ങള്‍ക്കൊപ്പമാണ് നടി ദുബായിലുള്ളത്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ നടി പുറത്ത് വിടുകും ചെയ്തു. അതേ സമയം ഒക്ടോബര്‍ 28 മുതലാണ് സാമന്തയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും നാഗചൈതന്യയുടെ ചിത്രങ്ങള്‍ കാണാതെ ആവുന്നത്. വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചിട്ട് മൂന്ന് ആഴ്ച കഴിയുന്നതിനുള്ളില്‍ തന്നെ സ്വന്തം ജീവിതവുമായി നടി പോവുകയാണെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണ്.

സ്വന്തം ജീവിതവുമായി മുന്നോട്ടേക്ക് പോവാനൊരുങ്ങി നടി

അതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് നാഗയ്‌ക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളെല്ലാം ഇല്ലാതാക്കിയത്. വിവാഹം കഴിഞ്ഞത് മുതലുള്ള ഓരോ പ്രിയപ്പെട്ട നിമിഷങ്ങളും ഇവിടെ അവസാനിക്കുകയാണ്. എന്നാല്‍ നാഗയുമായിട്ടുള്ള ബന്ധം മാത്രമേ അവസാനിപ്പിക്കുന്നുള്ളു എന്ന് സൂചിപ്പിച്ചാണ് സാമന്ത ഇപ്പോള്‍ എത്തുന്നത്. വിവാഹമോചന സമയത്ത് ഇക്കാര്യം നടി സൂചിപ്പിച്ചിരുന്നു. നാഗയുമായി ഉണ്ടായിരുന്ന പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദം എന്നും ഉണ്ടാവുമെന്നാണ് അന്ന് സാമന്ത പറഞ്ഞത്. ഇരുവരുടെയും പൊതു സുഹൃത്തുക്കള്‍ക്കും നാഗയുടെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ നടി കളഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതൊക്കെ ഇപ്പോഴും നടിയുടെ ഇന്‍സ്റ്റാഗ്രാം പേജിലുണ്ട്.

വിവാഹത്തിന് ഒന്ന് രണ്ട് വര്‍ഷം കാത്തിരിക്കാം; വീട്ടുകാര്‍ അത് പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ലെന്ന് റിതു വര്‍മ

ഒന്നും മിണ്ടാതെ നാഗയുടെ പ്രതികരണം

സ്വന്തം ജീവിതത്തില്‍ ഉണ്ടായ വലിയൊരു വേദന മറികടക്കാന്‍ ഓര്‍മ്മകള്‍ നശിപ്പിക്കുകയാണോ ആദ്യം ചെയ്യുന്നതെന്ന് ചോദിച്ച് ആരാധകരും എത്തിയിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള എഴുത്ത് മാത്രം പങ്കുവെച്ചത് അല്ലാതെ ഇതുവരെ നാഗചൈതന്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സാമന്തയുമായി വേര്‍പിരിയാന്‍ മാത്രം ് ഉണ്ടായ പ്രശ്‌നത്തെ കുറിച്ചോ ദമ്പതിമാര്‍ക്കിടയിലെ മറ്റ് കാര്യങ്ങളോ നാഗ പറഞ്ഞിട്ടില്ല. ഒപ്പം താരത്തിന്റെ ഇന്‍സ്റ്റാഗ്രാം അടക്കമുള്ള പേജുകളില്‍ സാമന്തയുടെ ചിത്രങ്ങള്‍ അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Recommended Video

ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam
വിവാഹമോചന ശേഷവും അഭ്യൂഹങ്ങൾ സജീവം

2021 ജനുവരിയില്‍ ന്യൂയര്‍ ആഘോഷത്തിനാണ് ഏറ്റവുമൊടുവില്‍ സാമന്തയ്‌ക്കൊപ്പമുള്ള ഫോട്ടോ നാഗചൈതന്യ പങ്കുവെച്ചിരിക്കുന്നത്. അന്ന് ഭാര്യയായിരുന്ന സാമന്തയെ കുറിച്ച് പ്രണയത്തില്‍ കുതിര്‍ന്ന എഴുത്തും നടന്‍ പോസ്റ്റ് ചെയ്തിരുന്നു. അതൊക്കെ ഇപ്പോഴും കളയാതിരിക്കുന്നത് അത്രയും ഇഷ്ടം ഉള്ളത് കൊണ്ടാവുമെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. അതേ സമയം ഇരുവരും ഒരു കുഞ്ഞ് ജനിക്കുന്നത് ആഗ്രഹിച്ചിരുന്നെന്നും സാമന്ത അതിന് തയ്യാറാവാത്തത് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും തുടങ്ങി വിവാഹമോചന ശേഷം നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X