ഭക്ഷണം കഴിച്ചിട്ട് ഒരു രൂപക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്; ഇന്ന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി

കന്നട സിനിമയുടെ പുത്തൻ പുതു കാലമാണ് കഴിഞ്ഞ കുറച്ച് നാളുകളായി കണ്ടു കൊണ്ടിരിക്കുന്നത്. കാന്താര, കെജിഎഫ് എന്നീ സിനിമകളിലൂടെ ലോകം സാൻഡൽവുഡ് ഇൻ്റസ്ട്രിയെ വാനോളം ഉയർത്തുന്നു. നിരവധി സിനിമകൾ കന്നടയിൽ നിന്നും റിലീസ് ചെയ്യാറുണ്ട്. എന്നാൽ അതിനൊരു പാൻ ഇന്ത്യൻ സ്വീകാര്യത ലഭിച്ചത് കെജിഎഫിലൂടെയാണ്. കാന്താരയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ റിഷബ് ഷെട്ടി ശ്രദ്ധയാകർഷിച്ചു. സിനിമയിൽ എത്തിയതിനു പിന്നിൽ അദ്ദേഹത്തിന് വലിയൊരു പോരാട്ടത്തിന്റെ കഥയും പറയാനുണ്ട്.

റിഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് കാന്താര. 2022ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരങ്ങണ്ടൂരാണ് ചിത്രം നിർമ്മിച്ചത്. കർണാടകയിലെ ഒരു ​ഗ്രാമത്തിൽ നടക്കുന്ന ജന്മി വ്യവസ്ഥിതിയും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും പിന്നീടുണ്ടാവുന്ന അമാനുഷിക സംഭവവികാസങ്ങളുമാണ് കാന്താരയിലൂടെ പറയുന്നത്. റിഷബ് ഷെട്ടി എന്ന നടനെ ഇത്രയും വലിയ ക്യാൻവാസിലേക്ക് എഴുതപ്പെട്ട മറ്റൊരു സിനിമയില്ല. ഒരു പരകായ പ്രവേശം പോലെയായിരുന്നു ശിവയിൽ നിന്നും ​ഗുളിക ​ദൈവത്തിലേക്കുള്ള മാറ്റം.

Rishab Shetty

ഒരു രൂപ കയ്യിൽ എടുക്കാൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു റിഷബ് ഷെട്ടിക്ക്. ഇന്ന് മികച്ച നടനായി ഇന്ത്യ മുഴുവൻ വാഴ്ത്തി പാടുമ്പോളും തന്റെ പഴയ കാലം റിഷബ് മറക്കാറില്ല. ഒരു രൂപയില്ലാതിരുന്ന റിഷബ് ഇന്ന് ലോകശ്രദ്ധയാകർഷിച്ച സിനിമ സംവിധാനം ചെയ്യാനും അതിൽ അഭിനയിച്ച് പുരസ്കാര വേദിയിൽ തിളങ്ങാനും സാധിക്കുന്നത് കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണമാണ്. പണ്ട് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് അവിടെ 20 രൂപയായി. റിഷബിന്റെ പക്കൽ 19 രൂപയായിരുന്നു ഉണ്ടായിരുന്നു. ആ ഒരു രൂപക്കു വേണ്ടി അത്രക്കും കഷ്ടപ്പെട്ടിട്ടുണ്ട് അദ്ദേഹം.

ഇതു കൊണ്ടാണ് റിഷബ് ഷെട്ടി എന്നും മറ്റുള്ളവർക്ക് എന്നും മികച്ച റോൾ മോഡലാണെന്ന് പറയുന്നത്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത സിനിമകളെല്ലാം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കിറിക്ക് പാർട്ടിക്ക് സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ മികച്ച പുരസ്കാരങ്ങൾ വേറയെും നേടി. റിഷബ് സംവിധാനം ചെയ്ത "സർക്കാരി ഹിരിയ പ്രാഥമിക ശാല, കാസർ​ഗോഡ് കൊടു​ഗേ; രാമണ്ണ റായ്" എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ഒപ്പം സംസ്ഥാന അവാർഡും നേടി.

Rishab Shetty

രക്ഷിത് ഷെട്ടിയെ നായകനാക്കി റിഷബ് ഷെട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റിക്കി. അത് വലിയൊരു വിജയമായിരുന്നു. അതിനു ശേഷം കിറിക്ക് പാർട്ടി, സർക്കാരി ഹിരിയ പ്രാഥമിക ശാല, കാസർ​ഗോഡ് കൊടു​ഗേ; രാമണ്ണ റായ്, കാന്താര എന്നീ ചിത്രങ്ങളാണ് റിഷബ് സംവിധാനം ചെയ്തത്.

റിഷബ് ഷെട്ടി, രാജ്.ബി.ഷെട്ടി, രക്ഷിത് ഷെട്ടി ഇവർ മൂന്നു പേരുമാണ് കന്നട സിനിമയുടെ അസൂയാവഹമായ ഈ വളർച്ചക്കു കാരണം. കാന്താരയുടെ കഥ എഴുതിയ 6 പേരിൽ ഒരാൾ രാജ് ബി ഷെട്ടിയാണ്. റിഷബ് ഷെട്ടിയുടെ സ്വന്തം സഹേദരനാണ് രക്ഷിത് ഷെട്ടി. രാജ് ബി ഷെട്ടിയും ഇവരുടെ ബന്ധുവാണ്. ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഇവർ പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. കാന്താരക്കു ശേഷം അടുത്ത സംവിധാന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

More from Filmibeat

Read more about: kantara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X