സായ് പല്ലവി എവിടെ? താരം മനപ്പൂര്‍വ്വം വിട്ടു നില്‍ക്കുകയാണോ? ആശങ്കയോടെ ആരാധകര്‍!

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. നായികയെക്കുറിച്ചുള്ള പല സങ്കല്‍പ്പങ്ങളും തിരുത്തിയ താരമാണ് സായ് പല്ലവി. വ്യക്തിജീവിതത്തിലും നിലപാടുകളിലൂടെ സായ് പല്ലവി കയ്യടി നേടുന്നു. തന്റെ അഭിനയ് മികവു കൊണ്ടും അസാധ്യ നൃത്ത ചുവടുകള്‍ കൊണ്ടും ഒരുപാട് പേരെയാണ് സായ് പല്ലവി ആരാധകരാക്കി മാറ്റിയത്. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തെലുങ്കിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു സായ് പല്ലവി.

നാനിയോടൊപ്പം അഭിനയിച്ച ശ്യാം സിംഗ റോയ് ആണ് സായിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനവും നൃത്തവുമെല്ലാം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ചിത്രം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സിനിമയുടെ റിലീസിന് ശേഷം പുതിയൊരു സിനിമയ്ക്ക് വേണ്ടിയും സായ് പല്ലവി കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Sai Pallavi

അവസാനമായി സായ് പല്ലവിയെ പൊതുവേദിയില്‍ കണ്ടത് ശര്‍വാനന്ദും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ആഡവല്ലു മീക്കു ജൊഹ്രാലു എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിലാണ്. ഇതിന് ശേഷം സായ് പല്ലവി പൊതു വേദികളിലൊന്നും എത്തിയിട്ടില്ല. താരത്തിന്റെ പുതിയ സിനിമകളൊന്നും തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല. ഇതോടെ സായ് പല്ലവി എവിടെ എന്ന ചോദ്യമാണ് തെലുങ്ക് മാധ്യമങ്ങളും ആരാധകരും ചോദിക്കു്‌നനത്. പതിയ ചിത്രമായ വിരാട പര്‍വ്വമാണ് സായിയുടെ ഇറങ്ങാനുള്ള സിനിമ. എന്നാലിത് കൊവിഡ് കാലത്തിന് മുമ്പ് തന്നെ പ്രഖ്യാപിച്ച സിനിമയായിരുന്നു.

പുതിയ സിനിമകളൊന്നും ഏറ്റെടുക്കാതെ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണോ അതോ നല്ല കഥാപാത്രത്തിനായി കാത്തിരിക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം താരം മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ വിട്ടു നില്‍ക്കുന്നതെന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ട്. സോഷ്യ്ല്‍ മീഡിയയിലും അത്ര സജീവമല്ലാത്ത താരമാണ് സായ് പല്ലവി. താരം ഇതുവരെ ചെയ്യ്ാത്ത തരത്തിലുള്ള കഥാപാത്രത്തിനും സിനിമയ്ക്കുമായി കാത്തിരിക്കുകയാണെന്നും അതിനുള്ള ഒരുക്കത്തിലാകാമെന്നുമാണ് ചില ആരാധകര്‍ പറയുന്നത്.

ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധ നേടിയ സായ് പല്ലവി മലയാളം ചിത്രം പ്രേമത്തിലൂടെയാണ് അരങ്ങേറിയത്. പിന്നീട് ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തി. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് സായ് പല്ലവി. സായിയുടെ പുതിയ സിനിമയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X