കല്യാണത്തിന് ഉടുക്കാന്‍ അമ്മൂമ്മ നല്‍കിയ സാരി, ഇനിയത് ഉടുക്കുക ദേശീയ അവാര്‍ഡ് കിട്ടുമ്പോള്‍: സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. മലയാളത്തിലൂടെയായിരുന്നു സായ് പല്ലവി കരിയര്‍ ആരംഭിക്കുന്നത്. അല്‍ഫോണ്‍ പുത്രന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ പ്രേമം ആയിരുന്നു സായ് പല്ലവിയുടെ ആദ്യ സിനിമ. മലര്‍ മിസ് ആയി കടന്നു വന്ന് മലയാൡകളുടെ മാത്രമല്ല, തെന്നിന്ത്യയുടെ മുഴുവന്‍ മനസ് കീഴടക്കുകയായിരുന്നു സായ് പല്ലവി. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമൊക്കെ മുന്‍നിര നായികയായി സായ് പല്ലവി വളര്‍ന്നു.
അഭിനയത്തിലെന്നത് പോലെ തന്നെ നൃത്തത്തിലും അസാധ്യ മിടുക്കുണ്ട് സായ് പല്ലവിയ്ക്ക്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല സായ് പല്ലവിയെ താരമാക്കുന്നത്. സിനിമകളുടെ തിരഞ്ഞെടുപ്പ് മുതല്‍ തന്റെ വ്യക്തി ജീവിതത്തില്‍ പുലര്‍ത്തുന്ന നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെ സായ് പല്ലവിയെ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടിയെ മിനുക്കി സായ് പല്ലവി സ്വയം പുതുക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ തന്റെ മുത്തശ്ശി നല്‍കിയൊരു സാരിയെക്കുറിച്ചുള്ള സായ് പല്ലവിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി മനസ് തുറന്നത്. തനിക്ക് 20 വയസുള്ളപ്പോഴാണ് മുത്തശ്ശി സാരി സമ്മാനിക്കുന്നത്. ഈ സാരി നിന്റെ കല്യാണത്തിന് ഉടുക്കണം എന്നായിരുന്നു മുത്തശ്ശി പറഞ്ഞത്. ആ സമയത്ത് പഠനം കഴിഞ്ഞ് സെറ്റില്‍ ആകുമ്പോള്‍ കല്യാണം കഴിക്കുക എന്നതായിരുന്നു തന്റെ പ്ലാനെന്നും സായ് പല്ലവി പറയുന്നു. അന്ന് സായ് പല്ലവി സിനിമയിലെത്തിയിട്ടില്ല.
പിന്നീടാണ് പ്രേമം സംഭവിക്കുന്നതും സായ് പല്ലവി സിനിമയിലെ താരമാകുന്നത്. മുത്തശ്ശി നല്‍കിയ സാരി ഇപ്പോഴും സായ് പല്ലവിയുടെ പക്കലുണ്ട്. കല്യാണത്തിന് ധരിക്കാന്‍ വച്ച സാരി താന്‍ ഇപ്പോള്‍ ജീവിതത്തില്‍ വലിയൊരു നേട്ടമുണ്ടാകുമ്പോള്‍ ധരിക്കാനായി മാറ്റി വച്ചിരിക്കുകയാണെന്നാണ് സായ് പല്ലവി പറയുന്നത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ താന്‍ ആ സാരി ഉടുക്കുമെന്നാണ് സായ് പല്ലവി പറഞ്ഞത്.

അതേസമയം പ്രേമത്തിന്റെ റീമേക്കില്‍ അഭിനയിക്കാനുള്ള അവസരം നിഷേധിച്ചതിനെക്കുറിച്ചും സായ് പല്ലവി പറയുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം വലിയ ഹിറ്റായിരുന്നു പ്രേമം. പിന്നീട് ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. നായകനായി എത്തിയത് നാഗ ചൈതന്യയായിരുന്നു. സായ് പല്ലവി അവതരിപ്പിച്ച വേഷം ചെയ്തത് ശ്രുതി ഹാസനായിരുന്നു. എന്നാല്‍ സംവിധായകന്‍ നേരത്തെ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ നിരസിക്കുകയായിരുന്നു
പ്രേമത്തില്‍ തങ്ങള്‍ സൃഷ്ടിച്ച മാജിക് വീണ്ടും സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന ഉറപ്പാണ് താന്‍ റീമേക്ക് നിരസിക്കാന്‍ കാരണമായി സായ് പല്ലവി പറഞ്ഞത്. താനും നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും വീണ്ടും ഒരുമിച്ചാല്‍ പോലും ആ മാജിക് ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം തമിഴ് ചിത്രം അമരന്‍ ആണ് സായ് പല്ലവിയുടേതായി ഒടുവിലിറങ്ങിയ സിനിമ. ശിവകാർത്തികേയനായിരുന്നു നായകന്‍. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.


Click it and Unblock the Notifications