എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റി, നല്ലത് എന്താണെന്ന് അറിയില്ലായിരുന്നു; കുറ്റസമ്മതം നടത്തി സമാന്ത

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. താരകുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് സമാന്തയുടെ സിനിമാ എന്‍ട്രി. മോഡലിംഗില്‍ നിന്നുമായിരുന്നു സിനിമയിലേക്ക് എത്തുന്നത്. തുടക്കം തെലുങ്കിലൂടെയായിരുന്നു. പിന്നാലെ തമിഴിലെത്തി. അധികം വൈകാതെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി വളരാന്‍ സമാന്തയ്ക്ക് സാധിച്ചു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് സമാന്ത.

തന്റെ വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നടന്‍ നാഗ ചൈതന്യയുമായുള്ള സമാന്തയുടെ വിവാഹ മോചനവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് സമാന്ത. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയും കടന്ന് ബോളിവുഡിലും താരമായി മാറിയിരിക്കുകയാണ് സമാന്ത.

Samantha

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സമാന്ത. തന്റെ ജീവിതത്തിലെ വിശേഷങ്ങളും വാര്‍ത്തകളും തന്റെ യാത്രയുമൊക്കെ സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സമാന്തയുടെ യൂട്യൂബ് ചാനലും ജനപ്രീയമാണ്. മറ്റ് താരങ്ങളുടെ യൂട്യൂബ് ചാനലുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സമാന്തയുടെ ചാനല്‍. തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനല്ല സമാന്ത ചാനല്‍ ഉപയോഗിക്കുന്നത്. മറിച്ച് അറിവ് പകരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തന്റെ പോഡ്കാസ്റ്റ് വീഡിയോകളാണ് താരം പങ്കുവെക്കുന്നത്.

സമാന്തയുടെ ചാനലിലെ ഏറ്റവും പുതിയ പോഡ്കാസ്റ്റ് ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു. സമാന്തയ്‌ക്കൊപ്പം ലൈഫ് സ്റ്റൈല്‍ എക്‌സ്‌പേര്‍ട്ട് ആയ അല്‍കേഷ് ശരോത്രിയും ഉണ്ടായിരുന്നു. ഇതിനിടെ വീഡിയോയെക്കുറിച്ചുള്ള ഒരു കമന്റ് ശ്രദ്ധ നേടിയെടുത്തു. താരത്തിന്റെ പരസ്യങ്ങളെക്കുറിച്ചുള്ളൊരു ആരാധകന്റെ കമന്റാണ് ചര്‍ച്ചയായി മാറിയത്.

സമാന്ത മുമ്പ് അനാരോഗ്യപരമായ ബ്രാന്റുകള്‍ പ്രൊമോട്ട് ചെയ്തിട്ടുണ്ടല്ലോ എന്നാണ് ആരാധകന്‍ ചോദിച്ചത്. പക്ഷെ ഈ കമന്റിനെ അവഗണിക്കാനോ സ്വയം ന്യായീകരിക്കാനോ സമാന്ത തയ്യാറായില്ല. പകരം തന്റെ തെറ്റ് അംഗീകരിക്കുകയായിരുന്നു സമാന്ത ചെയ്തത്. ആരാധകന് താരം നല്‍കിയ മറുപടി ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്.

Samantha

''പണ്ട് എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. നല്ലത് എന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ പല പരസ്യങ്ങളും അംഗീകരിക്കാറില്ല. പറയുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ'' എന്നായിരുന്നു സമാന്തയുടെ പ്രതികരണം. താരത്തിന്റെ പ്രതികരണം കയ്യടി നേടുകയാണ്. മറ്റൊരു താരവും ഇത്തരത്തില്‍ പ്രതികരിക്കാനെ തെറ്റ് സമ്മതിക്കാനോ തയ്യാറാകില്ലെന്നിരിക്കെയാണ് സമാന്തയുടെ പ്രതികരണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തിന്റെ സത്യസന്ധതയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം തെലുങ്കും തമിഴുമൊക്കെ കീഴടക്കിയ സമാന്ത ബോളിവുഡിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. രാജും ഡികെയും ഒരുക്കിയ ദ ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറാന്‍ സമാന്തയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ പുതിയ സീരീസ് ആയ സിറ്റഡലും റിലീസിന് തയ്യാറെടുക്കുന്നു. ഇതിന് പിന്നാലെ മൂന്നാമതൊരു സീരീസിനും സമാന്ത ഒക്കെ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സമാന്തയുടേതായി ഒടുവില്‍ പുറത്തിരങ്ങിയ സിനിമ ഖുഷിയാണ്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X