For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്ത പുറത്തിറങ്ങാത്തത് ആരോഗ്യപ്രശ്‌നങ്ങൾ കാരണം!; ഷൂട്ടിങ് പോലും മാറ്റിവച്ചതായി റിപ്പോർട്ടുകൾ

  |

  തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് സമാന്ത. കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെട്ട സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ആമസോൺ പ്രെെമിലിറങ്ങിയ ഫാമിലി മാൻ സീസൺ 2, പുഷ്പയിലെ ഡാൻസുമാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്.

  തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ഇന്ന് സാമന്ത. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് സാമന്ത സിനിമാ ലോകത്ത് തിളങ്ങുന്നത്. സാധാരണ കൊമേർഷ്യൽ ചിത്രങ്ങളിൽ നിന്ന് വഴി മാറി നടക്കാൻ തീരുമാനിച്ചതാണ് നടിയുടെ കരിയറിലെ വലിയ നേട്ടങ്ങൾക്ക് കാരണമായത്. തെലുങ്കിൽ ഉൾപ്പെടെ നിരവധി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് സാമന്ത.

  Also Read: പത്ത് കോടി നല്‍കി രാജമൗലിയെ ഒപ്പം നിര്‍ത്തി? സൂപ്പര്‍താര ചിത്രം ഹിറ്റാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ നീക്കം

  കേന്ദ്ര കഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം ഓ ബേബി, തമിഴിൽ ചെയ്ത സൂപ്പർ ഡീലക്സ് തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതോടൊപ്പം തന്നെ ബി​ഗ് ബജറ്റ് സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും അഭിനയിച്ച സമാന്തയ്ക്ക് താരമെന്ന നിലയും അഭിനേത്രിയെന്ന നിലയിലും ഒരുപോലെ പേരെടുക്കാനായി. ഫാമിലി മാനിലെ വില്ലൻ വേഷമാണ് കരിയറിൽ വഴിത്തിരിവായത്. പാൻ ഇന്ത്യ തലത്തിൽ സമാന്ത ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ പുഷ്പയിലെ ഡാൻസ് നമ്പർ പുറത്തിറങ്ങിയതോടെ സമാന്ത ഇന്ത്യ മൊത്തം അറിയപ്പെടുന്ന നായികയായി.

  സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു സമാന്ത. തന്റെ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്ന സാമന്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും പൊതുവേദികളിൽ നിന്നുമെല്ലാം കാണാതെയായിരുന്നു. നാഗചൈതന്യയുമായി വിവാഹ മോചിത ആയ സമയത്ത് പോലും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു സമാന്ത.

  Also Read: ദുര്‍ഭാഗ്യം, ഞങ്ങളുടെ ജീവിതത്തില്‍ നിന്നും പോയി, മകന്‍ ഹാപ്പിയാണ്; സമാന്തയെക്കുറിച്ച് നാഗാര്‍ജുന

  എന്നാൽ വിവാഹമോചന ശേഷവും തന്റെ വ്യക്തിപരമായ കാര്യങ്ങൾ നിരന്തരം വാർത്തയാകുന്നത് ഒഴിവാക്കാനാണ് താരം സോഷ്യൽ മീഡിയയിൽ നിന്നും പൊതുവേദികളിൽ നിന്നും മാറിയത് എന്ന് കേട്ടിരുന്നു. പിന്നീട് ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് താരം മാറിയത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

  അതേസമയം, സാമന്തയുടെ മാനേജർ വാർത്തകൾ നിഷേധിച്ചു രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സാമന്തയുടെ ആരോഗ്യം ചർച്ചയാവുകയാണ്. സാമന്ത സുഖമില്ലാതെ ഇരിക്കുകയാണെന്നും. പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.

  Also Read: അമ്മാവൻ നടൻ കൃഷ്ണം രാജുവിന്റെ വേർപാട്, മൃതദേഹത്തിന് അരികിൽ നിന്ന് മാറാതെ കരഞ്ഞുകൊണ്ട് പ്രഭാസ്!

  സമാന്തയുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ, സാമന്ത തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ഖുഷിയുടെ ഷൂട്ടിങും മാറ്റിവച്ചതായി പറയുന്നു. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം സാമന്തയുടെ ആരോഗ്യസ്ഥിതി എത്രത്തോളം മോശമാണെന്ന് വ്യക്തമല്ല.

  ഈ മാസം അവസാനത്തോടെ ചർമ്മ രോഗത്തിന്റെ ചികിത്സയ്ക്കായി സാമന്ത അമേരിക്കയിലേക്ക് പോകുമെന്ന് തെലുങ്ക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഖുഷിയുടെ ഷൂട്ടിങ് മാറ്റിയതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എപ്പോഴാണ് താരം ചികിത്സ കഴിഞ്ഞു തിരിച്ചെത്തുക എന്ന് വ്യക്തമല്ലെന്നും റിപോർട്ടുകൾ പറയുന്നു.

  സിറ്റഡെൽ, ഖുഷി, എന്നിവയാണ് സമാന്തയുടെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. വരുൺ ധവനാണ് സിറ്റഡെലിൽ സമാന്തയ്ക്കൊപ്പം അഭിനയിക്കുന്നത്. അതേസമയം, ഷൂട്ടിങ് പൂർത്തിയായ യശോദയും ശാന്തകുന്തളവും റിലീസിന് ഒരുങ്ങുകയാണ്. ഇത് രണ്ടും ഉടൻ തന്നെ പുറത്തിറങ്ങും. മലയാളി താരം ഉണ്ണി മുകുന്ദനും നായകനാകുന്ന യശോദയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

  Read more about: samantha
  English summary
  Samantha advised to avoid public interactions because of health complications, says media reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X