പ്രതീക്ഷയ്ക്ക് വകയുണ്ടോ? സംശയങ്ങള്‍ ഉയര്‍ത്തി സമാന്തയുടെ പുതിയ പോസ്റ്റ്, തല ചൊറിഞ്ഞ് ആരാധകരും
സ്‌ക്രീനില്‍ കണ്ട് കയ്യടിച്ച താര ജോഡി ജീവിതത്തിലും ഒരുമിക്കുമ്പോള്‍ അത് ആരാധകര്‍ ആഘോഷമാക്കുന്നത് പതിവാണ്. അതുകൊണ്ടാണ് പല താരജോഡികളുടേയേും പ്രണയവും വിവാഹവുമെല്ലാം സിനിമയേക്കാള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട ജോഡി പിരിയുകയാണെന്ന് കേള്‍ക്കുമ്പോള്‍ ഏത് ആരാധകര്‍ക്കും അത് വലിയ സങ്കടമായിരിക്കും സമ്മാനിക്കുക. അങ്ങനെ ഇപ്പോള്‍ ആരാധകരെല്ലാം ചര്‍ച്ച ചെയ്യുന്നൊരു താരജോഡിയാണ് സമാന്തയും നാഗ ചൈതന്യയും.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സമാന്തയും നാഗ ചൈതന്യയും. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. പക്ഷെ ആരാധകരുടെ പ്രിയപ്പെട്ട ഈ ജോഡി പിരിയുകയാണെന്നാണ് കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമാന്തയുടെ സോഷ്യല്‍ മീഡിയയിലെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി അപ്രത്യക്ഷ്യമായത് മുതലാണ് ഈ അഭ്യൂഹങ്ങളും ആരംഭിക്കുന്നത്. പിന്നാലെ താരം പങ്കുവച്ച പോസ്റ്റുകളും സംശയങ്ങള്‍ക്ക് ഇട നല്‍കുകയായിരുന്നു.

ഇപ്പോഴിതാ സമാന്തയുടെ പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സമാന്ത. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കും സ്‌റ്റോറികള്‍ക്കുമെല്ലാം പിന്നില്‍ മറ്റ് പല അര്‍ത്ഥങ്ങളും ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ വിലയിരുത്തലുകള്‍. താനും നാഗ ചൈതന്യയും പിരിയുകയാണെന്നതിന്റെ സൂചനകളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. വേര്‍പിരിയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം ഒന്നും മിണ്ടാന്‍ കൂട്ടാക്കിയില്ലെങ്കിലും തങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കാത്ത വാര്‍ത്ത ഉടനെ പുറത്തുവരുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ഇതിനിടെയാണ് പുതിയ പോസ്റ്റും ചര്‍ച്ചയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സമാന്ത തന്റെ വീട്ടിലേക്ക് പുതിയൊരു അതിഥിയെക്കൂടി വരവേറ്റത്. ഒരു നായക്കുട്ടിയെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് സമാന്ത. തന്റെ രണ്ട് വളര്‍ത്തു നായകള്‍ക്കുമൊപ്പമിരുന്ന് ടിവി കാണുന്നതിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ക്വീന്‍ ഓഫ് ദ സൗത്ത് ആണ് താരം കാണുന്നത്. ചിത്രത്തിലെ സ്‌ക്രീനില്‍ എഴുതിയിരിക്കുന്ന വാചകമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

''നമ്മള്‍ എവിടെയാണെന്ന് അവര്‍ക്ക് അറിയില്ല'' എന്നാണ് ചിത്രത്തിലെ രംഗത്തിലെ ഡയലോഗ്. ഇതോടെ കമന്റുകളുമായി ആരാധകര്‍ എത്തുകയായിരുന്നു. നാഗ ചൈതന്യ എവിടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ താരം ഇതുവരേയും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. അതേസമയം ഒക്ടോബര്‍ ആറ് വരെ കാത്തിരിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഒക്ടാബോര്‍ ആറിനാണ് നാഗ ചൈതന്യയുടേയും സമാന്തയുടേയും വിവാഹ വാര്‍ഷികം. എല്ലാ വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കാറുള്ളവരാണ് താര ദമ്പതികള്‍. അതിനാല്‍ ഇരുവരും ഒരുമിച്ചിട്ടുണ്ടെങ്കില്‍ ഇത്തവണയും ആഘോഷിക്കും. പിരിഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്ന് മനസിലാകുമെന്ന് ആരാധകര്‍ പറയുന്നു.
Recommended Video

അതേസമയം നാഗ ചൈതന്യയുടേയും സമാന്തയുടേയും ഇടയിലെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പര്‍ താരവുമായ നാഗാര്‍ജുന ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. നേരത്തെ നാഗാര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തിന് സമാന്ത എത്താതിരുന്നതും ചര്‍ച്ചയായി മാറിയിരുന്നു. തുടര്‍ന്ന് നടക്കാനിരുന്ന, ബിഗ് ബോസ് പുതിയ സീസണ്‍ ലോഞ്ചിന്റെ പത്രസമ്മേളനം നാഗാര്‍ജുന ഉപേക്ഷിച്ചതും ആരാധകരുടെ സംശയം കൂട്ടിയതായിരുന്നു. അതേസമയം താരങ്ങള്‍ പിരിയാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചുവെന്നും ഇതിന്റെ മുന്നടിയായുള്ള കൗണ്‍സലിംഗ് ഘട്ടത്തിലൂടെ കടന്നു പോവുകയാണെന്നും ചില തെലുങ്ക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സമാന്ത തന്റെ അഭിനയ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നുവെന്നും നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കണം എന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. അതിനാല്‍ ആരാധകരുടെ ചര്‍ച്ചകളും നീണ്ടു പോവുകയാണ്. എന്തായാലും ഒക്‌ടോബര്‍ ആറ് വരെ കാത്തിരിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications