For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയാകാന്‍ കൊതിച്ചിരുന്നില്ല, സാമ്പത്തിക ബുദ്ധിമുട്ട് മോഡലാക്കി; സമാന്തയുടെ സിനിമാ ജീവിതം

  |

  സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം ഇപ്പോള്‍ ചര്‍ച്ചാ വിഷയം സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചനമാണ്. താരങ്ങള്‍ ഇതുവരേയും അതേക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരജോഡി രണ്ടായി പിരിയുകയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. എല്ലാത്തിന്റേയും സമാന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് പിന്‍വലിക്കുന്നതോടെയായിരുന്നു. പിന്നാലെ ഇരുവരും പിരിയുകയാണെന്ന് അഭ്യൂഹം പ്രചരിക്കുകയായിരുന്നു.

  ഗ്ലാമറസായി ഇഷാനി; അഹാനയെ പിന്നിലാക്കുമോ?

  ഒരുവശത്ത് ഇരുവരും തമ്മില്‍ പിരിയാന്‍ തയ്യാറെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രവഹിക്കുമ്പോഴും താരങ്ങള്‍ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ഇതും ആരാധകരില്‍ സംശയം ഉണ്ടാക്കിയിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ തങ്ങളുടെ പ്രിയപ്പെട്ട താരജോഡി ഓഫ് സ്‌ക്രീനിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. നാലാം വിവാഹ വാര്‍ഷികത്തിലേക്ക് അടുക്കുന്നതിനിടെയാണ് സമാന്തയും നാഗ ചൈതന്യയും പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇവിടെ ഇപ്പോഴിതാ സമാന്തയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ പരിശോധിക്കാം. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. വിവാഹ ശേഷവും തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടു പോയ താരം. ഈയ്യടുത്തിറങ്ങിയ ആമസോണ്‍ പ്രൈം സീരീസായ ദ ഫാമിലി മാന്‍ സീസണ്‍ 2വിലൂടെ രാജ്യമൊട്ടാകെ തരംഗമായി മാറുകയും ചെയ്തു സമാന്ത. എന്നാല്‍ അഭിനയം സമാന്തയെ സംബന്ധിച്ച് തുടക്കത്തിലൊരു തിരഞ്ഞെടുപ്പായിരുന്നില്ല. പഠിച്ചിരുന്ന കാലത്തും മറ്റുമായി ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ മൂലം മോഡലിംഗും മറ്റ് പാര്‍ട്ട് ടൈം ജോലികളുമൊക്കെ ചെയ്തിരുന്നു സമാന്ത. അങ്ങനെ മോഡലിംഗ് ചെയ്യുമ്പോഴാണ് സമാന്തയെ സംവിധായകന്‍ രവി വര്‍മന്‍ ശ്രദ്ധിക്കുന്നതും തന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നല്‍കുന്നതും. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്.

  പലരും കരുതിയിരിക്കുന്നത് സമാന്തയുടെ അരങ്ങേറ്റ സിനിമ വിണൈതാണ്ടി വരുവായാ ആണെന്നാണ്. എന്നാല്‍ അതിനും മുമ്പ് രവി വര്‍മന്റെ മോസ്‌കോ ഇന്‍ കാവേരിയിലൂടെ സമാന്ത അഭിനയത്തില്‍ അരങ്ങേറിയിരുന്നുവെന്നതാണ് വസ്തുത. ഹോളിവുഡ് താരം ആന്ദ്രെ ഹെപ്‌ബേണിന്റെ കടുത്ത ആരാധികയാണ് സമാന്ത. തന്റെ അഭിനയത്തിലും കരിയറിലുമെല്ലാം ഹോളിവുഡ് താരത്തിന്റെ സ്വാധീനം വളരെ വലുതാണെന്ന് സമാന്ത തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. പഠനത്തിലും മിടുക്കിയായിരുന്നു സമാന്ത. പലപ്പോഴും ക്ലാസില്‍ ടോപ്പറുമായിരുന്നു താനെന്നും സമാന്ത പറഞ്ഞിട്ടുണ്ട്.

  ഭക്ഷണ പ്രിയയാണ് സമാന്ത. പ്രത്യേകിച്ചും മധുരം ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നാല്‍ മറ്റൊരു വസ്തുത എന്തെന്നാല്‍ മധുരപ്രിയയായ സമാന്ത ഒരിക്കല്‍ പ്രമേഹത്തിന് അടിമയായിരുന്നുവെന്നാണ്. 2013 ലാണ് താരത്തിന് പ്രമേഹമുണ്ടെന്ന് കണ്ടെത്തുന്നത്. പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെ താരം ഈ പ്രതിസന്ധിയെ മറി കടക്കുകയായിരുന്നു. സത്യമൂര്‍ത്തിയില്‍ സമാന്ത അവതരിപ്പിച്ചതും ഒരു പ്രമേഹ രോഗിയേയായിരുന്നു. തന്റെ അനുഭവങ്ങള്‍ അഭിനയത്തില്‍ തന്നെ സഹായിച്ചുവെന്നാണ് സമാന്ത തന്നെ പറഞ്ഞിട്ടുണ്ട്.

  ആരാധകരും സിനിമാലോകവുമെല്ലാം സമാന്തയെ വിളിക്കുന്നത് സാം എന്നാണ്. എന്നാല്‍ സമാന്തയ്ക്ക് മറ്റൊരു പേരു കൂടിയുണ്ട്. സാമന്തയുടെ അടുത്ത സുഹൃത്തുക്കളും കുടുംബവുമെല്ലാം വിളിക്കുന്നത് യശോദ എന്ന പേരാണ്. നേരത്തെ സമാന്തയുടെ കാമുകനായ സിദ്ധാര്‍ത്ഥ് വിളിച്ചിരുന്നത് യശോദയുടെ ചുരുക്കമായ യശോ എന്നായിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി എന്‍ജിഒയും നടത്തുന്നുണ്ട് സമാന്ത.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  Also Read:അന്ന് എന്നെ 'ബാല വിവാഹം കഴിപ്പിച്ച് വിട്ടു', കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടി പ്രതീക്ഷ

  നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2017 ഒക്ടോബര്‍ ആറിന് സമാന്തയും നാഗ ചൈതന്യയും വിവാഹിതരാവുകയായിരുന്നു. സാധാരണ തങ്ങളുടെ വിവാഹ വാര്‍ഷികം വളരെ മനോഹരമായാണ് താരദമ്പതികള്‍ ആഘോഷിക്കാറുള്ളത്. നാലം വിവാഹ വാര്‍ഷികം അടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തയുടെ വസ്തുത എന്തെന്ന് ഒക്ടോബര്‍ ആറിന് അറിയാം സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇതിനിടെ സമാന്തയ്ക്കും നാഗ ചൈതന്യയ്ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജുന ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

  തന്റെ സോഷ്യല്‍ മീഡിയയിലെ പേരുകളില്‍ നിന്നും സമാന്ത നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി മാറ്റിയതോടൊണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. പിന്നാലെ സമാന്തയുടെ ഓരോ പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം താര ദമ്പതികള്‍ പിരിയുന്നതിന്റെ സൂചനയാണെന്ന തരത്തിലായിരുന്നു വിലിരുത്തപ്പെട്ടത്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചുവെങ്കിലും സമാന്തയോ നാഗ ചൈതന്യയോ പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതും ആരാധകരുടെ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരുന്നു.

  പിന്നാലെ നാഗ ചൈതന്യയുടെ പിതാവായ നാഗാര്‍ജുനയുടെ ജന്മദിനാഘോഷത്തില്‍ സമാന്ത പങ്കെടുക്കാതിരുന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തി. നാഗ ചൈതന്യയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സമാന്തയ്ക്കുള്ളത്. അതിനാല്‍ സമാന്തയുടെ അസാന്നിധ്യം എല്ലാവരേയും അമ്പരപ്പിച്ച ഒന്നായിരുന്നു. പിന്നാലെ നാഗാര്‍ജുനയുടെ ഭാഗത്തു നിന്നുമുണ്ടായൊരു നീക്കവും ഇതേ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ബിഗ് ബോസ് പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി നടക്കാനിരുന്ന പത്രസമ്മേളനം നാഗാര്‍ജുന വേണ്ടെന്ന് വച്ചിരുന്നു.

  ഇതിന് പിന്നില്‍ നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാന്‍ വയ്യാത്തതു കൊണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴും താരങ്ങള്‍ മിണ്ടാതിരിക്കുന്നതും ബന്ധപ്പെടാന്‍ ശ്രമിച്ച മാധ്യമപ്രര്‍ത്തകരോട് അകലം പാലിച്ചതുമെല്ലാം താരങ്ങള്‍ പിരിഞ്ഞുവെന്ന സംശയത്തിലേക്ക് തന്നെ എത്തിക്കുന്നതായിരുന്നു. തന്റെ പുതിയ സിനിമയായ ലവ് സ്റ്റോറിയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോള്‍ സമാന്തയുമായോ വിവാഹ മോചന റിപ്പോര്‍ട്ടുകളെ കുറിച്ചോയുള്ള ചോദ്യങ്ങള്‍ പാടില്ലെന്ന് നാഗ ചൈതന്യ തന്റെ പിആര്‍ ടീമിനോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

  ്എന്തായാലും താരങ്ങള്‍ തന്നെ ഔദ്യോഗികമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ അറിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരജോഡി നാല് വര്‍ഷത്തിന് ശേഷം പിരിയുകയാണെങ്കില്‍ അത് ആരാധകര്‍ക്കും വലിയ സങ്കടമായിരിക്കുമെന്നുറപ്പാണ്. ഒക്ടോബര്‍ ആറിന് ആ പ്രഖ്യാപനം വരുമെന്നും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്. എന്തായാലും ഉടനെ തന്നെ അറിയാമെന്നാണ് ആരാധകര്‍ കരുതുന്നത്.

  Read more about: samantha naga chaitanya
  English summary
  Samantha Became An Actress By Need Not By Choice Read Some Unknown Facts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X