അമ്മായിയച്ഛനുള്ള ട്വീറ്റ് മുക്കിയും വീണ്ടും പൊക്കിയും സമാന്ത; കഥയില്‍ ട്വിസ്റ്റിന് വകയുണ്ട്!

സമാന്തയും നാഗ ചൈതന്യയും പിരിയുകയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള സോഷ്യല്‍ മീഡിയയുടേയും ആരാധകരുടേയും കാത്തിരിപ്പിന് അവസാനമാകുന്നില്ല. നാളുകളായി സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം സമാന്തയും നാഗ ചൈതന്യയും തമ്മില്‍ വേര്‍ പിരിയുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകളോട് സമാന്തയും നാഗ ചൈതന്യയും പ്രതികരിക്കാത്തതും ആരാധകരുടെ ആകാംഷ വളര്‍ത്തുന്നുണ്ട്.

ഇതിനിടെ സമാന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം വായിക്കപ്പെടുന്നത് ഈയ്യൊരു അര്‍ത്ഥത്തിലാണ്. താരം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. അതേസമയം സമാന്തയ്ക്കും നാഗ ചൈതന്യയ്ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗ ചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുന ഇടപെടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Samantha

ഇപ്പോഴിതാ സമാന്തയുടെ പുതിയൊരു ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ പിതാവ് അക്കിനേനി നാഗേശ്വര റാവുവിന്റെ ജന്മദിനത്തില്‍ നാഗാര്‍ജുന ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. നാനയെ ഓര്‍ക്കുന്നു, എന്റെ ഹീറോ, എന്റെ പ്രചോദനം എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് നാഗാര്‍ജുന കുറിച്ചത്. ഈ ട്വീറ്റിന് പ്രതികരണവുമായി സമാന്തയും എത്തുകയായിരുന്നു. ഇത് വളരെ മനോഹരമാണ് നാഗാര്‍ജുന മാമ എന്നായിരുന്നു സമാന്തയുടെ പ്രതികരണം. എന്നാല്‍ സമാന്ത ആദ്യം ട്വീറ്റ് ചെയ്തപ്പോള്‍ നാഗാര്‍ജുനയെ മാമ എന്ന് സമാന്ത അഭിസംബോധന ചെയ്തിരുന്നില്ലെന്നും ഈ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാമ എന്നെഴുതി ചേര്‍ത്ത് വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

നേരത്തെ നാഗാര്‍ജുനയുടെ പിറന്നാളിന് സമാന്ത പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായിരുന്നു. നാഗ ചൈതന്യയുടെ കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണ് സമാന്തയ്ക്കുള്ളത്. എല്ലാ പരിപാടികളിലും സമാന്ത പങ്കെടുക്കാറുണ്ട്. നാഗാര്‍ജുനയുമായും സമാന്തയ്ക്ക് വളരെ അടുപ്പമുണ്ട്. എന്നിട്ടും നാഗാര്‍ജുനയുടെ പിറന്നാളിന് സമാന്ത പങ്കെടുക്കാതിരുന്നത് ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ത്തിയിരുന്നു. ഇതിനിടെ സമാന്ത നാഗാര്‍ജുനയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ജന്മദിനാശംസ നേരുകയും ചെയ്തിരുന്നു. അതെല്ലാം വായിക്കപ്പെട്ടത് നാഗ ചൈതന്യയും സമാന്തയും പിരിയുന്നതിന്റെ സൂചനയായിട്ടാണ്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് സമാന്ത ഒഴിവാക്കുന്നതോടെയാണ് ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അതേസമയം മാധ്യമങ്ങള്‍ ഇരുവരേയും ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ താരങ്ങള്‍ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയ സമാന്തയുടെ വീഡിയോയും വൈറലായിരുന്നു. സമാന്തയോട് മാധ്യമപ്രവര്‍ത്തകന്‍ വിവാഹ മോചന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിക്കുകയായിരുന്നു. ഇതിന് സമാന്ത നല്‍കിയ മറുപടി നിങ്ങള്‍ക്ക് അമ്പലമാണ്, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ എന്നായിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലായിരുന്ന സമാന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്തെന്ന് ഒക്ടോബര്‍ ആറിന് അറിയാം എന്നാണ് ആരാധകര്‍ പറയുന്നത്. സമാന്തയുടേയും നാഗ ചൈതന്യയുടേയും നാലാം വിവാഹ വാര്‍ഷികമാണ് വരാനിരിക്കുന്ന ഒക്ടോബര്‍ ആറിന്. ആ ദിവസത്തിനായി കാത്തിരിക്കുകയാണ് താരജോഡിയെ ഒരുപാട് സ്‌നേഹിക്കുന്ന ആരാധകര്‍.

അതേസമയം ദ ഫാമിലി മാന്‍ സീസണ്‍ ടുവിലാണ് സമാന്തയെ അവസാനം കണ്ടത്. സീരീസിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയിലൊരുങ്ങുന്നുണ്ട്. ശാകുന്തളം ആണ് സമാന്തയുടെ വരാനിരിക്കുന്ന വമ്പന്‍ സിനിമ. പിന്നാലെ തമിഴ് ചിത്രം കാത്തു വാക്കുള രണ്ട് കാതല്‍ ആണ് വരാനുള്ളത്. ബോളിവുഡിലും സമാന്ത സജീവമാകാന്‍ തയ്യാറെടുക്കുകയാണ്. ലവ് സ്റ്റോറിയാണ് നാഗ ചെെതന്യയുടെ പുതിയ സിനിമ. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.

Read more about: samantha nagarjuna naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X