For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്ത സുഖമില്ലാതെ ഇരിക്കുകയാണെന്ന് റിപ്പോർട്ടുകൾ; വാർത്തകളിൽ അസ്വസ്ഥയായി താരം!

  |

  തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ പ്രധാനിയാണ് സമാന്ത. കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയ സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതുകൂടാതെ നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രെെമിലിറങ്ങിയ ഫാമിലി മാൻ സീസൺ 2, പുഷ്പയിലെ ഡാൻസുമാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്.

  തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത. തമിഴ്, തെലുങ്ക് സിനിമകളിലാണ് സമാന്ത കൂടുതലും അഭിനയിച്ചിട്ടുള്ളത്. തെലുങ്കിൽ കണ്ടു വരുന്ന സ്ഥിരം നായിക വേഷങ്ങൾ ചെയ്തു വന്നിരുന്ന സമാന്ത പെട്ടന്ന് തന്നെ ട്രാക്ക് മാറ്റുകയും കൊമേർഷ്യൽ ചിത്രങ്ങൾക്ക് അപ്പുറം പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു. ഇതാണ് നടിയുടെ കരിയറിലെ വലിയ നേട്ടങ്ങൾക്ക് കാരണമായത്.

  Also Read: 'അങ്ങനെ ഒരു കഥയുണ്ടായിരുന്നു, അതിപ്പോൾ നിലനിൽക്കുന്നില്ല'; സാമന്തയുടെ വിവാഹചിത്രം പങ്കുവച്ച് അച്ഛന്റെ കുറിപ്പ്

  കേന്ദ്ര കഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം ഓ ബേബി, തമിഴിൽ ചെയ്ത സൂപ്പർ ഡീലക്സ് തുടങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. ഇതോടൊപ്പം തന്നെ ബി​ഗ് ബജറ്റ് സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും അഭിനയിച്ച സമാന്തയ്ക്ക് താരമെന്ന നിലയും അഭിനേത്രിയെന്ന നിലയിലും ഒരുപോലെ പേരെടുക്കാനായി. ഫാമിലി മാനിലെ വില്ലൻ വേഷത്തോടെ നടിയുടെ കരിയർ മാറി മറിഞ്ഞു. പാൻ ഇന്ത്യ തലത്തിൽ സമാന്ത ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ പുഷ്പയിലെ ഡാൻസ് നമ്പർ പുറത്തിറങ്ങിയതോടെ സമാന്ത ഇന്ത്യ മൊത്തം അറിയപ്പെടുന്ന നായികയായി.

  സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു സമാന്ത. തന്റെ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്ന സാമന്തയെ അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്ന് കാണാതായിരുന്നു. നാഗചൈതന്യയുമായി വിവാഹ മോചിത ആയ സമയത്ത് പോലും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു സമാന്ത.

  Also Read: കലാഭവൻ മണിയാണ് നായകനെന്ന് അറിഞ്ഞപ്പോൾ പ്രമുഖ നടിമാർ ഒഴിഞ്ഞുമാറി; തുറന്നു പറഞ്ഞ് നിർമ്മാതാവ്

  വിവാഹ മോചനത്തിന് പിന്നാലെ നടിക്കെതിരെ നിരന്തര വിമർശനങ്ങൾ വന്നപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് സമാന്ത മാറി നിന്നിരുന്നില്ല. എന്നാൽ ഇപ്പോൾ എന്ത് പറ്റിയെന്ന സംശയം ആരാധകർക്കിടയിൽ നിന്ന് ഉയർന്നിരുന്നു. നടി മാനസികമായി ആകെ തകർന്നിരിക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ നടി കുറച്ചു നാൾ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്തത് ആണെന്ന് അടുത്ത വൃത്തങ്ങൾ വിശദീകരിച്ചിരുന്നു.

  എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടിയെ സംബന്ധിച്ച പുതിയ വാർത്തകളാണ് പുറത്ത് വന്നത്. സമാന്തയ്ക്ക് സുഖമില്ലെന്നും ചികിത്സയിൽ ആണെന്നുമുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ യൂട്യൂബ് ചാനലുകളിലൂടെയും മറ്റും പ്രചരിച്ചിരുന്നു. സാമന്ത സോഷ്യൽ മീഡിയയിലും ഇല്ലാത്തതിനാൽ ഈ വാർത്ത വ്യാപകമായി പ്രചരിക്കുകയാണ്‌ ഉണ്ടായത്.

  Also Read: 'ആരുടെ മുന്നിലും കൈ നീട്ടാൻ വയ്യ'; ഭർത്താവ് മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അഭിനയിക്കാനെത്തിയ സുകുമാരി

  ഇപ്പോഴിതാ സാമന്തയ്ക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും പകരം തനിക്കെതിരെ വരുന്ന വ്യാജ വാർത്തകളിൽ നടി അസ്വസ്ഥയാണെന്നും റിപ്പോർട്ട് ചെയ്യുകയാണ് തെലുങ്ക് മാധ്യമങ്ങൾ. സാമന്തയുടെ മാനേജറെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. നടി ഈ മാസം തന്നെ ഷൂട്ടിങ്ങിലേക്ക് കടക്കുമെന്നും പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ആയോധന കലയിൽ പരിശീലനം നടത്തുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സാമന്ത നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

  സിറ്റഡെൽ ആണ് സാമന്തയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. വരുൺ ധവനാണ് സിറ്റഡെലിൽ സമാന്തയ്ക്കൊപ്പം അഭിനയിക്കുന്നത്. തെലുങ്കിൽ ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. 2021 നംവബറിലാണ് നടൻ നാ​ഗചൈതന്യയും സമാന്തയും വേർപിരിഞ്ഞത്. എന്നാൽ ഇത് ഇപ്പോഴും സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായി തുടരുകയാണ്. 2017 ലായിരുന്നു സമാന്തയും നാ​ഗചൈതന്യയും വിവാഹിതരായത്.

  Read more about: samantha
  English summary
  Samantha Disturbed By The Latest Viral News About Her Health, Telugu Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X