മെലിഞ്ഞ് ക്ഷീണിച്ചു, കണ്ടാല്‍ മനസിലാകാതെ സമാന്ത; ആരോഗ്യസ്ഥിതിയില്‍ ആശങ്കയോടെ ആരാധകര്‍

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. തെന്നിന്ത്യന്‍ സിനിമയും കടന്ന് ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. വിവാഹ ശേഷം നടിമാര്‍ പ്രധാന്യം കുറഞ്ഞ റോളുകളിലേക്ക് ഒതുങ്ങുകയോ അഭിനയം തന്നെ നിര്‍ത്തുകയോ ചെയ്യുന്നിടത്താണ് സമാന്ത തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയം കണ്ടെത്തിയിരിക്കുന്നത്. കൈ നിറയെ സിനിമകളുമായി തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയായിരുന്നു സമാന്ത.

ഓണ്‍ സ്‌ക്രീനില്‍ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. എന്നാല്‍ ഇതേസമയം തന്നെ വ്യക്തിജീവിതത്തില്‍ സമാന്തയ്ക്ക് നേരിടേണ്ടി വന്നത് വളരെ വലിയ പ്രതിസന്ധികളായിരുന്നു. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനമായിരുന്നു ഇതില്‍ ആദ്യത്തേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചവരാണ് സമാന്തയും നാഗ ചൈതന്യയും.

Samantha

ആരാധകരുടെ മനസില്‍ മാതൃകാ ദമ്പതികളായിരുന്നു സമാന്തയും നാഗ ചൈതന്യയും. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സമാന്തയോ നാഗ ചൈതന്യയോ വെളിപ്പെടുത്തിയിട്ടില്ല. ഇത് പിന്നീട് സമാന്തയ്ക്ക് മറ്റൊരു തിരിച്ചടിയായി മാറുകയായിരുന്നു.

വിവാഹ മോചനത്തിന് കാരണം സമാന്തയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കെട്ടിച്ചമച്ച കഥകളുമായിരുന്നു കുറേനാളുകള്‍ ഗോസിപ്പ് കോളങ്ങള്‍ ഭരിച്ചത്. താരത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും തളരാതെ താരം പ്രതിസന്ധികളെ മറി കടക്കുകയായിരുന്നു. പിന്നെയായിരുന്നു സമാന്തയുടെ ആരോഗ്യ വഷളാകുന്നത്.

തനിക്ക് മയോസൈറ്റിസ് രോഗമാണെന്ന സമാന്തയുടെ തുറന്നു പറച്ചില്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. താരത്തിന്റെ അസുഖത്തെക്കുറിച്ചും ധാരാളം അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സമയത്താണ് താരം തന്നെ തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്നത്. പിന്നാലെ സമാന്ത ചികിത്സയ്ക്കായി വിദേശത്ത് പോവുകയായിരുന്നു. ഇതോടെ രോഗം മൂലം സമാന്തയുടെ സിനിമകള്‍ വൈകുന്നുവെന്നും അതിനാല്‍ താരത്തെ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുമെന്നായി പ്രചരണങ്ങള്‍.

എന്നാല്‍ താരത്തെ ഒരു സിനിമയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും ചിത്രീകരണം വൈകുക മാത്രമാണ് സംഭവിക്കുന്നതെന്നും അറിയിച്ചു കൊണ്ട് സമാന്തയുടെ പ്രതിനിധികള്‍ രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മറ്റൊരു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. റൂസോ സഹോദന്മാരുടെ സിറ്റഡല്‍ സീരീസിന്റെ ഇന്ത്യന്‍ പതിപ്പില്‍ നിന്നും സമാന്തയെ ഒഴിവാക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജും ഡികെയും ചേര്‍ന്നാണ് ഇന്ത്യന്‍ പതിപ്പൊരുക്കുന്നത്. വരുണ്‍ ധവാനാണ് നായകന്‍.

എന്നാല്‍ അധികം വൈകാതെ ഈ അഭ്യൂഹങ്ങളും കെട്ടടങ്ങി. ഇതിനിടെയാണ് സമാന്ത വിദേശത്തു നിന്നും മടങ്ങിയെത്തുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ സമാന്തയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വെള്ള നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് സമാന്തയെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

Samantha

ചിത്രങ്ങളില്‍ സമാന്ത ക്ഷീണിതയും മെലിഞ്ഞതുമായിട്ടാണ് കാണപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് ആരാധകര്‍ പങ്കുവെക്കുന്ന ആശങ്ക. സാധാരണ കാണാറുള്ള ഊര്‍ജമോ ചിരിയോ ഒന്നും തന്നെ സമാന്തയില്‍ കാണാന്‍ സാധിച്ചില്ലെന്നും താരത്തെ അസുഖം കാര്യമായി തന്നെ തളര്‍ത്തിയിട്ടുണ്ടെന്നുമാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും താരം യാത്രയുടെ ക്ഷീണത്തിലായിരിക്കാമെന്നും ചിലര്‍ പറയുന്നുണ്ട്. അധികം വൈകാതെ തന്നെ സമാന്തയുടെ മുടങ്ങിക്കിടക്കുന്ന സിനിമകളുടെ ചിത്രീകരണങ്ങള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകള്‍ സാമിന്റേതായി അണിയറയിലുണ്ട്. ശാകുന്തളം ആണ് പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ ഖുഷി എന്ന ചിത്രവും അണിയറയിലുണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X