പ്രൊഫഷണലി പരാജയപ്പെട്ട, സ്വന്തം ശരീരത്തോട് പോരാടിയ ഒരു വര്‍ഷം; വികാരഭരിതയായി സമാന്ത

കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് സമാന്തയ്ക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നത്. ആരോഗ്യ പ്രശ്‌നവും പിന്നാലെ വന്ന തുടര്‍ പരാജയങ്ങളും സമാന്തയ്ക്ക് ക്ഷീണമായിട്ടുണ്ട്. എന്നാല്‍ തളരാന്‍ സമാന്ത ഒരുക്കമല്ല. തന്റെ രോഗാവസ്ഥയോട് പോരാടാന്‍ തന്നെയാണ് തീരുമാനം. ഇപ്പോഴിതാ താരം പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് സമാന്ത പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം തന്റെ കഴിഞ്ഞ വര്‍ഷത്തെ ജീവിത യാത്രയെക്കുറിച്ചും സമാന്ത സംസാരിക്കുന്നുണ്ട്. മയോസൈറ്റിസുമായുള്ള തന്റെ യുദ്ധത്തെക്കുറിച്ചാണ് സമാന്ത സംസാരിക്കുന്നത്. ഹൃദയസ്പര്‍ശിയായ സമാന്തയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്.

Samantha

''ഡയഗ്നോസിസ് നടത്തിയിട്ട് ഒരു വര്‍ഷമായി. നിര്‍ബന്ധിതമായ ന്യൂ നോര്‍മലിന്റെ ഒരു വര്‍ഷം. എന്റെ ശരീരവുമായി നടത്തിയ നിരവധി പോരാട്ടങ്ങള്‍. ഉപ്പോ മധുരമോ ഇല്ലാതെ മരുന്നുകളുടെ കോക്ക്‌ടെയ്‌ലുകള്‍ പ്രധാനമായി. നിര്‍ബന്ധിച്ച് അവസാനിച്ചതും വീണ്ടും തുടങ്ങിയതും. ആത്മപരിശോധനയുടേയും അര്‍ത്ഥം കണ്ടെത്തലിന്റേയും പ്രതിഫലനത്തിന്റേയും ഒരു വര്‍ഷം, കാര്യങ്ങള്‍ കൂടുതല്‍ രസകരമാക്കാന്‍ പ്രൊഫഷണല്‍ പരാജയങ്ങളുടേയും'', സമാന്ത പറയുന്നു.

' പ്രാര്‍ത്ഥനകളുടേയും പൂജകളുടേയും ഒരു വര്‍ഷം. അനുഗ്രഹങ്ങള്‍ക്കോ സമ്മാനങ്ങള്‍ക്കോ വേണ്ടിയല്ല. കരുത്തും സമാധാനവും കണ്ടെത്താന്‍ വേണ്ടി മാത്രം. എല്ലാം എല്ലായിപ്പോഴും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് നടക്കില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു വര്‍ഷം. പ്രധാനമായു, അങ്ങനെ നടന്നില്ലെങ്കിലും ഓക്കെയാണ്. നിയന്ത്രിക്കാന്‍ പറ്റുന്നതിനെ നിയന്ത്രിക്കുക. മറ്റുള്ളതിനെ അതിന്റെ വഴിക്ക് വിടുക. ഒരു സമയം ഒരു ചുവടു വെക്കുക'' സമാന്ത പറയുന്നു.

''ചിലപ്പോഴൊക്കെ വലിയ വിജയങ്ങളല്ല, മുന്നോട്ട് പോകുന്നത് തന്നെ വിജയമാണ്. എല്ലാം നന്നാകുമെന്ന് കരുതി ചുമ്മാ ഇരിക്കരുത്. സ്‌നേഹത്തിലും ഞാന്‍ സ്‌നേഹിക്കുന്നവരിലും വിശ്വാസമര്‍പ്പിക്കണം. എന്നെ ബാധിക്കാനുള്ള കരുത്ത് വെറുപ്പിന് നല്‍കരുത്. ഇതിലും വലിയ പോരാട്ടങ്ങള്‍ നയിക്കുന്നവരുണ്ടാകാം. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അല്‍പ്പം വൈകുമെങ്കിലും ദൈവം നിഷേധിക്കില്ല. സ്‌നേഹം, സമാധാനം, കരുത്ത് ഒന്നും അന്വേഷിക്കുന്നവര്‍ക്ക് നിഷേധിക്കില്ല. അതാണ് തേടല്‍ അര്‍ഹിക്കുന്നതും'' എന്ന് പറഞ്ഞാണ് സമാന്ത നിര്‍ത്തുന്നത്.

Samantha

സമാന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ശാകുന്തളം കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മലയാളി താരം ദേവ് മോഹന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ശാകുന്തളത്തിന് മുമ്പായി വന്ന യശോദയും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതേസമയം ആരാധകര്‍ കാത്തിരിക്കുന്ന പ്രൊജക്ടുകള്‍ സമാന്തയുടെ പക്കലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സിറ്റഡല്‍. വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന സിറ്റഡല്‍ റൂസോ സഹോദരന്മാര്‍ ഒരുക്കിയ സീരിസിന്റെ ഇന്ത്യന്‍ പതിപ്പാണ്. സമാന്തയെ പാന്‍ ഇന്ത്യന്‍ താരാക്കിയ ദ ഫാമിലി മാന്‍ ഒരുക്കിയ രാജും ഡികെയുമാണ് ഈ സീരീസും ഒരുക്കുന്നത്.

ഖുഷിയാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിലെ നായകന്‍. പിന്നാലെ തമിഴിലും ഇംഗ്ലീഷിലുമായി ചിത്രീകരണം നടക്കുന്ന ചെന്നൈ സ്റ്റോറിയും സമാന്തയുടേതായി അണിയറയിലുണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X