'വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലേ?'; കണക്കുകൾ നിരത്തി സാമന്തയുടെ മറുപടി!

തെന്നിന്ത്യൻ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്ത വിവാഹ മോചനമായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും. മാസങ്ങളോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിൽ 2021 ഒക്ടോബർ രണ്ടിനാണ് ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. ഇനി ജീവിതത്തിൽ ഒന്നിച്ചില്ല എന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുമ്പോൾ അത് അവരെ മാത്രമല്ല, അവരുടെ ആരാധകർക്കും വലിയ വേദനയായി മാറി. 2017ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയാന്‍ തീരുമാനിച്ചത്.

എന്നാല്‍ വേർപിരിയലിന്റെ കാരണം ഇന്നും വ്യക്തമല്ല. രണ്ടുപേരും വിവാഹമോചനത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതിന്റെ കാരണം പറയാൻ തയ്യാറായിട്ടില്ല. അതേ സമയം വിവാഹമോചനത്തിന് ശേഷം അപ്രതീക്ഷിതമായി വന്ന രോഗമടക്കം നിരവധി പ്രതിസന്ധികളാണ് സാമന്തയുടെ ജീവിതത്തിൽ ഉണ്ടായത്. അതിനോടെല്ലാം പോരാടി ചികിത്സയും മറ്റുമായി മുന്നോട്ട് പോവുകയാണ് സാമന്ത ഇപ്പോൾ.

Samantha Ruth Prabhu

അതിനിടെ സമാന്തയുടെ പുനർവിവാഹ വാർത്തകൾ പലതവണ പ്രചരിച്ചു. ജ്യോത്സന്റെ വാക്കുകേട്ട് നടി വീണ്ടും വിവാഹത്തിന് ഒരുങ്ങുകയാണെന്നും പ്രണയം കണ്ടെത്തിയെന്നും ഒക്കെയുള്ള വാർത്തകൾ പുറത്തുവന്നു. നാഗ ചൈതന്യയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടനെ ഉണ്ടാകും എന്നെല്ലാം റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശത്ത് ഇരുവരെയും ഒന്നിച്ചു കണ്ടതാണ് ഊഹാപോഹങ്ങളുടെ തുടക്കം.

അടുത്തിടെ നടൻ വിജയ് ദേവരകൊണ്ടയും സമാന്തയും പ്രണയത്തിൽ ആണെന്നും ചില കിംവദന്തികൾ പ്രചരിച്ചിരുന്നു. ഖുശി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. അതോടൊപ്പം തന്നെ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ചേക്കും എന്ന തരത്തിലും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിലൊന്നും പ്രതികരിക്കാൻ സാമന്ത ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ഇപ്പോഴിതാ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടി.

ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ ഒരാളുടെ ചോദ്യത്തിനാണ് സാമന്ത മറുപടി നൽകിയത്. വീണ്ടും വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നായിരുന്നു ആരാധകന്റ് ചോദ്യം. ചില കണക്കുകൾ നിരത്തിക്കൊണ്ടാണ് സാമന്ത ഇതിനു മറുപടി നൽകിയത്. 'കണക്കുകൾ പ്രകാരം പുനർവിവാഹം ഒരു മോശം നിക്ഷേപം ആണ്' എന്നാണ് സാമന്ത പറഞ്ഞത്. അതിനു താഴെയാണ് നടി ചില കണക്കുകൾ പങ്കുവെച്ചത്. 2023ലെ കണക്കു പ്രകാരം, ആദ്യ വിവാഹത്തിൽ വിവാഹമോചന സാധ്യത 50 ശതമാനം ആണ്.

Samantha Ruth Prabhu

അതേസമയം രണ്ടാം വിവാഹത്തിലേക്ക് വരുമ്പോൾ വിവാഹമോചന സാധ്യത 67 ശതമാനവും മൂന്നാം വിവാഹത്തിലേക്ക് എത്തുമ്പോൾ 73 ശതമാനമാണെന്നു,മാണ് സാമന്ത പങ്കുവെച്ച കണക്കിൽ പറയുന്നത്. എഡിറ്റേർസ് ചോയ്സ് എന്ന് പറഞ്ഞാണ് സാമന്ത ഈ കണക്കുകൾ നിരത്തിയത്.

അതേസമയം സിനിമാ ഷൂട്ടിംഗ് എല്ലാം നിർത്തിവച്ച് മയോസൈറ്റീസ് രോഗത്തിന്റെ ചികിത്സയിലാണ് നടി ഇപ്പോൾ. 2023ന്റെ ഒരു നല്ല ഭാഗവും ചികിത്സയിലായിരുന്നു താരം. പല സിനിമകൾക്കും വാങ്ങിയ അഡ്വാൻസ് തുക മടക്കി നൽകുകയും ചെയ്തിരുന്നു. ഖുഷി ആണ് സാമന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സിറ്റഡൽ എന്ന വെബ് സീരിസും ചെന്നൈ സ്റ്റോറീസ് എന്നൊരു ഇംഗ്ലീഷ് ചിത്രവുമാണ് സാമന്തയുടേതായി അണിയറയിൽ ഉള്ളത്. അതിനിടെ കഴിഞ്ഞ ദിവസം ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും സാമന്ത ആരംഭിച്ചിരുന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X