നയന്‍താരയുടെ വേഷം ചെയ്യാനില്ല; സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം നിരസിച്ച് സമാന്ത; കാരണം ഇതാണ്‌

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഇപ്പോള്‍ തെന്നിന്ത്യയും കടന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാമ് സമാന്ത. ഫാമിലി മാന്‍ സീരീസിലൂടെയാണ് സമാന്ത ബോളിവുഡിലും സാന്നിധ്യം അറിയിക്കുന്നത്. ആരാധകരുടെ പ്രിയങ്കരിയാണ് സമാന്ത. തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളേയും ആരോഗ്യ പ്രശ്‌നങ്ങളേയുമെല്ലാം അതിജീവിച്ചാണ് സമാന്ത പലര്‍ക്കും പ്രചോദനവും മാതൃകയുമായി മാറുന്നത്.

ഇപ്പോഴിതാ സമാന്തയുമായി ബന്ധപ്പട്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. അണിയറയില്‍ തയ്യാറെടുക്കുന്ന മുക്കുത്തി അമ്മന്‍ 2വില്‍ അഭിനയിക്കാനുള്ള ഓഫര്‍ സമാന്ത നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ പ്ലോട്ടും ടീമിനേയുമെല്ലാം സമാന്തയ്ക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും എങ്കില്‍ പോലും സിനിമ ചെയ്യാന്‍ താരം കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

Samantha

നയന്‍താര നായികയായി എത്തിയ ചിത്രമായിരുന്നു മൂക്കുത്തി അമ്മന്‍. ഉര്‍വ്വശിയും ആര്‍ജെ ബാലയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച വിജയമായി മാറിയിരുന്നു. നയന്‍താരയുടെ ദേവിയായുള്ള വേഷം ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ദേവിയുടെ വേഷമായിരുന്നു സമാന്തയ്ക്ക് ഓഫര്‍ ചെയ്തത്. ആര്‍ജെ ബാല തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.

എന്നാല്‍ താരം ദേവിയുടെ വേഷം നിരസിക്കുകയായിരുന്നു. തനിക്കുള്ള ഗ്ലാമര്‍ ഗേള്‍ ഇമേജാണ് ചിത്രം നിരസിക്കാന്‍ സമാന്തയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിനിമകളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും സമാന്തയ്ക്ക് ഇപ്പോഴുള്ളത് ഗ്ലാമര്‍ നായിക എന്ന ഇമേജാണ്. അതുള്ളതിനാല്‍ ദേവിയുടെ വേഷം ചെയ്താല്‍ പലരും അംഗീകരിക്കില്ല. അങ്ങനെ വരുമ്പോള്‍ സിനിമയുടെ വിജയത്തെ അത് ബാധിച്ചേക്കും. തന്റെ ഇമേജിനേയും ചിലപ്പോള്‍ ബാധിച്ചേക്കും. അതിനാലാണ് താരം ഓഫര്‍ നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതോടെ മറ്റൊരു മുന്‍നിര നായികയെ ചിത്രത്തിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. നയന്‍താരയെ പോലൊരു താരത്തന് ശേഷം വലിയൊരു താരത്തെ തന്നെയാകണം രണ്ടാം ഭാഗത്തിലും ദേവിയാക്കേണ്ടത് എന്നത് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്ന സമാന്ത സിനിമ നിരസിച്ചതോടെ ഇനിയാര് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Samantha

അതേസമയം സമാന്ത ഇപ്പോള്‍ ബോളിവുഡില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ ബോൡവുഡ് സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ ഖാന്‍ ഉല്‍പ്പടെയുള്ള വലിയ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ അണിയറയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയില്‍ ഇനി കുറച്ചുകാലം തെലുങ്കില്‍ മാത്രം അഭിനയിക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫാമിലി മാനിന് ശേഷം വീണ്ടുമൊരു വെബ് സീരീസില്‍ അഭിനയിക്കുകയാണ് സമാന്ത ഇപ്പോള്‍. വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന സിറ്റഡല്‍ ആണ് സമാന്തയുടെ പുതിയ സീരീസ്. പിന്നാലെ രാജും ഡികെയും ഒരുക്കുന്ന മറ്റൊരു സീരീസിലും സമാന്ത അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താപ്‌സി പന്നു നിര്‍മ്മിക്കുന്ന സിനിമയടക്കം നിരവധി സിനിമകളുടേയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതേസമയം ഖുഷിയാണ് സമാന്തയുടെ ഒടുവിലിറങ്ങിയ സിനിമ. മാ ഇന്‍തി ബംഗാരം ആണ് സമാന്തയുടെ പുതിയ സിനിമ.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X