മയക്കുമരുന്നും വിഷാദവുമല്ല; മരുന്നുകളുടെ സൈഡ് എഫക്ട്; ചര്‍മം വരണ്ടു, കറുത്ത പാടുകളും: തുറന്ന് പറഞ്ഞ് സമാന്ത

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഫാമിലി മാന്‍ സീരിസിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. താരത്തിന്റേതായി നിരവധി സീരീസുകളും സിനിമകളും അണിയറിലുണ്ട്. ബോളിവുഡില്‍ സ്ഥിര സാന്നിധ്യമായി മാറുകയാണ് സമാന്ത. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സമാന്ത.

അതേസമയം സമാന്തയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ വര്‍ത്തയായി മാറുന്നതാണ് വ്യക്തി ജീവിതം. സമാന്തയുടെ പ്രണയ വിവാഹവും ദാമ്പത്യ തകര്‍ച്ചയുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് താരത്തെ തേടി ആരോഗ്യ പ്രശ്‌നമെത്തുന്നത്. ഓട്ടോ ഇമ്യൂണ്‍ അവസ്ഥയായ മയോസൈറ്റിസ് ആണ് തനിക്കെന്ന സമാന്തയുടെ തുറന്നു പറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു.

Samantha

മയോസൈറ്റിസിനെ തുടര്‍ന്ന് സമാന്തയ്ക്ക് കമ്മിറ്റ് ചെയ്ത പല സിനിമകളും ഉപേക്ഷിക്കേണ്ടിയും നീട്ടി വെക്കേണ്ടിയും വന്നിരുന്നു. സമാന്തയുടെ തുറന്ന് പറച്ചില്‍ വലിയ വാര്‍ത്തയായി മാറിയിരന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറയുകയാണ് സമാന്ത. രോഗാവസ്ഥ മൂലമുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചാണ് പുതിയ കുറിപ്പില്‍ സമാന്ത പങ്കുവെക്കുന്നത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് നിരന്തരം സംസാരിക്കാറുണ്ട് സമാന്ത.

2022 ലാണ് തനിക്ക് മയോസൈറ്റിസ് ആണെന്ന് സമാന്ത തുറന്നു പറയുന്നത്. താരത്തിന്റെ ശാരീരിക-മാനസികാരോഗ്യത്തെ വല്ലാതെ ബാധിച്ചതായിരുന്നു സംഭവം. ഇതിന് ശേഷം തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട് സമാന്ത. കഴിഞ്ഞ ദിവസം തന്റെ ചില ചിത്രങ്ങളോടൂ കൂടി നിലവിലെ അവസ്ഥ എന്താണെന്ന് പങ്കുവെക്കുകയായിരുന്നു സമാന്ത.

തന്റെ സ്‌കിന്‍ മുമ്പത്തേതിലും മെച്ചപ്പെട്ടുവെന്നാണ് സമാന്ത പറയുന്നത്. നേരത്തേത് പോലെ മേക്കപ്പ് ധരിച്ച് പ്രശ്‌നങ്ങള്‍ മറച്ചുവെക്കേണ്ടതില്ല ഇപ്പോഴെന്നാണ് സമാന്ത പറയുന്നത്. അസുഖ ബാധിതയായപ്പോള്‍ കഴിച്ച മരുന്നുകള്‍ മൂലം തന്റെ സ്‌കിന്‍ വരണ്ടുവെന്നും പിഗ്മെന്റേഷന്‍ ആയെന്നുമാണ് സമാന്ത പറയുന്നത്. താന്‍ ക്ഷീണിതയാമെന്ന് അക്കാലത്ത് തന്റെ അവസ്ഥ മനസിലാക്കാതെ പലരും പറഞ്ഞുവെന്നും അത് തന്നെ മാനസികമായി ബാധിച്ചുവെന്നും സമാന്ത പറയുന്നുണ്ട്.

Samantha

''എനിക്ക് അസുഖം ബാധിച്ചപ്പോള്‍ ശക്തമായ മരുന്നുകള്‍ കഴിക്കേണ്ടി വന്നു. അത് എന്റെ ചര്‍മ്മത്തെയാണ് ആദ്യം കഷ്ടപ്പെടുത്തിയത്. പിഗ്മെന്റേഷന്‍, ഡ്രൈനെസ്, പഫ്‌നെസ്, മറ്റ് പ്രശ്‌നങ്ങളും ആരംഭിച്ചു, മുമ്പ് ഞാന്‍ ഉപയോഗിച്ചതൊന്നും പ്രവര്‍ത്തിക്കാതായി'' എന്നാണ് സമാന്ത പറയുന്നത്. തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ താന്‍ പല വഴികളും നോക്കിയെന്നാണ് സമാന്ത പറയുന്നത്. പികോ ലേസര്‍, റെഡ് ലൈറ്റ് തെറാപ്പി തുടങ്ങിയ ചികിത്സാ രീതികള്‍ താന്‍ ചെയ്യുന്നുണ്ടെന്നാണ് സമാന്ത പറയുന്നത്. അത് തന്റെ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെ പരിഹരിക്കുന്നുണ്ടെന്നും സമാന്ത പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ഇവന്റില്‍ നിന്നുള്ള സമാന്തയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു. താരത്തിന്റെ രൂപത്തിലുണ്ടായ മാറ്റം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയ അന്ന് സമാന്തയെ ആക്രമിച്ചത്. സമാന്ത വല്ലാതെ മെലിഞ്ഞു പോയെന്നും പഴയ ഭംഗിയും തിളക്കുമെല്ലാം നഷ്ടപ്പെട്ടുവെന്നുമായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്. താരത്തിന് വിഷാദരോഗമാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും വരെ ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ സത്യത്തില്‍ സമാന്തയുടെ ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു താരത്തെ ദുര്‍ബലയാക്കിയതെന്നാണ് ഇപ്പോഴത്തെ തുറന്നു പറച്ചില്‍ വ്യക്തമാക്കുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X