നാഗ ചൈതന്യയ്ക്കൊപ്പം താമസിച്ച വീട്ടിൽ നിന്ന് മാറാൻ സാമന്ത? ഹൈദരാബാദിൽ കോടികളുടെ ഫ്ലാറ്റ് സ്വന്തമാക്കി താരം!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. ഇപ്പോൾ ബോളിവുഡിലേക്കും ചുവടുറപ്പിക്കുകയാണ് താരം. കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് സാമന്ത ഇപ്പോൾ കടന്നു പോകുന്നത്. എന്നാൽ വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങളും താരത്തിന് ഈയിടെ ആയി അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. വിവാഹ മോചനം, അതിന് പിന്നാലെ വന്ന ചർമ രോഗമൊക്കെ അതിൽ പെടുന്നു. എങ്കിലും അതിനോട് എല്ലാം പൊരുതി തിരിച്ചുവരുകയായിരുന്നു സാമന്ത.
നടന്റെ പേരില്ലാതെ തന്നെ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ കെല്പുള്ള ഒരു വലിയ നായിക നടിയായി സാമന്ത ഇതിനകം മാറിയിട്ടുണ്ട്. ആരാധകർക്കും ഏറെ പ്രിയങ്കരിയാണ് താരമിപ്പോൾ. അതുപോലെ നടിയുടെ ഓരോ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. തന്റെ യാത്രകളും സിനിമ വിശേഷങ്ങളുമൊക്കെ സാമന്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ തന്റെ ആർഭാട ജീവിതം താരം പലപ്പോഴും പരസ്യമാക്കാറില്ല.

എന്നാൽ ഇപ്പോഴിതാ, താരത്തിന്റെ പുതിയ ആഡംബര വീടിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഹൈദരാബാദിലെ ഒരു പോഷ് ഏരിയയിൽ സാമന്ത ഒരു ആഡംബര വീട് സ്വന്തമാക്കി എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു നിലകൾ വരുന്ന ഒരു ഫ്ലാറ്റാണ് നടി സ്വന്തമാക്കിയിരിക്കുന്നത്.
13, 14 നിലകളിലായാണ് ഡ്യൂപ്ലക്സ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 13-ാം നിലയിൽ 3,920 ചതുരശ്ര അടിയും 14-ാം നിലയിൽ 4,024 ചതുരശ്ര അടി ഡ്യൂപ്ലെക്‌സ് ഏരിയയും ഉൾപ്പെടുന്ന 7,944 ചതുരശ്ര അടി വിസ്തൃതിയിലാണ് അപാർട്മെന്റ് എന്ന് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം സാമന്തയുടെ വീടിന്റെ ഇന്റീരിയർ ഡിസൈനിങ് ഏകദേശം പൂർത്തിയായി, ഇത് ആധുനിക രീതിയിലുള്ള ഡിസൈൻ ആണെന്നാണ് വിവരം. കൂടാതെ, ഫ്ലാറ്റിന് വേണ്ടി ആറ് പാർക്കിംഗ് സ്ലോട്ടുകളുമുണ്ട് എന്ന് പറയുന്നു. അതേസമയം, പുതിയ അപാർട്മെന്റിന്റെ വിലയാണ് ആരാധകരെ ഞെട്ടിക്കുന്നത്. ഏകദേശം 7.8 കോടി രൂപ വില വരുന്നതാണ് ഫ്ലാറ്റെന്നാണ് പറയുന്നത്.
ആഡംബര വീടുകൾ സ്വന്തമാക്കുന്നത് സമാന്തയ്ക്ക് ഇഷ്ടമുള്ള കാര്യമാണെന്നാണ് പറയുന്നത്. ഉദാഹരണത്തിന്, നേരത്തെ, നടി മുംബൈയിൽ കൊട്ടാരം പോലൊരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. ഔട്ട്‌ലുക്കിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മൂന്ന് ബെഡ് റൂം വരുന്ന കടൽ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഫ്ലാറ്റാണ് നടി സ്വന്തമാക്കിയത്. ഏകദേശം 15 കോടി രൂപയ്ക്കാണ് സാമന്ത ആ അപാർട്മെന്റ് സ്വന്തമാക്കിയത് എന്നാണ് പറയപ്പെടുന്നത്.

ഇതുകൂടാതെ നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സാമന്ത ഞെട്ടിക്കുന്ന മറ്റൊരു വാങ്ങലും നടത്തിയിരുന്നു. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021 ൽ ഇരുവരും വേർപിരിഞ്ഞ ശേഷമായിരുന്നു ഇത്. ഹൈദരാബാദിൽ ചൈതന്യയ്‌ക്കൊപ്പം താമസിച്ചിരുന്ന അതേ വീട് സാമന്ത വാങ്ങി എന്നുള്ള റിപ്പോർട്ടുകളാണ് വന്നത്.
ഹൈദരബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിൽ ആണ് ഈ കൊട്ടാരം പോലുള്ള വീട്. ഇവർ വിറ്റ വീട് അതിന്റെ പുതിയ ഉടമയിൽ നിന്ന് വൻ നഷ്ടം സഹിച്ച് സാമന്ത വീണ്ടും വാങ്ങുകയായിരുന്നു എന്ന് ഉടമ തന്നെയാണ് ഇ ടൈംസിനോട് വെളിപ്പെടുത്തിയത്. നിലവിൽ സാമന്ത ഈ വീട്ടിലാണ് താമസമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് മാറാനാണോ സാമന്തയുടെ തീരുമാനമെന്നാണ് ആരാധകർ ചോദിക്കുന്നത്.


Click it and Unblock the Notifications