For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതുമായി പൊരുത്തപ്പെടാൻ സമയമെടുത്തു; സാമന്ത - നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് സാമന്തയുടെ അച്ഛൻ

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. ഇരുവരും വിവാഹമോചനം നേടിയിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും അത് സംബന്ധിച്ച ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. 2017 ൽ വിവാഹിതരായ നാ​ഗചൈതന്യയും സമാന്തയും 2021 നവംബറിലാണ് വിവാഹ മോചിതരായത്.

  തെലുങ്ക് സിനിമാ മേഖലയിലെ ജനപ്രിയ താരങ്ങളായ ഇവരുടെ പ്രണയവും വിവാഹവുമൊക്കെ ആരാധകർ വലിയ രീതിയിൽ ആഘോഷമാക്കിയാതായിരുന്നു. അതുകൊണ്ട് തന്നെ വിവാഹമോചനവും ആരാധകരെ ഏറെ ഞെട്ടിച്ചു.

  Also Read: അവളെന്തിന് പാചകം ചെയ്യണം? സമാന്തയെക്കുറിച്ച് മുൻ അമ്മായിയമ്മ അമല പറഞ്ഞത്

  നാല് വർഷത്തെ വിവാ​ഹ ജീവിതത്തിനൊടുവിൽ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. യെ മ ചെസവ, മജിലി, ഓട്ടോന​ഗർ സൂര്യ, ഉൾപ്പെടെ നാല് സിനിമകളിൽ സമാന്തയും നാാ​ഗചൈതന്യയും വിവാഹത്തിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിരുന്നു. ബി​ഗ് സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

  വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയർ തിരക്കുകളിലേക്ക് നീങ്ങി. നാ​ഗചൈതന്യ മൂന്ന് സിനിമകളിൽ വിവാഹ മോചനത്തിന് ശേഷം അഭിനയിച്ചു. ലാൽ സിം​ഗ് ഛദ്ദയാണ് നടന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. മറുവശത്ത് സമാന്ത സിനിമ കുറച്ചു ദിവസങ്ങളായി തിരക്കുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്. ഈ മാസം അവസാനം താരം വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് കടക്കും. അതിനിടെ ഖുശി, യശോദ, ശാകുന്തളം തുടങ്ങിയ ചിത്രങ്ങൾ സമാന്തയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.

  Also Read: സമാന്ത സുഖമില്ലാതെ ഇരിക്കുകയാണെന്ന് റിപ്പോർട്ടുകൾ; വാർത്തകളിൽ അസ്വസ്ഥയായി താരം!

  അതേസമയം, ഇവരുടെ വിവാഹമോചനം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. സാമന്ത - നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് സാമന്തയുടെ അച്ഛൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അവരുടെ വേർപിരിയാനുള്ള തീരുമാനവുമായി പൊരുത്തപ്പെടാൻ തനിക്ക് കുറച്ച് സമയമെടുത്തെന്നാണ് സാമന്തയുടെ അച്ഛൻ ജോസഫ് പ്രഭു വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ തന്റെ കമന്റായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  കഴിഞ്ഞ ദിവസം സാമന്തയുടെ അച്ഛൻ ജോസഫ് പ്രഭു ഫേസ്ബുക്കിൽ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹചിത്രങ്ങൾ പങ്കുവച്ചിരുന്നു. 'പണ്ട് പണ്ട്, ഒരു കഥയുണ്ടായിരുന്നു. എന്നാൽ അതിപ്പോൾ നിലനിൽക്കുന്നില്ല, അതുകൊണ്ട് നമുക്ക് ഒരു പുതിയ കഥ ആരംഭിക്കാം, ഒപ്പം ഒരു പുതിയ അധ്യായവും' എന്ന കുറിപ്പോടെയാണ് അദ്ദേഹം പഴയ ചിത്രങ്ങൾ വീണ്ടും ഷെയർ ചെയ്തത്.

  Also Read: 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

  ഇത് വാർത്തയാവുകയും നിരവധി പേർ പോസ്റ്റിന് കമന്റ് ചെയ്യുകയും അദ്ദേഹത്തെ സമാധാനിപ്പിക്കുകയും ചെയ്തതോടെ അദ്ദേഹമിട്ട കമന്റിലാണ് അവരുടെ തീരുമാനവുമായി പൊരുത്തപ്പെടാൻ തനിക്ക് സമയമെടുത്തെന്ന് വ്യക്തമാക്കിയത്. 'നിങ്ങളുടെ എല്ലാ വികാരങ്ങൾക്കും നന്ദി. അതെ, ആ വികാരങ്ങളെ മറികടക്കാൻ എനിക്ക് സമയമെടുത്തു. എന്നാൽ എന്നെന്നേക്കും അതിൽ പെട്ട് ഇരിക്കാൻ കഴിയില്ല, ജീവിതം വളരെ ചെറുതാണ്' എന്ന് അദ്ദേഹം കുറിച്ചു.

  Also Read: 'പ്രണയമൊക്കെ തോന്നിയിട്ടുണ്ട്', വിവാഹം കഴിക്കാത്തതിൻ്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

  നേരത്തെ സാമന്തയുടെയും നാഗ ചൈതന്യയുടെയും വേർപിരിയലിനെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ എന്ത് പറയണം എന്ന് അറിയാതെ പോയെന്നും. കാര്യങ്ങൾ ഉടൻ മെച്ചപ്പെടുമെന്ന് പ്രത്യാശിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവരുടെ തീരുമാനം തന്നെ ഞെട്ടിച്ചു. എന്നാൽ സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് ബോധ്യപ്പെട്ടു. സാമന്തയും ചൈതന്യയും രണ്ടുപേരും പ്രിയപ്പെട്ടവരാണെന്നും ചൈതന്യയ്ക്ക് ഒപ്പം ചെലവഴിച്ച സമയം തന്റെ കുടുംബം ഏറെ വിലമതിക്കുന്നു എന്നും സാമന്തയുടെ അച്ഛൻ ജോസഫ് പ്രഭു പറഞ്ഞിരുന്നു.

  Read more about: samantha
  English summary
  Samantha's father Joseph Prabhu opens up that it took time to come to terms with Samantha-Naga Chaitanya divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X