For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അങ്ങനെ ഒരു കഥയുണ്ടായിരുന്നു, അതിപ്പോൾ നിലനിൽക്കുന്നില്ല'; സാമന്തയുടെ വിവാഹചിത്രം പങ്കുവച്ച് അച്ഛന്റെ കുറിപ്പ്

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. തമിഴിലും തെലുങ്കിലുമായി നടി നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ സിനിമകളോടൊപ്പം തന്നെ നടിയുടെ വ്യക്തിജീവിതവും കുറച്ചു നാളുകളായി വാർത്തകളിൽ നിറയുകയാണ്. നടൻ നാഗചൈതന്യയുമായി വിവാഹമോചനം നേടിയതിന് പിന്നാലെയാണ് ഇത്. സിനിമാ ലോകത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം.

  2017 ൽ വിവാഹിതരായ നാ​ഗചൈതന്യയും സമാന്തയും 2021 നവംബറിലാണ് വിവാഹ മോചിതരായത്. തെലുങ്ക് സിനിമാ മേഖലയിലെ ജനപ്രിയ താരങ്ങളായ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു. അതുപോലെ വിവാഹമോചനവും ആരാധകരെ ഞെട്ടിച്ചു.

  Also Read: 'ആദ്യ ഭാര്യയാണ് ഞാൻ', അതുകൊണ്ട് എനിക്ക് എല്ലാം ആദ്യം വേണം എന്നൊന്നുമില്ല, ബഷീറും കുടുബവും ആരാധകരോട് പറയുന്നു

  നാല് വർഷത്തെ വിവാ​ഹ ജീവിതത്തിനൊടുവിൽ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. യെ മ ചെസവ, മജിലി, ഓട്ടോന​ഗർ സൂര്യ, ഉൾപ്പെടെ നാല് സിനിമകളിൽ സമാന്തയും നാാ​ഗചൈതന്യയും വിവാഹത്തിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിരുന്നു. ബി​ഗ് സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

  വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയർ തിരക്കുകളിലേക്ക് നീങ്ങി. നാ​ഗചൈതന്യ മൂന്ന് സിനിമകളിൽ വിവാഹ മോചനത്തിന് ശേഷം അഭിനയിച്ചു. ലാൽ സിം​ഗ് ഛദ്ദയാണ് നടന്റെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സിനിമ. ആമിർ ഖാൻ ചിത്രത്തിലെ നടന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മറുവശത്ത് സമാന്ത തുടരെ സിനിമകളിൽ അഭിനയിച്ച് വരികയാണ്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ.

  Also Read: 'ആൾക്കാർക്കൊക്കെ എന്നെ കുറിച്ച് നല്ല അഭിപ്രായമുണ്ട്, ഇനിയുള്ള കാലത്തേക്ക് അത് മതി, സംതൃപ്തിയുണ്ട്'; നടി ജലജ

  വിവാഹം ബന്ധം വേർപിരിഞ്ഞിട്ട് ഒരു വർഷത്തോട് അടുത്തെങ്കിലും ഇവരുടെ കുടുംബം ഇപ്പോഴും ആ വിവാഹത്തിന്റെ ഓർമകളിൽ ആണെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം സാമന്തയുടെ അച്ഛൻ ജോസഫ് പ്രഭു ഫേസ്ബുക്കിൽ ഇവരുടെ വിവാഹചിത്രങ്ങൾ പങ്കുവച്ചതാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്ത് ചർച്ചയാകുന്നത്.

  സാമന്തയും നാഗചൈതന്യയും വിവാഹമോചനം നേടി വേറിട്ട വഴികളിലേക്ക് പോയത് സാമിന്റെ പിതാവിന് ഇപ്പോഴും അംഗീകരിക്കാനായിട്ടില്ലെന്ന് തോന്നുന്നു എന്നാണ് പോസ്റ്റ് കണ്ട ആരാധകർ അഭിപ്രായപ്പെടുന്നത്. 'പണ്ട് പണ്ട്, ഒരു കഥയുണ്ടായിരുന്നു. എന്നാൽ അതിപ്പോൾ നിലനിൽക്കുന്നില്ല, അതുകൊണ്ട് നമുക്ക് ഒരു പുതിയ കഥ ആരംഭിക്കാം, ഒപ്പം ഒരു പുതിയ അധ്യായവും' എന്നാണ് വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അദ്ദേഹം കുറിച്ചിരിക്കുന്നത്.

  Also Read: രണ്ടുപേരെ പറ്റിച്ച് സമ്മാനത്തുക കൈക്കലാക്കിയെന്ന ആരോപണം കേട്ട് മതിയായി; ഒരുപരിധിവരെ എല്ലാം സഹിക്കുമെന്ന് ദിൽഷ

  നേരത്തെ സാമന്തയുടെയും നാഗ ചൈതന്യയുടെയും വേർപിരിയലിനെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ എന്ത് പറയണം എന്ന് അറിയാതെ പോയെന്നും. കാര്യങ്ങൾ ഉടൻ മെച്ചപ്പെടുമെന്ന് പ്രത്യാശിച്ചെന്നും പറഞ്ഞിരുന്നു. അവരുടെ തീരുമാനം തന്നെ ഞെട്ടിച്ചു. എന്നാൽ സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് ബോധ്യപ്പെട്ടു. സാമന്തയും ചൈതന്യയും രണ്ടുപേരും പ്രിയപ്പെട്ടവരാണെന്നും ചൈതന്യയ്ക്ക് ഒപ്പം ചെലവഴിച്ച സമയം തന്റെ കുടുംബം ഏറെ വിലമതിക്കുന്നു എന്നും സാമന്തയുടെ അച്ഛൻ ജോസഫ് പ്രഭു പറഞ്ഞിരുന്നു.

  Read more about: samantha
  English summary
  Samantha’s Father, Joseph Prabhu Shared A Cryptic Post About Sam and Naga Chaitanya Wedding Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X