For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ക്ക് വേദന മറക്കാന്‍ കരുത്ത് പകര്‍ന്ന് അമ്മ; അമ്മയുടെ ചാറ്റ് പങ്കുവച്ച് സമാന്ത, വൈറല്‍

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തമിഴിലിലു തെലുങ്കിലുമൊക്കയായി ഒരുപാട് വലിയ വിജയ സിനിമകള്‍ സമ്മാനിച്ച താരം. ഈയ്യടുത്ത ഒടിടി ലോകത്തേക്കും കാലുവച്ച സമാന്ത അവിടേയും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സമാന്ത ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരുടെ പ്രിയപ്പെട്ട സമാന്തയുടെ വ്യക്തിജീവിതം ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ നാഗ ചൈതന്യയായിരുന്നു സമാന്തയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയ ജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. അതുകൊണ്ട് ഇരുവരും പിരിഞ്ഞ വാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

  മേക്കപ്പില്ലെങ്കിലും മഞ്ജു വാര്യർ സുന്ദരിയാണ്, ചിത്രം കാണാം

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി തന്നെ ഇടപെടുന്ന താരമാണ് സമാന്ത. തന്റെ ജീവിതത്തിലെ സന്തോഷവും സങ്കടവും വിശേഷങ്ങളുമെല്ലാം സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സമാന്ത സോഷ്യല്‍ മീഡിയയിലൂടെ തന്റെ അമ്മ പറഞ്ഞ വാക്കുകള്‍ എന്ന രീതിയില്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ പങ്കുവെക്കാറുണ്ട്. വിവാഹ മോചന സമയത്ത് ഇത്തരം പോസ്റ്റുകളും സ്‌റ്റോറികളും വളരെയധികം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന്റെ വിഷാദത്തില്‍ നിന്നും മകളെ മുക്തയാക്കാനുള്ള അമ്മയുടെ ശ്രമമായാണ് വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

  Samantha

  ഇപ്പോഴിതാ സമാന്ത തന്ഞറെ അമ്മയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. തകര്‍ച്ചയില്‍ നിന്നും കരുത്തയായി ഉയര്‍ത്തെഴുന്നേറ്റ സ്ത്രീയെക്കുറിച്ചാണ് അമ്മയുടെ സന്ദേശം. മകളുടെ ദിവസം പ്രതീക്ഷകള്‍ നിറഞ്ഞതും പോരാടാന്‍ കരുത്ത് പകരുന്നതുമായ വാക്കുകളാണ് അമ്മ ഓരോ ദിവസവും രാവിലെ അയക്കുന്നതെന്നാണ് കരുതേണ്ടത്. ''നിനക്ക് പുതിയ എന്നെ അറിയില്ല. എന്റെ കഷണങ്ങള്‍ ഞാന്‍ വേറെ രീതിയലാണ് ഇപ്പോള്‍ ചേര്‍ത്തു വച്ചിരിക്കുന്നത്'' എ വാചകങ്ങളാണ് അമ്മ സാമിന് അയച്ചിരിക്കുന്നത്. ദൈവം നിന്നെ അനുഗ്രഹം കൊണ്ട് മൂടട്ടെ എന്റെ കുഞ്ഞേ എന്നും അമ്മ സന്ദേശം അയച്ചിട്ടുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സമാന്ത പങ്കുച്ചിരിക്കുന്നത്.

  അമ്മ തനിക്ക് അയച്ചു തരുന്ന മോട്ടിവേഷണല്‍ കോട്ടുകള്‍ നിത്യവും സമാന്ത ഇത് പോലെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനായിരുന്നു സമാന്തയും നാഗ ചൈതന്യയും ഒക്ടോബര്‍ രണ്ടിന് വിരാമമിട്ടത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന വിവരം സമാന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിച്ചത്. 2017 ലായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ജോഡി വിവാഹിതരാകുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. തങ്ങളുടെ നാലാം വിവാഹ വാര്‍ഷികത്തന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന് താരങ്ങള്‍ അറിയിച്ചത്.

  എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സമാന്തയും നാഗ ചൈതന്യയും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിവാഹ മോചനത്തിന് പിന്നാലെ സമാന്തയ്‌ക്കെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ത ന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയ യുട്യൂബ് ചാനലുകള്‍ക്കെതിരെ സമാന്ത കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

  കലിപ്പന്‍ പെട്ടെന്ന് അഞ്ജലിയുടെ റൊമാന്റിക് ഹീറോ ആയി; സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ് വരണമെന്ന് ആരാധകർ

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  അതേസമയം ഫാമിലിമാന്‍ സീസണ്‍ ടുവിലെ സമാന്തയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ സമാന്ത ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ചില തിരക്കഥകള്‍ വായിച്ചുവെന്നും നല്ല വേഷത്തിനും തിരക്കഥയ്ക്കുമായി കാത്തിരിക്കുകയാണെന്നും സമാന്ത പറഞ്ഞിരുന്നു. അതേസമയം അല്ലു അര്‍ജുന്‍ നായകനായ ബ്രഹ്‌മാണ്ഡ സിനിമ പുഷ്പയില്‍ സമാന്ത ഡാന്‍സ് നമ്പര്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് ചിത്രവും സമാന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

  Read more about: samantha
  English summary
  Samantha Shared A Screenshot Of Her WhatsApp Chat With Mom Goes Viral, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X