തോറ്റ് മടങ്ങില്ല, ഞാന്‍ പോരാളിയാണ്; വേര്‍പിരിയലിന് ഒരു മാസമാകുമ്പോള്‍ സമാന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സമാന്ത ദ ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെ ഒടിടി ലോകത്തേക്ക് ശക്തമായ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമാന്തയുടെ വ്യക്തിജീവിതമാണ് വാര്‍ത്തകളില്‍ നിറഞ്ഞ നില്‍ക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. എന്നാല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത ആരാധകരെ ആകെ സങ്കടപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ മാസം ആദ്യമായിരുന്നു തങ്ങള്‍ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത സമാന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിക്കുന്നത്. വിവാഹ മോചന വാര്‍ത്ത പങ്കവച്ച് ഒരുമാസം തികയുമ്പോള്‍ സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ ഇരുവരും പിരിയുകയാണെന്ന ചര്‍ച്ചകള്‍ ആരംഭിച്ച സമയം മുതല്‍ സമാന്ത പങ്കുവെക്കുന്ന പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം ഇതുപോലെ ചര്‍ച്ചയായി മാറിയിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

 ഞാന്‍ പോരാളിയാണ്

ഒരു ചിത്രവും വാചകങ്ങളുമായിരുന്നു സമാന്ത പങ്കുവച്ചത്. ചിത്രത്തില്‍ ഒരു സ്ത്രീയേയും ആകാശത്തേയും പറക്കുന്ന കിളികളേയുമാണ് കാണാന്‍ സാധിക്കുന്നത്. ഞാന്‍ കരുത്തയാണ്, ഞാന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവളാണ്, ഞാന്‍ പെര്‍ഫെക്ട് അല്ല, പക്ഷെ ഞാന്‍ പൂര്‍ണമായും ഞാന്‍ തന്നെയാണ്, ഞാന്‍ തോറ്റ് മടങ്ങില്ല, ഞാന്‍ സ്‌നേഹിക്കുന്നവളാണ്, ഞാന്‍ നിശ്ചയ ദാര്‍ഢ്യമുള്ളവളാണ്, ഞാന്‍ ധീരയാണ്, ഞാന്‍ മനുഷ്യനാണ്, ഞാന്‍ പോരാളിയാണ് എന്ന വാചകളാണ് താരം പങ്കുവച്ചിരിക്കുന്നത്. മൈ മമ്മ സെഡ് എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്.

പിരിയാനുള്ള കാരണം

നേരത്തെ സമാന്ത പങ്കുവച്ച പോസ്റ്റിലെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. കൂട്ടുച്ചേര്‍ക്കുന്നതിനേക്കാള്‍ നല്ലത് വിട്ടു കൊടുക്കുന്നതാണെന്ന വാചകങ്ങളായിരുന്നു താരം പങ്കുവച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത സമാന്തയും നാഗ ചൈതന്യയും ആരാധകരുമായി പങ്കവെക്കന്നത്. തങ്ങള്‍ ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നും എന്നാല്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നുമായിരുന്നു താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

സമാന്തയ്‌ക്കെതിരെ

എന്നാല്‍ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സമാന്തയ്‌ക്കെതിരെ ചില പ്രചരണങ്ങളുണ്ടായിരുന്നു. താരത്തിന് മറ്റൊരു പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമൊക്കെയായിരുന്നു പ്രചരണങ്ങള്‍. പക്ഷെ ഈ വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് വ്യക്തമാക്കി സമാന്ത രംഗത്ത് എത്തുകയും തന്നെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. അതേസമയം യാത്രകള്‍ക്ക് ശഏഷം തിരികെ എത്തിയിരിക്കുകയാണ് സമാന്ത. ദുബൈയില്‍ നിന്നുമാണ് താരം മടങ്ങിയെത്തിയത്. വിദേശ യാത്രയ്ക്ക് മുമ്പായി താരം ഋഷികേശില്‍ പോയിരുന്നു. ഈ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

Recommended Video

ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam
ബോളിവുഡില്‍

ദ ഫാമിലി മാന്‍ സീസണ്‍ 2വിലെ സമാന്തയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ വിജയത്തിന്റെ ചുവടുപിടിച്ച് ബോളിവുഡില്‍ സജമീവമാകാന്‍ തയ്യാറെടുക്കുകയാണ് സമാന്ത. ഇതിനിടെ ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ നിന്നും നയന്‍താര പിന്മാറിയെന്നും പകരം സമാന്ത നായികയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ലവ് സ്‌റ്റോറിയാണ് നാഗ ചൈതന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സായ് പല്ലവിയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. 2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു. നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നാല് ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X