കമ്മിറ്റ് ചെയ്തത് ഒരു സിനിമ മാത്രം, സമാന്ത തെലുങ്കിനെ പൂര്‍ണമായും ഉപേക്ഷിക്കുന്നോ? ലക്ഷ്യം ബോളിവുഡ്!
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഫാമിലി മാന്‍ സീസണ്‍ ടുവിന്റെ വിജയത്തോടെ മറ്റ് ഭാഷകളിലും താരമായി മാറിയിരിക്കുകയാണ് സമാന്ത. ഈയ്യുടത്തിറങ്ങിയ പുഷ്പയിലെ സമാന്തയുടെ ഡാന്‍സ് നമ്പറും ട്രെന്റായി മാറിയിരുന്നു. ഫാമിലി മാനിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയതോടെ സമാന്തയെ തേടി ബോളിവുഡില്‍ നിന്നും ഓഫറുകളുടെ പെരുമഴക്കാലമാണ്. അതേസമയം ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സമാന്ത തെലുങ്കില്‍ പുതിയ സിനിമകള്‍ ചെയ്യുന്നില്ലെന്നാണ്. പുഷ്പയില്‍ സമാന്ത ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ തീരുമാനിച്ചത് അല്ലു അര്‍ജുന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു. ഓ അണ്ടാവ എന്ന പാട്ടും സമാന്തയുടെ നൃത്തവും വലിയ വിജയമായി മാറിയിരുന്നു.
ഈയ്യടുത്തായിരുന്നു സമാന്ത വിവാഹ മോചനം തേടിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചവരായിരുന്നു സമാന്തയും നാഗ ചൈതന്യയും. അതുകൊണ്ട് തന്നെ ഇരുവരും പിരിയാന്‍ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിക്കുന്ന തീരുമാനിയിരുന്നു. ഇതിന് ശേഷം സമാന്ത തെലുങ്ക് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും ഹിന്ദിയിലും തമിഴിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സമാന്തയുടെ ഏറ്റവും പുതിയ സിനിമ ഒരുങ്ങുന്നത് തമിഴിലാണ്. തമിഴില്‍ കാര്‍ത്തിയുടെ നായികയായിട്ടാണ് സമാന്ത എത്തുന്നത്. ബാച്ച്‌ലര്‍ ഒരുക്കിയ സതീഷ് സെല്‍വകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍. സമാന്ത ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഉടനെ തന്നെ ചിത്രത്തിന്റെ ഐദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കാര്‍ത്തിയോടൊപ്പമുള്ള സമാന്തയുടെ ആദ്യത്തെ ചിത്രമായി മാറുമിത്. നിലവില്‍ വിരുമന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് കാര്‍ത്തി. പിന്നാലെ സര്‍ദാര്‍, പൊന്നിയന്‍ സെല്‍വന്‍ എന്നീ സിനിമകളും കാര്‍ത്തിയുടേതായി അണിയറയിലുണ്ട്.

അതേസമയം സമാന്ത ബോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഫാമിലി മാന്‍ ടുവിലെ പ്രകടനത്തിന് സമാന്തയെ തേടി ഫിലിം ഫെയര്‍ ഒടിടി പുരസ്‌കാരം അടക്കം എത്തിയിരുന്നു. കഥാപാത്രമായി മാറാന്‍ സമാന്ത നടത്തിയ മേക്കോവറും ആക്ഷന്‍ രംഗങ്ങളിലെ പ്രകടനവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ താരത്തെ തേടി ഹിന്ദിയില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താന്‍ പുതിയ ഹിന്ദി സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നും സമാന്ത തന്നെ നേരത്തെ വ്യക്താക്കിയിരുന്നു.

അതേസമയം നടി താപ്‌സി പന്നു നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സമാന്ത അഭിനയിക്കാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്റെ സൂചനകള്‍ സമാന്തയും താപ്‌സിയും നല്‍കിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് താപ്‌സി. സമാന്തയുടെ ഫാമിലി മാനിലെ പ്രകടനമാണ് സ്ത്രീകേന്ദ്രീകൃത സിനിമയിലേക്ക് സമാന്തയെ കൊണ്ടു വരാന്‍ താപ്‌സി തീരുമാനിക്കാനുണ്ടായ കാരണം. കഥ കേട്ടുവെന്നും തനിക്ക് ഇഷ്ടമായെന്നും ഉടനെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമായിരുന്നു സമാന്ത നേരത്തെ പറഞ്ഞത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.
Recommended Video

ഹിന്ദിയില്‍ സജീവമാകുന്നതിന്റെ ഭാഗമായി സമാന്ത മുംബൈയില്‍ പുതിയ വീടെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്റെ ഹിന്ദി സിനിമയുടെ പ്രഖ്യാപനത്തിന് ഇനി അധികം നാളുകളുണ്ടാകില്ലെന്ന് ഉറപ്പിക്കാം. അതേസമയം സമാന്തയുടേതായി റിലീസ് കാത്തു നില്‍ക്കുന്ന സിനിമ വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തു വാക്കുളെ രണ്ട് കാതല്‍ ആണ്. നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങങള്‍. ഗുണശേഖരന്റെ ശാകുന്തളവും അണിയറയിലുണ്ട്. തെലുങ്കില്‍ യശോദ മാത്രമാണ് സമാന്തയുടേതായി അണിയറിലുള്ള സിനിമ.


Click it and Unblock the Notifications