'എനിക്ക് കുട്ടികളെ വേണ്ട, ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് അവര്‍ പറയുന്നു'; ഒടുവില്‍ തുറന്നടിച്ച് സാമന്ത
കഴിഞ്ഞ ഒരു മാസത്തോളം സോഷ്യല്‍ മീഡിയയിലേയും മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളിലേയും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു സാമന്തയും നാഗ ചൈതന്യയും. ഇരുവരും പിരിയുകയാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു ചര്‍ച്ച. അഭ്യൂഹങ്ങളോട് തുടക്കം മുതല്‍ തന്നെ താരങ്ങള്‍ മുഖം തിരിക്കുകയായിരുന്നു. കേട്ടതൊന്നും ശരിയാകില്ലെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷെ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് ഒക്ടോബര്‍ രണ്ടിന് തങ്ങള്‍ പിരിയുകയാണെന്നും ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നും സാമന്തയും നാഗ ചൈതന്യയും അറിയിക്കുകയായിരുന്നു.
പിരിഞ്ഞുവെന്ന വാര്‍ത്ത താരങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന കാരണം തേടിയിറിങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പലരും പല കഥകളും തങ്ങളുടെ ഭാവനയ്ക്ക് അ്‌നുസരിച്ച് രചിച്ചെടുക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങളില്‍ പലതും സാമന്തയെ കുറ്റം പറയുന്ന തരത്തിലുള്ളതായിരുന്നു. സാമന്തയാണ് വിവാഹ മോചനത്തിന് ആവശ്യപ്പെട്ടതെന്ന തരത്തിലായിരുന്നു പല പ്രചരണങ്ങളും.

സാമന്ത തന്റെ കരിയറിലെ ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ്. അതിനാല്‍ കുട്ടികളുമൊക്കെയായി ഒരു കുടുംബ ജീവിതം സാമന്ത ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ചില പ്രചരണങ്ങള്‍. ഇതിനിടെ വിവാഹേതര ബന്ധങ്ങളും ചിലര്‍ ആരോപിച്ചു. പ്രചരണങ്ങള്‍ ശക്തമായതോടെ ഇപ്പോഴിതാ സാമന്ത തന്നെ പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ്. സാമന്ത ഗര്‍ഭച്ഛിദ്രം നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെക്കുറിച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്തയുടെ പ്രതികരണം. വിശദമായി വായിക്കാം.

വിഷമ ഘട്ടത്തില്‍ തനിക്ക് പിന്തുണയുമായി നിന്ന ആരാധകരോട് താരം ആദ്യം നന്ദി പറയുന്നുണ്ട്. ഒരു വ്യക്തിപരമായ പ്രശ്‌നത്തില്‍ നിങ്ങള്‍ വൈകാരികമായ ഇടപെടുന്നുവെന്നത് ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്. എന്നോട് അനുകമ്പ കാണിച്ചതിനും കരുതല്‍ കാണിച്ചതിനും വ്യാജ പ്രചരണങ്ങളെ ചെറുത്തു നിന്നതിനും നന്ദി. എനിക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എനിക്ക് കുട്ടികളെ വേണ്ടെന്നും. ഇപ്പോള്‍ പറയുന്നു ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും. എന്നാണ് സാമന്ത പറയുന്നത്.
വിവാഹ മോചനം എന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. സുഖപ്പെടാനുള്ള സമയം എനിക്ക് അനുവദിക്കണം. എനിക്കെതിരെയുള്ള ഈ വ്യക്തിപരമായ ആക്രമണം തുടരുകയാണ്. പക്ഷെ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരികയാണ്, അവര്‍ പറയുന്ന ഈ കാര്യങ്ങളും മറ്റുമൊന്നും എന്നെ തകര്‍ക്കില്ലെന്ന് വാക്ക് നല്‍കിക്കൊണ്ടാണ് സാമന്ത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേരത്തെ മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും സാമന്ത പ്രതികരിച്ചിരുന്നു. പുരുഷന്മാരുടെ ധാര്‍മികത ചോദ്യം ചെയ്യാതെ സ്ത്രീകളെ മാത്രം സദാചാര വിചാരണ നടത്തുന്നതിനെക്കുറിച്ചായിരുന്നു സാമന്തയുടെ സ്‌റ്റോറി. ഒരു വാചകം പങ്കുവെക്കുകയായിരുന്നു സാമന്ത ചെയ്തത്. സ്ത്രീകള്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ നിരന്തരമായ ധാര്‍മ്മികതയെ ചോദ്യം ചെയ്യലുകള്‍ക്ക് വിദേയമാകും. എന്നാല്‍ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മികമായി പോലും ചോദ്യം ചെയ്യപ്പെടുന്നില്ല. അപ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ക്ക് ഒരു ധാര്‍മ്മികതയുമില്ലെന്നായിരുന്നു താരം പങ്കുവച്ച വാക്കുകള്‍.
Recommended Video

2017 ലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. ഇരുവരും നാളുകള്‍ പ്രണയിച്ച ശേഷമായിരുന്നു വിവാഹിതരാകുന്നത്. ഒക്ടോബര്‍ ആറിന് വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് താരങ്ങള്‍ തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നത്. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ തീരുമാനം.
അതേസമയം ദ ഫാമിലി മാന്‍ ടുവിലാണ് സാമന്തയെ അവസാനമായി കണ്ടത്. ആമസോണ്‍ പ്രൈം സീരീസിലെ നെഗറ്റീവ് വേഷത്തിലാണ് സാമന്ത എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെ സാമന്ത ബോളിവുഡിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി സാമന്ത മുംബൈയില്‍ വീട് വാങ്ങാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ലവ് സ്‌റ്റോറിയാണ് നാഗ ചൈതന്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് സാമന്തയും നാഗ ചൈതന്യയും പിരിയുന്നത്.


Click it and Unblock the Notifications