നിങ്ങളെ ആരോ പറ്റിച്ചതാ! എന്നെ നോക്കാന്‍ എനിക്കാകും; ചികിത്സയ്ക്കായി 25 കോടി വാങ്ങിയിട്ടില്ലെന്ന് സമാന്ത

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുകയാണ് സമാന്ത. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൂടെയാണ് സമാന്ത ഇപ്പോള്‍ കടന്നു പോകുന്നത്. ഫാമിലി മാന്‍ സീസണ്‍ 2വിലൂടെ രാജ്യം മുഴുവന്‍ ആരാധകരെ നേടിയ സമാന്ത പിന്നാലെ ചെയ്ത പുഷ്പയിലെ പാട്ടും സൂപ്പര്‍ ഹിറ്റായിമാറി. തെന്നിന്ത്യന്‍ സിനിമയ്ക്ക് പുറത്തേക്കും പ്രശസ്തയായി മാറിയതോടെ സമാന്തയെ തേടി വെബ് സീരീസുകളും വലിയ സിനിമകളുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നിലൂടെ കടന്നു പോകുമ്പോഴും സമാന്തയുടെ വ്യക്തിജീവിതം അത്രസുഖകരമായ ഒന്നല്ല. വിവാഹ മോചനത്തിന് പിന്നാലെ വന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ താരത്തെ അലട്ടുകയാണ്. പോയ വര്‍ഷമാണ് സമാന്ത മയോസിറ്റിസ് എന്ന രോഗത്തിന് അടിമയാണെന്ന കാര്യം കണ്ടത്തെുന്നത്. ഇതോടെ താരത്തിന് പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നു.

Samantha

വിദേശത്തായിരുന്നു സമാന്തയുടെ രോഗാവസ്ഥയ്ക്കുള്ള ചികിത്സ. ഇപ്പോള്‍ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണ് സമാന്ത. താരം ഇതിന്റെ ഭാഗമായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ചികിത്സയും യോഗയും വിശ്രമവുമൊക്കെയായി താരം തനിക്ക് വേണ്ടി മാത്രമുള്ള സമയം എന്ന നിലയിലാണ് ഈ ഇടവേളയെ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ഇതിനിടെ സമാന്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി തെലുങ്ക് സിനിമയിലെ ഒരു സൂപ്പര്‍ താരത്തില്‍ നിന്നും 25 കോടി രൂപ സമാന്ത സഹായമായി വാങ്ങിയെന്നും പോയ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ഈ റിപ്പോര്‍ട്ടുകളില്‍ ഇപ്പോഴിതാ സമാന്ത തന്നെ നേരിട്ട് പ്രതികരിക്കുകയാണ്. താരത്തിന്റെ പ്രതികരണവും വൈറലായി മാറുകയാണ്.

താന്‍ ചികിത്സിക്കാന്‍ കാശില്ലാതെ മറ്റൊരാളില്‍ നിന്നും പണം കടം വാങ്ങിയെന്ന വാര്‍ത്തയെ തള്ളിക്കളയുകയാണ് സമാന്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സമാന്തയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ ആരാധകരുടെ കയ്യടി നേടുകയാണ്.

Samantha

''മയോസിറ്റിസ് ചികിത്സിക്കാന്‍ 25 കോടിയോ? നിങ്ങളെ ആരോ പറ്റിച്ചിരിക്കുന്നു. അതിനേക്കാളും വളരെ കുറച്ചേ ചെലാവാക്കുന്നുള്ളൂവെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ കരിയറില്‍ ഞാന്‍ ചെയ്ത ജോലിയ്ക്ക് എനിക്ക് പ്രതിഫലം കല്ലായിട്ടല്ല കിട്ടിയത്. എനിക്ക് ഈസിയായി എന്റെ കാര്യം നോക്കാനാകും. നന്ദി. മയോസിറ്റിസ് ആയിരങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയാണ്. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ കുറേക്കൂടി ഉത്തരവാദിത്തമാകാം'' എന്നായിരുന്നു സമാന്തയുടെ മറുപടി.

പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് സമാന്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പോവുകയാണെന്നായിരുന്നു. ചികിത്സയ്ക്കായി ആവശ്യം വരുന്ന ഭീമമായ തുകയും, പിന്നാലെ സിനിമയില്‍ നിന്നുമെടുക്കുന്ന ഇടവേളയുമൊക്കെ കാരണം സമാന്തയ്ക്ക് 12 കോടിയുടെ നഷ്ടം വരുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ കണക്കാക്കിയത്. ഇപ്പോള്‍ തന്നെ താരം പല സിനിമകളും ഒഴിവാക്കിയതും തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X