സമാന്ത ഞങ്ങളെ കാണുന്നതും സംസാരിക്കുന്നതുമൊക്കെ നിര്‍ത്തി, അവള്‍ നേരിട്ടത് കടുത്ത വേദന: വിജയ് ദേവരക്കൊണ്ട

തന്റെ കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കെ തുടരെ തുടരെ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്ന താരമാണ് സമാന്ത. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള നായികമാരില്‍ ഒരാളാണ് സമാന്ത. എന്നാല്‍ നിനച്ചിരിക്കാതെ വന്ന ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഒരിടവേളയെടുത്തിരിക്കുകയാണ് സമാന്ത. തന്റെ ആരോഗ്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാന്തയുടെ ഇടവേള.

ഇതിനിടെ ഇപ്പോഴിതാ സമാന്ത ഇടവേളയ്ക്ക് മുമ്പായി അഭിനയിച്ച സിനിമ റിലീസിനെത്തുകയാണ്. ഖുഷി എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്. വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിലെ നായകന്‍. ഖുഷിയുടെ ചിത്രീകരണത്തിനിടെയാണ് സമാന്തയ്ക്ക് മയോസിറ്റിസ് ആണെന്ന് കണ്ടെത്തുന്നതും ചികിത്സ്‌ക്കായി വിദേശത്ത് പോകുന്നതുമൊക്കെ.

Vijay Devarakonda

ഇപ്പോഴിതാ ഈ സമയത്തെ സമാന്തയുടെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയ് ദേവരക്കൊണ്ട. ഖുഷിയുടെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു ദേവരക്കൊണ്ട മനസ് തുറന്നത്. സമാന്ത തനിക്ക് വേണ്ടപ്പെട്ടവരോട് പോലും സംസാരിക്കുന്നതും കാണുന്നതുമൊക്കെ നിര്‍ത്തിയിരുന്നുവെന്നാണ് വിജയ് ദേവരക്കൊണ്ട പറയുന്നത്. 2022 ലാണ് സമാന്തയ്ക്ക് മയോസിറ്റിസ് ആണെന്ന് കണ്ടെത്തുന്നത്.

ജൂലൈയിലാണ് താന്‍ സമാന്തയുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്. ആ സമയം താന്‍ മറ്റൊരു സിനിമയുടെ പ്രൊമോഷന്‍ തിരക്കിലായിരുന്നുവെന്നും വിജയ് ദേവരക്കൊണ്ട പറയുന്നു. എന്നാല്‍ ആദ്യം തന്റെ രോഗാവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ സമാന്ത തയ്യാറായിരുന്നില്ല.

''ഞാന്‍ സാമിനോട് പറഞ്ഞു, നമ്മള്‍ അഭിനേതാക്കളാണ് കഥ പറയുന്നവരാണ്. നമ്മളുടെ കഷ്ടപ്പാടുകളെക്കുറിച്ച് പരസ്യമായി സംസാരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ഘട്ടം കഴിഞ്ഞതോടെ തന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് സമാന്തയ്ക്ക് തോന്നി. അവള്‍ ഞങ്ങളോട് സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു. ഞങ്ങളെ കാണുന്നതും നിര്‍ത്തി. അവള്‍ക്ക് തീരെ വയ്യായിരുന്നു. ഒരുപാട് യുദ്ധങ്ങള്‍ അവള്‍ നേരിട്ടു. ഒരു ഘട്ടത്തില്‍ അവള്‍ അതേക്കുറിച്ച് എല്ലാവരോടും സംസാരിക്കാന്‍ തയ്യാറായി. പ്രതീക്ഷയുണ്ടെന്ന് ആളുകളോട് പറയാനായിരുന്നു അത്'' വിജയ് ദേവരക്കൊണ്ട പറയുന്നു.

ചിരിക്കുന്ന സമാന്തയെ കാണാനാണ് തനിക്ക് ഇഷ്ടമെന്നും ഖുഷിയ്ക്ക് വേണ്ടി സമാന്ത ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നും വിജയ് ദേവരക്കൊണ്ട പറയുന്നു. ''ഞങ്ങള്‍ 2022 ഏപ്രിലിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. എല്ലാവരുടേയും മുഖത്ത് ചിരിയുണ്ടായിരുന്നു. അറുപത് ശതമാനം ഷൂട്ട് ചെയ്തിരുന്നു. 30-35 ശതമാനം മാത്രമേ ഷൂട്ടിംഗ് ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷെ ജൂലൈ ആയപ്പോള്‍ സമാന്തയുടെ ആരോഗ്യസ്ഥിതി മോശമായി. തനിക്ക് സുഖമില്ലെന്ന് സാം പറഞ്ഞു. നീ കാണാന്‍ സുന്ദരിയായി തന്നെ ഇരിക്കുന്നല്ലോ നിനക്കെന്ത് പ്രശ്‌നമാണ്? ഞങ്ങളത് കാര്യമാക്കിയെടുത്തില്ല. പക്ഷെ പിന്നെ അവളുടെ അവസ്ഥ ഞങ്ങള്‍ക്ക് മനസിലായി'' എന്നും വിജയ് ദേവരക്കൊണ്ട പറയുന്നുണ്ട്.

Vijay Devarakonda

വിദേശത്ത് വച്ചായിരുന്നു സമാന്തയുടെ രോഗത്തിനുള്ള ചികിത്സ നടന്നത്. ഈ സമയത്ത് നേരത്തെ കമ്മിറ്റ് ചെയ്ത നിരവധി സിനിമകള്‍ സമാന്തയ്ക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നിരുന്നു. സിനിമാ പ്രൊമോഷനിടെ പൊട്ടിക്കരയുന്ന സമാന്തയുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് യാത്രയും യോഗയുമൊക്കെയായി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് ഖുഷി റീലിസിനെത്തുന്നത്.

ശിവ നിര്‍വാണയാണ് ഖുഷിയുടെ സംവിധാനം. മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മ്മാണം. സെപ്തംബര്‍ ഒന്നിന് സിനിമ തീയേറ്ററുകളിലേക്ക് എത്തും. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും കന്നഡയിലുമായാണ് സിനിമയുടെ റിലീസ്. പിന്നാലെ സമാന്തയുടെ പുതിയ വെബ് സീരീസായ സിറ്റഡലും പ്രേക്ഷകരിലേക്ക് എത്തും. ഇതിന്റെ ചിത്രീകരണവും സമാന്ത നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ആറ് മാസത്തെ ഇടവേളയാണ് താരം എടുത്തിരിക്കുന്നത്. ചികിത്സയുടെ അടുത്ത ഘട്ടവും താരത്തിന് പൂര്‍ത്തിയാക്കാനുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X