For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാജിക്കല്‍ മെലഡി തന്നെ! പുഷ്പയിലെ ശ്രീവല്ലി ഗാനം ലൂപ്പിലിട്ട് കേട്ട് ആരാധകര്‍

  |

  സിദ് ശ്രീറാമിന്റെ ആലാപനത്തില്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ രണ്ടാമത്തെ മെലഡി ഗാനം പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുഷ്പ എന്ന ചിത്രത്തിലെ മെലഡി ഗാനം പുറത്തിറങ്ങി. മാജിക്കല്‍ മെലഡി എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവല്ലി എന്ന് തുടങ്ങുന്ന പാട്ട് റിലീസ് ചെയ്തിരിയ്ക്കുന്നത്. കേട്ട് കഴിയുമ്പോള്‍ ഇത് ശരിയ്ക്കുമൊരു മാജിക്കല്‍ മെലഡി എന്ന് അല്ലാതെ മറ്റൊന്നും പറയാന്‍ സാധിയ്ക്കില്ല.

  തൂവെള്ളയില്‍ പുഴയോരത്ത് ഗ്രേസ്; മേക്കോവറില്‍ കുമ്പളങ്ങി താരം

  തെലുങ്കിലും, തമിഴിലും മലയാളത്തിലും ഹിന്ദിയിലും , കന്നടയിലും ആയിട്ടാണ് ഗാനം റിലീസ് ചെയ്തിരിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് എല്ലാം ഈണം നല്‍കിയിരിയ്ക്കുന്നത്.സിദ് ശ്രീറാം ആണ് ഗായകന്‍. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിയ്ക്കുന്നത് സിദ് ശ്രീറാം ആണ്.

  അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

  കള്ളക്കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിയ്ക്കുന്നത്. സംവിധായകന്‍ സുകുമാര്‍ തന്നെ തിരക്കഥ എഴുതുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും മുട്ടംസെട്ടിയുടെ ബാനറില്‍ വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസേക് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസാണ്. 250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പുഷ്പ. സിനിമ ഡിസംബര്‍ 17 ന് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും .

  അല്ലു അര്‍ജുനെ സൂപ്പര്‍ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധായകനാണ് സുകുമാര്‍. ഇരുവരും മുമ്പ് ഒരുമിച്ചപ്പോള്‍ പിറന്നതും സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തിലും അല്ലു അര്‍ജുന് ആരാധകരെ നേടിക്കൊടുത്ത ആര്യയുടെ സംവിധായകന്‍ സുകുമാര്‍ ആണ്. സുകുമാറിന്റെ അരങ്ങേറ്റ സിനിമയായിരുന്നു ആര്യ. പിന്നീട് ആര്യ 2വിലും ഇരുവരും ഒരുമിച്ചു. രാം ചരണിനെ നായകനാക്കി ഒരുക്കിയ രംഗസ്ഥലമാണ് സുകുമാറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. രണ്ട് ഭാഗങ്ങളായാണ് പുഷ്പ പുറത്തിറങ്ങുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. അല വൈകുണ്ഠാപുരമുലുവാണ് അല്ലുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

  Recommended Video

  Allu arjun got criticized for irresponsible behavior

  പുഷ്പയിലെ വില്ലനായി ഫഹദ് ഫാസില്‍ തെലുങ്കില്‍ അരങ്ങേറുകയാണ്. ചിത്രത്തില്‍ നി്ന്നുമുള്ള ഫഹദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ഫഹദിന്റെ മൊട്ടയടിച്ച ഗെറ്റപ്പ് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. മലയാളത്തില്‍ മാലിക് ആണ് ഫഹദിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. മലയന്‍കുഞ്ഞാണ് ഇനി പുറത്തിറങ്ങാനുള്ള ഫഹദ് ഫാസില്‍ ചിത്രം മലയാളത്തില്‍. പിന്നാലെ വിജയ് സേതുപതിയ്ക്കും സാക്ഷാല്‍ കമല്‍ഹാസനുമൊപ്പം അഭിനയിക്കുന്ന വി്ക്രമവും അണിയറയിലുണ്ട്. ലോകേഷ് കനകരാജാണ് തമിഴിലേക്കുള്ള ഫഹദിന്റെ മടങ്ങിവരവ് ചിത്രം സംവിധാനം ചെയ്യുന്നത്.

  Also Read: ഇനി വിവാഹമേളം, ഒരുക്കങ്ങൾ ആരംഭിച്ച് നടി രാകുൽ പ്രീത് സിങ്?

  അതേസമയം ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പുഷ്പയിലെ നായിക രശ്മിക മന്ദാന ഇപ്പോള്‍. കന്നടയിലൂടെ അരങ്ങേറിയ രശ്മിക തെന്നിന്ത്യയിലെ നിറ സാന്നിധ്യമായതിന് ശേഷമാണ് ബോളിവുഡിലെത്തുന്നത്. മിഷന്‍ മജ്‌നു, ഗുഡ്‌ബൈ എന്നിവയാണ് രശ്മിക അഭിനയിക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍. ഗുഡ്‌ബൈയില്‍ അമിതാഭ് ബച്ചനൊപ്പമാണ് രശ്മിക അഭിനയിക്കുന്നത്.


  വീഡിയോ കാണാം

  English summary
  Second Song Of Pushpa Srivalli Is Out And Fans Listening To It In Loop
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X