പരാജയപ്പെട്ട ആ ബന്ധം എനിക്ക്....! തകർന്ന ദാമ്പത്യത്തെ കുറിച്ച് ആദ്യമായി മനസ്സു തുറന്ന് സാമന്ത

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് താരം. കരിയറിൽ സുവർണ കാലഘട്ടത്തിലൂടെയാണ് സാമന്ത കടന്നു പോകുന്നത്. എന്നാൽ വ്യക്തി ജീവിതത്തിലെ പല പ്രശ്‍നങ്ങളും അടുത്തിടെ നടിയെ തളർത്തിയിരുന്നു. വിവാഹ മോചനം, അതിന് പിന്നാലെ വന്ന രോഗം, അങ്ങനെ പോകുന്നു ഓരോന്നും. എങ്കിലും അതിനോട് എല്ലാത്തിനോടും പൊരുതി മുന്നേറുകയാണ് സാമന്ത.

തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തി വരുന്ന സമയത്തായിരുന്നു തെലുങ്ക് സൂപ്പർ താരമായ നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹം. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ മോചിതരുമായി. 2021 ലെ പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഇരുവരും പതിയെ അകന്ന് തുടങ്ങിയതും ഒടുവിൽ ഒക്ടോബർ മാസത്തിൽ വേർപിരിയൽ പ്രഖ്യാപിച്ചതും. സോഷ്യൽ മീഡിയയിലൂടെടെ ഇരുവരും ഒന്നിച്ചാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

samantha

വിണ്ണയ് താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കിൽ‌ അഭിനയിക്കവെ പ്രണയത്തിലായതാണ് ഇരുവരും. പിന്നീട് ഏഴ് വ​ർഷ കാലം പ്രണയിച്ച ശേഷമാണ് വിവാഹിതരായത്. പെട്ടെന്നുള്ള വിവാഹമോചനം ഇവരുടെ ആരാധകരെയെല്ലാം ഞെട്ടിച്ചിരുന്നു. എന്നാൽ രണ്ടു പേരും പതിയെ സിനിമകളുടെ തിരക്കിലേക്ക് കടക്കുയായിരുന്നു.

എന്നാൽ പിന്നീട് അങ്ങോട്ട് സമാന്തയ്ക്ക് അത്ര നല്ല സമയമായിരുന്നില്ല. വിവാഹ മോചനത്തിന്റെ നൽകിയ വേദനയിൽ നിന്ന് കരകയറുന്നതിനിടെയാണ് നടിക്ക് ത്വക്ക് രോഗം ബാധിക്കുന്നത്. ഇതോടെ നടി പൊതുവേദികളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ അപ്രത്യക്ഷ ആവുകയായിരുന്നു. പിന്നാലെ പല രീതിയിലുമുള്ള പ്രചരണങ്ങളും ഉണ്ടായി. ഒടുവിൽ സാമന്ത തന്നെ താൻ ഒരു രോഗത്തെ അതിജീവിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഇന്ന് രോഗത്തിൽ നിന്നൊക്കെ ഏറെക്കുറെ മുക്തി നേടി സാമന്ത സിനിമകളും മറ്റുമായി സജീവമായി കഴിഞ്ഞു. തന്റെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രമോഷൻ തിരക്കുകളിൽ കൂടിയാണ് താരം. ശകുന്തളയുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്. അതിനിടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ തകർന്ന് ദാമ്പത്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സാമന്ത. ആ വേര്‍പിരിയല്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്നാണ് സാമന്ത പറയുന്നത്.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹത്തെ കുറിച്ചും. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. 'സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതാകണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല' എന്നായിരുന്നു സാമന്തയുടെ വാക്കുകൾ.

samantha naga chaithanya

അടുത്തിടെ ഡേറ്റിംഗ് സംബന്ധിച്ച ആരാധകന്റെ ചോദ്യത്തിന് സാമന്ത ട്വിറ്ററില്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമന്ത ആരോടെങ്കിലുമൊത്ത് ഡേറ്റിംഗ് ചെയ്യണം എന്ന അഭ്യർത്ഥനയാണ് ആരാധകൻ നടത്തിയത്. എന്നാല്‍ അതിന് മറുപടിയായി ലൌ ചിഹ്നം പങ്കുവച്ച് 'നിങ്ങളെപ്പോലെ (ആരാധകരെ) ആരാണ് എന്നെ സ്നേഹിക്കുക' എന്നാണ് സാമന്ത മറുപടി നല്‍കിയത്.

അതേസമയം, ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ഏപ്രിൽ 14ന് ആണ് ശാകുന്തളം തിയേറ്ററുകളിൽ എത്തുക. സാമന്ത ആരാധകരൊക്കെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിൽ നായകനാവുന്നത് ദേവ് മോഹനാണ്. ദുഷ്യന്തന്റെ വേഷത്തിലാണ് താരം എത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ദേവ് മോഹൻ. ഇവരെ കൂടാതെ അദിതി ബാലൻ, അനന്യ, മോഹൻ ബാബു, ഗൗതമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X