Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
എനിക്ക് സായ് പല്ലവിയാകാനാകില്ല, ആ സിനിമ ചെയ്യണ്ടായിരുന്നുവെന്ന് തോന്നി; വെളിപ്പെടുത്തി ശ്രുതി ഹാസന്
ഉലകനായകന് കമല്‍ഹാസന്റെ മകളാണ് ശ്രുതി ഹസന്. അച്ഛനെ പോലെ തന്നെ അഭിനയത്തിന് പുറമെ മറ്റ് പല മേഖലകൡും കഴിവ് തെളിയിച്ച ശ്രുതിയ്ക്ക് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സ്വന്തമായൊരു ഇടമുണ്ട്. ബോളിവുഡിലൂടെയായിരുന്നു ശ്രുതിയുടെ അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുകയായിരുന്നു ശ്രുതി. നിരവധി ഹിറ്റുകളിലെ നായികയാണ് ശ്രുതി. ഇപ്പോഴിതാ ശ്രുതിയുടെ ഏറ്റവും പുതിയ വെബ് സീരീസ് റിലീസ് ചെയ്തിരിക്കുകയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ബെസ്റ്റ് സെല്ലര്‍ ആണ് ശ്രുതിയുടെ ഏറ്റവും പുതിയ സീരീസ്.
ആറാട്ട് എന്ന പേര് തന്നെ ഇട്ടത് ഇത് കൊണ്ടാണ്, പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ് ശ്രുതി. ഒരിക്കല്‍ ഒരു തെലുങ്ക് സിനിമയുടെ പേരില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് ശ്രുതി ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തറന്നത്. പൊതുവെ തനിക്ക് ട്രോളുകള്‍ അധികം നേരിടേണ്ടി വരാറില്ലെന്നും എന്നാല്‍ ഒരിക്കല്‍ അനുഭവിക്കേണ്ടി വന്നുവെന്നുമാണ് ശ്രുതി പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''എനിക്ക് തോന്നുന്നത് ഒരു സിനിമയുടെ പേരില്‍ എനിക്ക് ട്രോളുകള്‍ നേരിടേണ്ടി വന്നത് തെലുങ്ക് ചിത്രമായ പ്രേമത്തിന്റെ പേരിലാണ്. മലയാളത്തിലിറങ്ങിയ ഒറിജിനല്‍ എല്ലാവര്ക്കും ഇഷ്ട്പ്പെട്ട സിനിമയായിരുന്നു. പ്രേമം എന്ന പേരില്‍ തന്നെയിറങ്ങിയ സിനിമയില്‍ സായ് പല്ലവി ചെയ്ത വേഷമാണ് ഞാന്‍ ചെയ്തത്. ചിത്രത്തിലെ നായിക കഥാപാത്രത്തെ എല്ലാവര്ക്കും ഏറെ ഇഷ്ടപ്പെട്ടതാണ്. ഒരു നിമിഷം ഞാന്‍ കരുതി ഈ സിനിമ ചെയ്യേണ്ട്തില്ലെന്ന്. പക്ഷെ പിന്നെ ഞാന്‍ കരുതി എന്റെ രീതിയില്‍ ചെയ്യാമെന്ന്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്നത് ഗൗനിക്കാതെ ചെയ്യാന്‍ തീരുമാനിച്ചു. എനിക്കും ഒറിജിനല്‍ ഇഷ്ടപ്പെട്ട്ിരുന്നു. പക്ഷെ അവളെ പോലെ ആകാന്‍ ഇഷ്ടപ്പെട്ടില്ല. എനിക്ക് അവളെ പോലെയാകാന്‍ പറ്റില്ല. ഭാഗ്യത്തിന്് സിനിമ നന്നായി വന്നു. ദൈവത്തിന്് നന്ദി'' എന്നായിരുന്നു ശ്രുതി പറഞ്ഞത്.

തനിക്ക് ട്രോളുകള്‍ നേരിടേണ്ടി വന്നുവെങ്കിലും പ്രേമത്തിലൂടെ താനൊരു വിലപ്പെട്ട കാര്യം പഠിച്ചുവെന്നാണ് ശ്രുതി പറയുന്നത്. ''ഒരിക്കലും നമ്മളെ മറ്റൊരാളുമായി താരതമ്യം ചെയ്യരുത്. മറ്റൊരാളുടെ അഭിപ്രായം ക്രിയാത്മകമായ വിമര്‍ശനമായും കനിവോടെയും മാത്രം ആണെങ്കില്‍ കേള്‍ക്കുക. അല്ലാത്തപക്ഷം ഒരിക്കലും ആരും പറയേണ്ടത് കേള്‍ക്കേണ്ടതില്ല'' എന്നായിരുന്നു താന്‍ പഠിച്ച പാഠം എന്നാണ് ശ്രുതി പറയുന്നത്. അഭിനയത്തിന്് പുറമെ സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ശ്രുതി കൊറിയോഗ്രാഫര്‍ ആയും നര്ത്ത്കയായുമെല്ലാം കയ്യടി നേടിയ താരമാണ.്

ബോളിവുഡ് ചിത്രമായ ലക്കിലൂടെയാണ് ശ്രുതി ഹാസന്റെ അരങ്ങേറ്റം. പിന്നീട് ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് എത്തുന്്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം നിറസാന്നിധ്യമായി മാറുകയായിരുന്നു ശ്രുതി. 3, ഗബ്ബര്‍ സിംഗ്, റേസ് ഗുരം, വേതാളം, യേവഡു തുടങ്ങിയ ചിത്രങ്ങളിലെ നായികയാണ് ശ്രുതി. ലാഭം ആണ് അവസാനം തീയേറ്ററിലെത്തിയ സിനിമ. പിങ്കിന്റെ തെലുങ്ക് റീമേക്ക് ആയ വക്കീല്‍ സാബിലും ശ്രുതിയായിരുന്നു നായിക.
Recommended Video

2017 ല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് തന്റെ സംഗീത യാത്രയിലേക്ക് കടന്ന ശ്രുതി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരികെ വരികയായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സജീവമായി മാറുകയാണ്. സിനിമയ്ക്ക് പുറമെ ഡിജിറ്റല്‍ രംഗത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ശ്രുതി. സലാര്‍ ആണ് ശ്രുതിയുടെ പുതിയസിനിമ. പ്രഭാസ് നായകനായി എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്. കന്നഡയിലും തെലുങ്കിലുമായി ഒരുങ്ങുന്ന സിനിമയാണ് സലാര്‍.