ഞാനൊരു തെറ്റും ചെയ്യുന്നില്ല! നാഗ ചൈതന്യയുമായുള്ള പ്രണയത്തെക്കുറിച്ച് ശോഭിത
തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് ശോഭിത ധൂലിപാല. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും കയ്യടി നേടാന്‍ ശോഭിതയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലും സിനിമകളിലുമെല്ലാം കയ്യടി നേടാന്‍ സാധിച്ച ശോഭിത സോഷ്യല്‍ മീഡിയയിലെ താരമാണ്. തന്റെ വേറിട്ട ഫാഷന്‍ സെന്‍സിലൂടേയും ശോഭിത ഒരുപാട് പേരുടെ ആരാധകന നേടിയിട്ടുണ്ട്.
അതേസമയം ഗോസിപ്പ് കോളങ്ങളിലും ശോഭിതയുടെ പേര് ഉയര്‍ന്നു വരാറുണ്ട്. ഈയ്യടുത്താണ് ശോഭിതയും തെലുങ്ക് താരം നാഗ ചൈതന്യയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇരുവരും വിവാഹിതരാണെന്ന് മാത്രമല്ല ലിവിംഗ് ടുഗദറിലാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ ആ വാര്‍ത്തകളോട് ശോഭിത പ്രതികരിച്ചിരിക്കുകയാണ്.

നേരത്തെ നടി സമാന്തയും നാഗ ചൈതന്യയും വിവാഹ ബന്ധത്തിലായിരുന്നു. എന്നാല്‍ ഏറെനാളത്തെ ദാമ്പത്യ ജീവിതത്തിന് ഇരുവരും ഈയ്യടുത്ത് വിരാമമിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് നാഗ ചൈതന്യയുടെ പേരിനൊപ്പം ശോഭിതയുടെ പേരും ഉയര്‍ന്നു വരുന്നത്. ഇരുവരേയും ഒരുമിച്ച് പലയിടത്തും കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭിതയുടെ പ്രതികരണം.
തനിക്ക് ലഭിക്കുന്ന വേഷങ്ങളെക്കുറിച്ചാണ് ശോഭിത ആദ്യം സംസാരിക്കുന്നത്. ''ഇത്രയും മനോഹരമായ സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ഞാന്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചതാണ്, ഡാന്‍സ് എനിക്ക് ഒരുപാടിഷ്്ടമാണ്. അതിനാല്‍ മണിരത്‌നം സിനിമകളില്‍ എആര്‍ റഹ്‌മാന്റെ സംഗീതത്തിലുള്ള പാട്ടില്‍ ഡാന്‍സ് ചെയ്യാന്‍ സാധിച്ചത് വലിയ കാര്യമാണ്. ഇപ്പോള്‍ ഞാന്‍ കരിയറിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്'' എന്നായിരുന്നു ശോഭിത പറഞ്ഞത്.
അതേസമയം യാതൊരു അറിവുമില്ലാതെ കഥകള്‍ പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗോസിപ്പുകളെക്കുറിച്ച് ശോഭിത പറഞ്ഞത്. ''യാതൊരു അറിവുമില്ലാതെ സംസാരിക്കുന്നവര്‍ക്ക് മറുപടി നല്‍കേണ്ടതില്ല എന്നാണ് തോന്നുന്നത്. ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ല. അതിനാല്‍ യാതൊന്നും വിശദമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് എന്റെ പണിയല്ല'' എന്നാണ് താരം പറഞ്ഞത്.
യാതൊരു അറിവുമില്ലാത്ത കാര്യങ്ങള്‍ എഴുതിന് പകരം സ്വന്തം ജീവിതത്തില്‍ ഫോക്കസ് ചെയ്യണമെന്നും ശോഭിത പറയുന്നുണ്ട്. ''വ്യക്തത വരുത്തുന്നതിന് പകരം പകുതി അറിവുവച്ച് ആളുകള്‍ എഴുതുകയാണ്. അവനവന്റെ ജീവിതത്തില്‍ ഫോക്കസ് ചെയ്യുക. ശാന്തമായിരിക്കുക. നല്ലൊരു വ്യക്തിയാകാന്‍ ശ്രമിക്കുക'' എന്നായിരുന്നു ശോഭിത പറഞ്ഞത്. അതേസമയം ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം നാഗ ചൈതന്യ പ്രതികരിച്ചിരുന്നു.
''അവര്‍ മൂന്നാമതൊരാളെ ഇതിലേക്ക് കൊണ്ടു വരും. എന്റെ ഭൂതകാലവുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ. തലക്കെട്ട് ഉണ്ടാക്കാന്‍ മാത്രമാണ്. അനാവശ്യമായി വലിച്ചപ്പെടുന്ന ആ വ്യക്തിയോട് കാണിക്കുന്ന അനാദരവ് ആണത്'' എന്നാണ് നാഗ ചൈതന്യ പറഞ്ഞത്. എന്തായാലും താരങ്ങള്‍ കൂടുതല്‍ തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളും തടസമില്ലാതെ പ്രചരിക്കുന്നത് തുടരുകയാണ്.

അനുരാഗ് കശ്യപ് ഒരുക്കിയ രമണ്‍ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് ശോഭിതയുടെ അരങ്ങഏറ്റം. തെലുങ്ക് ചിത്രം ഗൂണ്ടാചാരിയിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് വന്ന ആമസോണ്‍ പ്രൈം സീരീസായ മെയ്ഡന്‍ ഇന്‍ ഹെവന്‍ വന്‍ വിജമായിരുന്നു. ഇതിലൂടെയാണ് ശോഭിത താരമായി മാറുന്നത്. പിന്നാലെ മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. കുറുപ്പിലെ പ്രകടനത്തിലൂടെ ധാരാളം പേരുടെ കയ്യടി നേടിയിരുന്നു.
പൊന്നിയന്‍ സെല്‍വനിലൂടെയാണ് തമിഴില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈയ്യടുത്താണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ സിത്താര എന്ന ഹിന്ദി ചിത്രത്തിലും മങ്കി മാന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications