ഒരുമിച്ച് ജീവിതം ആരംഭിച്ച് വിജയും രശ്മികയും; ഇരുവരും ലിവിംഗ് ടുഗദറില്‍! തെളിവ് നിരത്തി ആരാധകര്‍

തെന്നിന്ത്യന്‍ സിനിമയിലെ ജനപ്രീയ ജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഇരുവരും പ്രണയത്തിലാണെന്ന് നാളുകളായി റിപ്പോര്‍ട്ടുകളുണ്ട്. ജീവിതത്തില്‍ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള സൗഹൃദവും ആ സംശയങ്ങള്‍ക്ക് ശക്തിപകരുന്ന ഒന്നാണ്. ഇരുവരും പ്രണയം പരസ്യമായി നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്തിരുന്നാലും വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്നാണ് മിക്ക ആരാധകരുടേയും ധാരണ.

ഇങ്ങനെ പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകളും കഥകളുമൊക്കെ പ്രചരിക്കുന്നതിനിടെ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന് മാത്രമല്ല ഇരുവരും ഇപ്പോള്‍ ലിവിംഗ് ടുഗദര്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ചിലരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. തെളിവും അവര്‍ ഹാജരാക്കുന്നുണ്ട്.

Rashmika Mandanna

രണ്ട് ചിത്രങ്ങളാണ് തങ്ങളുടെ തിയറി തെളിയിക്കാനായി ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. ആദ്യത്തേതില്‍ വിജയ് ദേവരക്കൊണ്ട ഒരു പൂന്തോട്ടത്തില്‍ ഇരിക്കുകയാണ്. കറുപ്പും വെളുപ്പും വരകളുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് വിജയ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ രശ്മിക മന്ദാനയാണുള്ളത്. മഞ്ഞ സാരിയണിഞ്ഞ് പൂന്തോട്ടത്തില്‍ നില്‍ക്കുന്ന രശ്മികയാണ് ചിത്രത്തിലുള്ളത്. ഈ രണ്ട് ചിത്രങ്ങളുടെ പശ്ചാത്തലം ഒന്നാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

രണ്ടു പേരും ഒരേ പൂന്തോട്ടത്തില്‍ നിന്നുമാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. അതിനര്‍ത്ഥം രശ്മികയും വിജയ് ദേവരക്കൊണ്ടയും ഒരുമിച്ചാണ് കഴിയുന്നത് എന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇരുവരും നാളുകളായി പ്രണയത്തിലാണ്. ഇതിനിടെ ലൈഗറിന്റെ സമയത്ത് വിജയ്ക്കും അനന്യയും തമ്മില്‍ അടുപ്പുമുണ്ടെന്ന പ്രചരണങ്ങള്‍ ആ പ്രണയത്തെ ചെറുതായി ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പഴയത് പോലെയായെന്നും വിജയും രശ്മികയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നുമാണ് ഒരു കമന്റ്.

അതേസമയം തങ്ങളുടെ പ്രണയം മറച്ചുവെക്കുന്നതില്‍ വിജയും രശ്മികയും മഹാപരാജയമാണെന്നും അതല്ല, മറിച്ച് ഇരുവരും തങ്ങള്‍ ഒരുമിച്ചാണെന്ന കാര്യം പറയാതെ പറയാന്‍ ശ്രമിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. എന്തായാലും പതിവു പോലെ വാര്‍ത്തകളോടും ചോദ്യങ്ങളോടും വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രതികരിച്ചിട്ടില്ല. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് രശ്മിക എന്നാണ് വിജയ് ദേവരക്കൊണ്ട മുമ്പ് പറഞ്ഞിട്ടുള്ളത്.

Rashmika Mandanna

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ താരങ്ങളാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും. കന്നഡ സിനിമയിലൂടെയാണ് രശ്മിക കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും ഇപ്പോള്‍ ബോൡവുഡിലേക്കും എത്തുകയായിരുന്നു. മിഷന്‍ മജ്‌നുവാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്‍ബീര്‍ കപൂറിന്റെ നായികയായി എത്തുന്ന ആനിമല്‍, പുഷ്പയുടെ രണ്ടാം ഭാഗം എന്നീ സിനിമകളാണ് രശ്മികയുടേതായി ഒടുവില്‍ പുറത്തിറങ്ങാനുള്ളത്.

അതേസമയം സമാന്തയ്‌ക്കൊപ്പം ഒരുമിക്കുന്ന ഖുഷിയാണ് വിജയ് ദേവരക്കൊണ്ടയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗീത ഗോവിന്ദത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഒരുമിക്കുന്നത്. പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

Read more about: vijay devarakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X