മകളുടെ പ്രായമുള്ള കീര്‍ത്തിയോട് കാമം! നാണമില്ലേ ഇങ്ങനെ ചെയ്യാന്‍: ചിരഞ്ജീവിക്കെതിരെ ശ്രീ റെഡ്ഡി
തന്റെ വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുള്ള തെലുങ്ക് താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയടക്കമുള്ളവര്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ത്തിയാണ് ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ശ്രീ റെഡ്ഡിയുടെ പേര് വാര്‍ത്തകളിലൊന്നും കണ്ടിരുന്നില്ല. ചെറിയൊരു ശാന്തതയ്ക്ക് ശേഷം വീണ്ടുമെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി. ഇത്തവണയും ശ്രീ റെഡ്ഡിയുടെ ലക്ഷ്യം മെഗാസ്റ്റാര്‍ തന്നെയാണ്.
ചിരഞ്ജീവി നായകനായി എത്തുന്ന പുതിയ സിനിമയാണ് ഭോലാ ശങ്കര്‍. തമന്ന നായികയാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ചെല്ലി എന്നാണ് ചിത്രത്തിലെ കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസമായിരുന്നു ഭോലാ ശങ്കറിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

ഓഡിയോ ലോഞ്ചിനിടെ രസകരമായ രംഗങ്ങളാണ് അരങ്ങേറിയത്. കീര്‍ത്തി സുരേഷിന്റെ കൈ പിടിച്ചു കൊണ്ട് ചിരഞ്ജീവി സംസാരിക്കുന്നുണ്ട്. ഈ സിനമയില്‍ മാത്രമേ കീര്‍ത്തിയെ അനിയത്തിയാക്കൂ, ഇനിയുള്ള സിനിമയില്‍ നായികയാക്കാനെ സമ്മതിക്കൂവെന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സ്റ്റേജിലും സദസിലുമെല്ലാം പൊട്ടിച്ചിരികള്‍ക്ക് കാരണമായി മാറുകയും ചെയ്തു. എന്നാല്‍ ശ്രീ റെഡ്ഡിയ്ക്ക് ചിരഞ്ജീവിയുടെ വാക്കുകള്‍ സഹിക്കാന്‍ സാധിക്കുന്നതായിരുന്നില്ല.
മുമ്പ് പലപ്പോഴായി ചിരഞ്ജീവിക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ള ശ്രീ റെഡ്ഡി വീണ്ടും മെഗാസ്റ്റാറിനെതിരെ രംഗത്തെത്തുകയായിരുന്നു. മകളുടെ പ്രായമുള്ളൊരു നടിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നതെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ ചോദ്യം. മകളുടെ പ്രായമുള്ള കീര്‍ത്തിയോട് ലക്ഷങ്ങള്‍ കാണ്‍കെ ഇത്തരത്തിലുള്ള സംസാരം എങ്ങനെ സാധ്യമാകുന്നുവെന്ന് ശ്രീ റെഡ്ഡി ചോദിക്കുന്നു. കാമം നിറഞ്ഞ ഈ തമാശകളൊക്കെ എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്. മിണ്ടാതിരുന്നുവെങ്കില്‍ ഉള്ള ബഹുമാനം നഷ്്ടമാകില്ലെന്നും ശ്രീ റെഡ്ഡി പറയുന്നുമുണ്ട്.
ശ്രീ റെഡ്ഡിയുടെ പോസ്റ്റ് അധികം വൈകാതെ വൈറലായി മാറിയിരിക്കുകയാണ്. ചിലര്‍ ശ്രീ റെഡ്ഡിയെ അനുകൂലിച്ചെത്തുമ്പോള്‍ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ ആരാധകര്‍ക്ക് ഈ വിമര്‍ശനത്തെ അംഗീകരിക്കുവാന്‍ സാധിക്കുന്നതായിരുന്നില്ല. താരത്തെതിരെ ആരാധകര്‍ തിരിഞ്ഞിരിക്കുകയാണ്. ചിരഞ്ജീവി തമാശയായി പറഞ്ഞതാണെന്നും അതല്ലാതെ ഓഫ് സ്‌ക്രീനില്‍ കീര്‍ത്തിയെ മകളെപ്പോലെയാണ് ചിരഞ്ജീവി കാണുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്.

നേരത്തേയും ചിരഞ്ജീവിക്കെതിരെ ശ്രി റെഡ്ഡി രംഗത്ത് വന്നിട്ടുണ്ട്. ചിരഞ്ജീവിയുടെ കുടുംബത്തിനെതിരേയും സഹോദരന്‍ പവന്‍ കല്യാണിനെതിരേയുമൊക്കെ ശ്രീ റെഡ്ഡി ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളടക്കം ഉയര്‍ത്തിയാണ് ശ്രീ റെഡ്ഡി വിവാദ താരമാകുന്നത്. തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയില്‍ തനിക്ക് അംഗത്വം തരാത്തതിനെതിരേയും ശ്രീ റെഡ്ഡി പ്രതിഷേധം നടത്തിയിരുന്നു.
അതേസമയം, തമിഴില്‍ അജിത്ത് നായകനായ വേതാളത്തിന്റെ തെലുങ്ക് റീമേക്കാണ് ഭോലാ ശങ്കര്‍. തമന്ന നായികയാകുന്ന സിനിമയുടെ റിലീസ് ഓഗസ്റ്റ് നാണ്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ് ഫാദര്‍ ആണ് ചിരഞ്ജീവിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.


Click it and Unblock the Notifications











