ബാഹുബലി കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല! എല്ലാം കിട്ടിയത് അവർക്ക്; മനസുതുറന്ന് തമന്ന ഭാട്ടിയ

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ട് ഭാ​ഗങ്ങളായി എത്തിയ സിനിമ ഇന്ത്യൻ സിനിമയിലെ അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം തകർത്തെറിഞ്ഞു. ചിത്രത്തിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രഭാസ്, റാണ ദ​ഗുബതി, രമ്യ കൃഷ്ണൻ, അനുഷ്ക ശർമ്മ, തമന്ന ഭാട്ടിയ, സത്യരാജ് തുടങ്ങിയ താരങ്ങളാണ് സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഇവരുടെയെല്ലാം കരിയറിലെ വഴിത്തിരിവായിരുന്നു ബാഹുബലി.

സിനിമ വമ്പൻ വിജയമായതോടെ പ്രഭാസിന്റെയും റാണ ദഗ്ഗുബതിയുടെയും താരമൂല്യം വർദ്ധിച്ചു. ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളായി ഇവർ മാറി. സിനിമയുടെ ആദ്യ ഭാഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു തമന്നയുടെ അവന്തിക. ഡാൻസും ഫൈറ്റും എല്ലാമായി തമന്ന തിളങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം ഭാ​ഗത്തിൽ മിനിറ്റുകൾ മാത്രമാണ് തമന്നയെ സ്ക്രീനിൽ കണ്ടത്. ഒരു ജൂനിയർ ആർട്ടിസ്റ്റിന് ലഭിക്കുന്ന സ്ക്രീൻ സ്പേസ് പോലും നടിയ്ക്ക് നൽകിയില്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

tamannaah

ഇപ്പോഴിതാ ബാഹുബലിയിലൂടെ തനിക്ക് കരിയറിൽ വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തമന്ന. ഫിലിം കമ്പാനിയന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് തമന്ന മനസുതുറന്നത്. വൻ വിജയം നേടിയ സിനിമയിൽനിന്ന് തന്റെ സഹതാരങ്ങളായ പ്രഭാസിനെയോ റാണയെയോ പോലെ നേട്ടമുണ്ടാക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തമന്ന പറഞ്ഞത്. ആക്ഷൻ സിനിമകളിൽ ഇപ്പോഴും പുരുഷന്മാർക്ക് മാത്രമാണ് ക്രെഡിറ്റ് ലഭിക്കുന്നത് തന്റെ വേഷത്തിന് വേണ്ട പരിഗണന ലഭിച്ചില്ലെന്നും തമന്ന പറഞ്ഞു.

'ആക്ഷൻ സിനിമകളിൽ ഇപ്പോഴും പുരുഷ താരങ്ങൾക്കാണ് ക്രെഡിറ്റ് നൽകുന്നത് എന്ന് എനിക്ക് തോന്നുന്നു', തമന്ന പറഞ്ഞു. അതേസമയം പ്രഭാസിനും റാണയ്ക്കും വേണ്ട സ്വീകാര്യത ലഭിച്ചതിനെ നടി സ്വാഗതം ചെയ്യുകയും ചെയ്തു, 'എനിക്ക് ലഭിക്കാതെ പോയ നേട്ടം പ്രഭാസിനും റാണയ്ക്കും സിനിമയിൽനിന്ന് ലഭിച്ചത് ന്യായമാണെന്ന് കരുതുന്നു, കാരണം സിനിമയിലെ എന്റെ ഭാഗവും അത്രമാത്രമേ ഉണ്ടായിരുന്നുള്ളു', തമന്ന പറയുന്നു.

ബാഹുബലിയിലൂടെ തനിക്കുണ്ടായ വിജയത്തിൽ മുഴുകാൻ പറ്റിയ മാനസികവസ്ഥയിൽ ആയിരുന്നില്ല താനെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ ചിത്രത്തിലെ തന്റെ വേഷത്തിന് ലഭിച്ച എല്ലാ സ്നേഹത്തിനും പ്രതികരണത്തിനും തമന്ന നന്ദി പറഞ്ഞു. മുൻപെങ്ങും ഇല്ലാത്ത പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും നടി വ്യക്തമാക്കി. തമന്നയുടെ വാക്കുകൾ ഇതിനകം ചർച്ചയായി മാറിയിട്ടുണ്ട്. സിനിമയിൽ നിലനിൽക്കുന്ന ലിംഗ പക്ഷപാതത്തിലേക്ക് വെളിച്ചം വീശുന്നതാണ് നടിയുടെ വെളിപ്പെടുത്തൽ എന്നാണ് ഒരുവിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്.

tamannaah

നേരത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ആദ്യ ഭാഗത്തിന് ലഭിച്ച പ്രതികരണം കാരണം പിന്നീട് തന്നെ സിനിമയുടെ ഭാഗമാക്കിയതാണെന്നും തമന്ന വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഭാഗത്തിൽ മൂന്ന് സീനുകൾ മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത് അത് ഒരു ഗസ്റ്റ് റോൾ പോലെ ആയിരുന്നു. രണ്ടാം ഭാഗത്തിൽ തന്റെ ആവശ്യമായുണ്ടായിരുന്നില്ല എന്നും നടി പറഞ്ഞു. ആദ്യ ഭാഗത്തിൽ പോലും ഷൂട്ടിങ് ആരംഭിച്ച് ഒന്നര വർഷത്തിന് ശേഷമാണ് താൻ സിനിമയുടെ ഭാഗമായതെന്നും തമന്ന വെളിപ്പെടുത്തുകയുണ്ടായി.

ലസ്റ്റ് സ്റ്റോറീസ് 2 ആണ് തമന്നയുടെ റിലീസിനെത്തുന്ന പുതിയ സിനിമ. ചിരഞ്ജീവി നായകനാകുന്ന ഭോല ശങ്കർ, രജനീകാന്തിന്റെ ജയിലർ, ദിലീപ് നായകനാകുന്ന ബാന്ദ്ര തുടങ്ങിയ സിനിമകളും തമന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X