വിവാഹമോചനം നേടി നാലുവർഷം കഴിഞ്ഞ് ആറ് വയസുള്ള കുട്ടിയുടെ അമ്മയുമായി രണ്ടാം വിവാഹം!, മനസുതുറന്ന് താരപുത്രൻ!
തെലുങ്ക് സിനിമയിൽ നിന്നുള്ള താരപുത്രന്മാരിൽ ഒരാളാണ് നടൻ മാഞ്ചു മനോജ്. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവിന്റെ മകനാണ് മാഞ്ചു മനോജ്. ശൗര്യ അടക്കമുള്ള തെലുങ്ക് സിനിമകളിലൂടെയും നിരവധി ഫാസ്റ്റ് നമ്പർ പാട്ടുകളിലൂടെയും മലയാളികൾക്കും പരിചിതനായി മാറിയിട്ടുള്ള താരമാണ് മാഞ്ചു മനോജ്. മുപ്പത്തിയൊമ്പതുകാരനായ മാഞ്ചുവിന്റെ ഏക സഹോദരി ലക്ഷ്മി മാഞ്ചു അടുത്തിടെ മോൺസ്റ്റർ എന്ന സിനിമയിലൂടെ മലയാളത്തിൽ അഭിനയിച്ചിരുന്നു.
അടുത്തിടെയാണ് മാഞ്ചു മനോജ് രണ്ടാം വിവാഹം ചെയ്തത്. ഭൂമ മൗനിക റെഡ്ഡിയെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹം മുതൽ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൊക്കെ ചർച്ച ചെയ്യപ്പെടാറുണ്ട്. 2019 ൽ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് മാഞ്ചു ഇപ്പോൾ രണ്ടാം വിവാഹത്തിന് തയ്യാറായത്. അതേസമയം, ഭാര്യ ഭൂമി റെഡ്ഢിയും ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ആറ് വയസുള്ള മകനും ഉണ്ട്.

ഇപ്പോഴിതാ, പ്രശസ്ത ഹാസ്യനടൻ വെണ്ണേല കിഷോറുമായുള്ള ഒരു ടോക്ക് ഷോയിൽ തങ്ങളുടെ പ്രണയം, വിവാഹം, വിവാഹമോചനം എന്നിവയെ കുറിച്ചൊക്കെ സംസാരിച്ചിരിക്കുകയാണ് ഇരുവരും. തങ്ങളുടെ വിവാഹ മോചനത്തിനു ശേഷവും അവരുടെ ബന്ധത്തിലുടനീളവും ഇരുവർക്കും ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വന്നതായി ഇവർ പറഞ്ഞു. 'ഞങ്ങൾ വർഷങ്ങളോളം വനവാസത്തിലായിരുന്നു. ആ സമയത്ത് പരസ്പരം മനസിലാക്കുന്നതിന് വേണ്ടി ഇന്ത്യയിൽ പലയിടങ്ങളിലും യാത്ര ചെയ്തു,' എന്നും ഇവർ വെളിപ്പെടുത്തി.
പ്രണതി റെഡ്ഡി ആയിരുന്നു മാഞ്ചു മനോജിന്റെ ആദ്യ ഭാര്യ. ആ ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് നടൻ വെളിപ്പെടുത്തി, തന്റെ പ്രണയ ജീവിതത്തിനും സിനിമയോടുള്ള അഭിനിവേശത്തിനും ഇടയിൽ ഒരുതരം പ്രതിസന്ധി നേരിട്ടു എന്നാണ് നടൻ പറഞ്ഞത്. നൽകുന്ന സ്നേഹത്തിനുള്ളത് തിരികെ ലഭിക്കാത്തത് പോലെ തോന്നി. ഇത് അദ്ദേഹത്തിനുള്ള സ്ഥാനം, വിശ്വസ്തത എന്നിവ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളിലേക്ക് നയിച്ചു എന്നുമാണ് നടൻ പറഞ്ഞത്.
അതേസമയം, മൗനികയെ അടുത്തറിയാൻ തുടങ്ങിയപ്പോൾ, അവളോടും അവളുടെ മകനോടും തനിക്ക് കൂടുതൽ ഉത്തരവാദിത്തബോധം തോന്നിത്തുടങ്ങി. ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ, ജീവിതം തന്നെ അർത്ഥശൂന്യമാകുമെന്ന് കരുതി. അങ്ങനെ എല്ലാ വെല്ലുവിളികളും നേരിട്ട് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്താൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു നടൻ പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം മനോജ് തന്റെ പ്രിയപ്പെട്ട ഭാര്യ ഭൂമ മൗനിക റെഡ്ഡിക്ക് വേണ്ടി ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരുന്നു. "എം മനസോ..എം വരാസോ" എന്ന് പേരിട്ടിരിക്കുന്ന ഗാനം അവരുടെ വിവാഹം, ഹൽദി, മെഹന്ദി ചടങ്ങുകളിൽ നിന്നുള്ള ദൃശ്യങ്ങളോടൊപ്പമാണ് ഒരുക്കിയിരിക്കുന്നത്. തനിക്ക് ഭാര്യയോടുള്ള സ്നേഹം മുഴുവൻ പ്രകടിപ്പിച്ചു കൊണ്ടാണ് മാഞ്ചു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
'ഇത്തരത്തിലുള്ള സ്നേഹം ജീവിതത്തിലൊരിക്കലാണെന്ന് അവർ പറയുന്നു, നീ എനിക്ക് വേണ്ടിയുള്ള ഒരാളാണെന്ന് എനിക്കറിയാം. ഇന്നും എപ്പോഴും ഞാൻ എന്നെ തന്നെ നിനക്കു നൽകുന്നു. സ്നേഹിക്കപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്ക് കാണിച്ചു തന്നതിന് നന്ദി,' എന്ന് പറഞ്ഞുകൊണ്ടേയിരുന്നു നടന്റെ കുറിപ്പ്.
കഴിഞ്ഞ മാർച്ച് 3 ന് ഒരു സ്വകാര്യ ചടങ്ങിലാണ് മനോജും മൗനികയും വിവാഹിതരായത്. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇതിനുമുമ്പ്, മൗനിക ബംഗളൂരുവിൽ നിന്നുള്ള ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിൽ ആറ് വയസുള്ള മകനുണ്ട്. 2015ലായിരുന്നു പ്രണതി റെഡ്ഡിയുമായുള്ള മനോജിന്റെ വിവാഹം. ശേഷം 2019ലാണ് ഇവർ വേർപിരിഞ്ഞത്.


Click it and Unblock the Notifications