തങ്ങളുടെ പകുതി പ്രായം പോലുമില്ലാത്ത നടിമാർക്കൊപ്പമാണ് അവരുടെ റൊമാൻസ്; സൂപ്പർ താരങ്ങൾക്കെതിരെ നടി!
ഇന്ത്യൻ സിനിമ എത്രത്തോളം അപ്‌ഡേറ്റഡ് ആയെന്ന് പറഞ്ഞാലും ഇന്നും മാറാത്ത ഒരു കാര്യമാണ് താരങ്ങൾ അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യുന്നത്. പ്രായമെത്ര ആയാലും സൂപ്പർ താരങ്ങൾ എല്ലാം ഇന്നും പ്രണയ നായകനായി തിളങ്ങുന്നത് കാണാം. അമ്പത് വയസ്സ് കഴിഞ്ഞാലും പാട്ടും പാടി ഡാൻസും കളിച്ചെത്തുന്ന പ്രണയ നായകനായി നടന്മാരെ കാസ്റ്റ് ചെയ്യാൻ സംവിധായകർക്ക് ഒരു മടിയും ഉണ്ടാവില്ല. എന്നാൽ നായികമാരുടെ കാര്യം അങ്ങനെയല്ല.
മുപ്പത് കഴിഞ്ഞാൽ പിന്നെ നായികമാരെ കാണുക അമ്മ വേഷങ്ങളിലോ സഹോദരി വേഷങ്ങളിലോ ആവും. പാട്ടു പാടി ഡാൻസ് കളിച്ച് പ്രണയിക്കാനൊന്നും അവർക്ക് അവസരമുണ്ടാകില്ല. ഇപ്പോഴിതാ, ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് യുവനടി. അടുത്തിടെ വിവാദ പരാമർശങ്ങളിലൂടെയൊക്കെ ശ്രദ്ധ നേടിയ ഭാനു ശ്രീ മെഹ്‌റയാണ് സൂപ്പർ താരങ്ങൾക്കെതിരെ അടക്കം വിമർശനവുമായി എത്തിയിരിക്കുന്നത്.

തെലുങ്കിൽ ഒരുപിടി സിനിമകൾ ചെയ്തിട്ടും വലിയ ജനപ്രീതി ലഭിക്കാതെ പോയ നായികമാരിൽ ഒരാളാണ് ഭാനുശ്രീ മെഹ്‌റ. വരുഡു എന്ന ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. എന്നാൽ ചിത്രം വലിയ പരാജയമായി മാറിയതോടെ നടിയ്ക്ക് സിനിമയിൽ നിന്ന് കാര്യമായ അവസരങ്ങൾ ലഭിക്കാതെ വരുകയായിരുന്നു.
അല്ലു അർജുനും ആര്യയും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടും സിനിമയുടെ നിർമ്മാതാക്കൾക്ക് വലിയ നഷ്ടം സംഭവിച്ചു. ചിത്രത്തിന്റെ പരാജയത്തോടെ ഭാനുശ്രീക്ക് അവസരങ്ങൾ നല്കാൻ മറ്റു സംവിധായകർ മടി കാണിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ, നടന്മാരെയും നടിമാരെയും സിനിമയിൽ വ്യത്യസ്തമായി കാണുന്നത് എന്താണെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഭാനുശ്രീ. സോഷ്യൽ മീഡിയിൽ പങ്കുവച്ച നടിയുടെ കുറിപ്പ് പറഞ്ഞു.
നായികമാരുടെ പ്രായം കൂടുന്നത് സിനിമാ മേഖലയിൽ വലിയ പ്രശ്നമാണെന്ന് അവർ പറഞ്ഞു. നായികമാർ പ്രായമായാൽ ഉടൻ അമ്മ വേഷങ്ങളിലേക്ക് ഒതുക്കപ്പെടുമെന്ന് നടി പറഞ്ഞു. അതേസമയം, നായകന്മാർ ആണെങ്കിൽ അവരുടെ പ്രായത്തിന്റെ പകുതിയിൽ താഴെയുള്ള നായകന്മാരുമായി വരെ റൊമാൻസ് ചെയ്യുമെന്ന് ഭാനുശ്രീ പറഞ്ഞു. വിവാഹം കഴിഞ്ഞാലോ, പ്രായം കൂടിയാലോ നായികമാർ ഈ പ്രശ്‌നം നേരിടാറുണ്ടെന്നാണ് നടി പറഞ്ഞത്.
എന്തുകൊണ്ടാണ് നായികമാർക്ക് മാത്രം ഇത്തരം നിയമങ്ങളെന്നും ഭാനുശ്രീ ചോദിച്ചു. ഈ പ്രവണത തകർക്കാൻ ധീര വനിതകളുടെ കഥകൾ പറഞ്ഞു കൊണ്ടിരിക്കണം എന്നുമാണ് ഭാനുശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം, ഭാനുശ്രീ മെഹ്‌റയുടെ പ്രതികരണത്തോട് നിരവധി പേരാണ് നെഗറ്റീവ് രീതിയിൽ പ്രതികരിച്ച് രംഗത്ത് എത്തുന്നത്. നേരത്തെ നടത്തിയിട്ടുള്ള വിവാദ പരാമർശങ്ങളാണ് നടിയോടുള്ള എതിർപ്പിന് കാരണമെന്നാണ് സൂചന.

കഴിഞ്ഞ മാസം നടൻ അല്ലു അർജുൻ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു എന്ന ആരോപണവുമായി ഭാനുശ്രീ രംഗത്ത് എത്തിയിരുന്നു. സ്ക്രീൻ ഷോട്ട് സഹിതം ആയിരുന്നു നടിയുടെ പോസ്റ്റ്. എന്റെ കരിയറിൽ സംഭവിച്ചതിനൊന്നും ഞാൻ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടില്ല. ഞാൻ അതിലൊക്കെ തമാശ കണ്ട് മുന്നോട്ട് പോവുകയായിരുന്നു എന്നിട്ടും അല്ലു അർജുൻ എന്നെ ബ്ലോക്ക് ചെയ്തു എന്ന് പറഞ്ഞായിരുന്നു നടിയുടെ പോസ്റ്റ്.
അതേസമയം, നടിക്ക് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം രൂക്ഷമായിരുന്നു. തന്റെ കരിയർ നശിക്കാനുള്ള കാരണം അല്ലു അർജുൻ ആണെന്ന് നടി പറഞ്ഞു എന്നാരോപിച്ചായിരുന്നു ആക്രമണം. മുൻപ് താരങ്ങളുടെ പോസ്റ്റുകൾക്ക് താഴെയെല്ലാം തന്റെ യൂട്യൂബ് ചാനലിന്റെ ലിങ്ക് കമന്റ് ചെയ്തതിന്റെ പേരിലും നടിക്കെതിരെ വിമർശനം ഉണ്ടായിരുന്നു.


Click it and Unblock the Notifications