Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
അവസരം വേണമെങ്കില്‍ 'ഒത്തുതീര്‍പ്പിന്' തയ്യാറാകണം! ദുരനുഭവം വെളിപ്പെടുത്തി നടി എസ്തര്
പുറമെ കാണുന്ന ഗ്ലാമറിന്റെ ലോകം മാത്രമല്ല സിനിമ മേഖല. കല്ലും മുള്ളും നിറഞ്ഞ വഴികളിലും അതിന് പിന്നിലുണ്ട്. ചതിക്കുഴികളും അനവധിയുണ്ട്. സമൂഹത്തിലെ മറ്റ് പലമേഖലകളിലേതും പോലെ ശക്തമായ പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇടം കൂടിയാണ് സിനിമ മേഖല. അതുകൊണ്ട് തന്നെ അതിന്റെ മോശം വശങ്ങള് അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സിനിമയില്‍ നിന്നുമൊരു വെളിപ്പെടുത്തല്‍ നടന്നിരിക്കുകയാണ്.
ഒരുകാലത്ത് തെലുങ്ക് സിനിമയിലെ നിറസാന്നിധ്യമായിരുന്നു എസ്തര് വലേറിയ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു എസ്തര്. ഇപ്പോഴിതാ 69 സലാര്‍ കോളനി എന്ന സിനിമയിലൂടെ തെലുങ്ക്് സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് എസ്തര്. താന്‍ സിനിമയില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് എസ്തര് മനസ് തുറന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു എസ്തര് നടത്തിയത്്. താരത്തിന്റെ വാക്കുകളിലേക്ക്.

തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നുവെന്നാണ് എസ്തര് പറയുന്നത്. തനിക്ക് ചുറ്റുമുള്ളവര്‍ തന്നോട് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകണമെന്ന് പറഞ്ഞുവെന്നാണ് എസ്തറിന്റെ ആരോപണം. ''എനിക്ക് അഭിനയത്തോട് അഭിനിവേശമുണ്ട്. പക്ഷെ ഞാന്‍ ഡെസ്പറേറ്റ് അല്ല. ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ അറിയാം. പിന്നെ ഞാന്‍ എന്തിന് ഒത്തുതീര്പ്പിന്് തയ്യാറാകണമെന്ന് പറയുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല'' എന്നാണ് എസ്തര് പറയുന്നത്.
പണത്തിനും പ്രശസ്തിക്കും ഒന്നും പിന്നാലെ പായുന്ന ആളല്ല താനെന്നും എസ്തര് പറയുന്നു. വേദിയിലും വീട്ടിലും ഡാന്‍സ് ചെയ്യുമ്പോള്‍ കിട്ടുന്നതും ഒരേ സന്തോഷം ആണെങ്കില്‍ പിന്നെ എന്തിനാണ് ഒത്തുതീര്‍പ്പുകളിലൂടെ സിനിമ എന്നൊരു വേദി തിരഞ്ഞെടുക്കണമെന്നാണ് എസ്തര് ചോദിക്കുന്നത്. ''ടോളിവുഡ് മാത്രമല്ല സിനിമ ലോകം. അഭിനയിക്കാനുള്ള അഭിനിവേശമുണ്ടെങ്കില്‍ മറ്റ് ഇന്ഡസ്ട്രികളില് നിന്നും അവസരം തേടി വരും. ജോലിയ്ക്ക് വേണ്ടി എന്റെ ആത്മാഭിമാനത്തെ ഇല്ലാതാക്കാന്‍ എനിക്ക് സാധിക്കില്ല'' എന്നും എസ്തര് പറഞ്ഞു.
Recommended Video
തെലുങ്കിന് പുറമെ കന്നഡയിലും സജീവമാണ് എസ്തര്. ഹിന്ദിയിലൂടെയായിരുന്നു എസ്തറിന്റെ അരങ്ങേറ്റം. പിന്നീടാണ് തെലുങ്കില്‍ സജീവമായി മാറുന്നത്. തെലുങ്ക്, ഹിന്ദി, കന്നഡ, കൊങ്കിണി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 69 സന്‍സ്കാര്‍ കോളനി, ഡിഎന്‍എ, സാമ്രാട്ട്, രുദ്ര, വേദാദ്രി തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. താരത്തിന്റെ വെളിപ്പെടുത്തലുകള്‍ ചർച്ചയായി മാറിയിരിക്കുകയാണ്.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി