കുറച്ചു കാലമായി ആ രോഗം കൊണ്ട് ബുദ്ധിമുട്ടുകയാണ്; വിവാദ ലിപ് ലോക്കിന് കാരണം!; തുറന്നു പറഞ്ഞ് നടി നന്ദിത ശ്വേത!

തെലുങ്ക്, തമിഴ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധനേടിയ നടിയാണ് നന്ദിത ശ്വേത. 2011 മുതൽ സിനിമയിൽ സജീവമാണ് താരം. കന്നഡ സിനിമയിൽ നിന്ന് അരങ്ങേറ്റം കുറിച്ച നന്ദിത പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിച്ചു. 2016ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം എക്കടിക്കി പൊതാവ് ചിന്നവട സിനിമയിലൂടെയാണ് താരം തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധനേടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിലും റിയാലിറ്റി ഷോകളിൽ ജഡ്ജായുമെല്ലാം നന്ദിത തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരമാണ് നന്ദിത. ഗ്ലാമറസ് വേഷത്തിലടക്കം നന്ദിത പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ജൂലൈ 20 ന് റിലീസ് ചെയ്യുന്ന തന്റെ പുതിയ ചിത്രം ഹിഡിംബയുടെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. ഹിഡിംബയിൽ തെലുങ്കിലെ യുവതാരം അശ്വിൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

nandita swetha

ഇരുവരും പോലീസ് ഓഫീസർമാരായാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമൊക്കെ ഇതിനകം ചർച്ചയായിട്ടുണ്ട്. അതിനിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കുറച്ചു കാലമായി താൻ പോരാടിക്കൊണ്ടിരിക്കുന്ന അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നന്ദിത ശ്വേത.

സിനിമയിലെ പോലീസ് വേഷത്തിനായി ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചതിനെ കുറിച്ച് പറയുന്നതിനിടെയാണ് തന്റെ രോഗത്തെ കുറിച്ചും നടി മനസുതുറന്നത്‌. ശരീരഭാരം കുറയ്ക്കാൻ പാടുപെട്ടെന്ന് നന്ദിത പറഞ്ഞു. ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയാണ് തനിക്കെന്നും കുറച്ചു കാലങ്ങളായി ഈ അസുഖം കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും നടി വ്യക്തമാക്കി. അസുഖം മൂലം പേശി വേദനയടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനായി ഒരു ഭക്ഷണക്രമം പിന്തുടരുന്നത് വളരെ ബുദ്ധിമുട്ടാണ് നന്ദിത പറഞ്ഞു.

വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് നന്ദിതയെ ബാധിച്ചിരിക്കുന്ന ഫൈബ്രോമയാള്‍ജിയ. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതാവുക, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കഴിഞ്ഞ ദിവസം നടി വീണ നായരും ഫൈബ്രോമയാള്‍ജിയ മൂലം ചികിത്സയിലാണെന്ന് ആരാധകരെ അറിയിച്ചിരുന്നു.

nandita swetha

അതേസമയം ഹിഡിംബയിലെ നായകനുമായുള്ള നന്ദിത ശ്വേതയുടെ ലിപ് ലോക്ക് രംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു. അതേക്കുറിച്ചും നടി അഭിമുഖത്തിൽ വിശദീകരിച്ചു. പൊതുവെ റൊമാന്റിക് രംഗങ്ങളിൽ നിന്നും ലിപ് ലോക്ക് ചുംബനങ്ങളിൽ നിന്നും താൻ വിട്ടു നിൽക്കാറാണ് പതിവ്. എന്നാൽ ഇത്തവണ കഥ ആവശ്യപ്പെടുന്നതിനാൽ ചുംബനരംഗത്തിൽ അഭിനയിക്കേണ്ടി വന്നു എന്ന് നന്ദിത പറയുന്നു.

ആദ്യം ഈ രംഗമുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ട്രെയിലറിൽ തന്നെ നന്ദിതയും അശ്വിനും തമ്മിലുള്ള ലിപ് ലോക്ക് രംഗം കാണിച്ചിരുന്നു. ഹിഡിംബയ്ക്ക് പുറമെ ഇടം പൊരുൾ ഏവൽ, മൈ നെയിം ഈസ് കിരാതകം, മംഗളവാരം, വാനങ്ങമുടി തുടങ്ങി തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾ നന്ദിതയുടേതായി അണിയറയിൽ ഉണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X