അത് എന്റെ ബ്രാ അല്ല! സോഷ്യല്‍ മീഡിയ ട്രോളുകളോട് പായല്‍ രജ്പുത്

സോഷ്യല്‍ മീഡിയ താരങ്ങളെ സംബന്ധിച്ച് ഒരേസമയം അനുഗ്രഹവും ശാപവുമാണ്. ആരാധകരുമായി ബന്ധപ്പെടാനും അവസരങ്ങള്‍ ലഭിക്കാനുമൊക്കെ സോഷ്യല്‍ മീഡിയ താരങ്ങളെ സഹായിക്കാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള സദാചാര ആക്രമണവും പലപ്പോഴും താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ സമാനമായ പ്രതിസന്ധി നേരിടുകയാണ് നടി പായല്‍ രജ്പുത്.

ആര്‍എക്‌സ് 100 എന്ന ചിത്രത്തിലൂടെ സെന്‍സേഷനായി മാറിയ നടിയാണ് പായല്‍ രജ്പുത്. അജയ് ഭൂപതിയായിരുന്നു സിനിമയുടെ രചനയും സംവിധാനവും. തെലുങ്കിലേക്കുള്ള പായലിന്റെ അരങ്ങേറ്റമായിരുന്നു ആര്‍എക്‌സ് 100. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ ബോള്‍ഡ് രംഗങ്ങളും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് വെങ്കടേഷ്, രവി തേജ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും പായല്‍ രാജ്പുത് അഭിനയിച്ചിട്ടുണ്ട്.

Payal Rajput

എന്നാല്‍ കരിയറില്‍ ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് താരം കടന്നു പോകുന്നത്. തുടര്‍ വിജയം കണ്ടെത്താന്‍ പായലിന് സാധിക്കുന്നില്ല. വിജയത്തിനായുള്ള പായലിന്റെ കാത്തിരിപ്പ് ഇപ്പോള്‍ ചിരിയിലേക്ക് വഴി മാറുകയാണ്. ആര്‍എക്‌സ് 100 ഒരുക്കിയ അജയ് ഭൂപതിയുടെ പുതിയ സിനിമയായ മംഗളവാരമാണ് പായലിന്റെ പുതിയ സിനിമ. നവംബര്‍ 17 ന് റിലീസായ സിനിമ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ഹൈപ്പര്‍ സെക്ഷ്വല്‍ ഡിസോര്‍ഡറുള്ള നായികയുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെ ചിത്രത്തിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ചിത്രത്തില്‍ പായലിന്റെ കഥാപാത്രമായ ശൈലു ബ്രാ മാത്രം ധരിച്ചു വരുന്ന രംഗമാണ് ചര്‍ച്ചയാകുന്നത്.

ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണിത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ അതിനെ മറ്റൊരു കണ്ണോടു കൂടിയാണ് കണ്ടിരിക്കുന്നത്. ഈ രംഗത്തിന്റെ ജിഫ് തയ്യാറാക്കി പായല്‍ രാജ്പുത്തിന്റെ ബ്രാ എന്ന ക്യാപ്ഷനോടെ പങ്കുവച്ചൊരു ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി പായല്‍ തന്നെ രംഗത്തെത്തുകയാണ്. ''അത് എന്റെ ബ്രാ അല്ല. പ്രൊഡക്ഷന്‍ ഹൗസ് തന്നതാണ്'' എന്നായിരുന്നു പായലിന്റെ മറുപടി.

Payal Rajput

ഒരു ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും ആ ഗ്രാമത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നു. ഇതിനിടയില്‍ ശൈലു എന്ന പെണ്‍കുട്ടി പെട്ടു പോകുന്നതാണ് ചിത്രത്തിന്റെ കഥ. ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍, എന്താണ് മംഗളവാരത്തിന്റെ രഹസ്യം എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നേടിയുള്ള അന്വേഷണമാണ് ചിത്രം.

പായല്‍ രജ്പുത് നായികയാകുമ്പോള്‍ പ്രിയദര്‍ശിനി, നന്ദിത ശ്വേത, ദിവ്യ പിള്ള, രവീന്ദ്ര വിജയ്, ചൈതന്യ, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്വാതി റെഡ്ഡി ഗുണപതിയും സുരേഷ് വര്‍മ എമ്മും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ബി അജനീഷിന്റേതാണ് ചിത്രത്തിലെ സംഗീതം. സിവേന്ദ്ര ദശരഥിയുടേതാണ് കാമറ. എഡിറ്റിംഗ് മാധവ് കുമാര്‍ ഗുല്ലപ്പള്ളിയും നിര്‍വ്വഹിച്ചിരിക്കുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X