'എന്റെ സ്വപ്നങ്ങളിൽ കണ്ട കുതിരപ്പുറത്ത് വരുന്ന രാജകുമാരൻ'; ദുൽഖറിനെ കുറിച്ച് നടി ശ്രീലീല!

മലയാളത്തിലെ എന്നല്ല തെന്നിന്ത്യൻ സിനിമയിലെ തന്നെ മിന്നും താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഗംഭീര വിജയങ്ങൾ സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് നടൻ. ദുല്‍ഖറിനെ പോലെ ഒരേസമയം ഇത്രയും ഭാഷകളിൽ തിളങ്ങിയ മറ്റേതെങ്കിലും താരമുണ്ടോ എന്നത് തന്നെ സംശയമാണ്. അഭിനയിച്ച എല്ലാ ഭാഷകളിലും നിരവധി ആരാധകരുണ്ട് ദുൽഖറിന്.

താരങ്ങൾക്കിടയിൽ പോലും നിരവധി ദുൽഖർ ആരാധകരെ കാണാൻ കഴിയും. അക്കൂട്ടത്തിൽ ഒരാളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ശ്രീലീല. ടോളിവുഡിലെ യുവാനായികമാരിൽ ശ്രദ്ധേയയാണ് ശ്രീലീല. കന്നഡ സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ശ്രീലീല ഇന്ന് തെലുങ്കിലെ ഏറ്റവും തിരക്കുള്ള നായികയാണ്. പേളി സനഡി എന്ന പരാജയ ചിത്രത്തിലൂടെ ആയിരുന്നു ശ്രീലീലയുടെ തെലുങ്ക് അരങ്ങേറ്റം.

Sreeleela, Dulquer Salmaan

എന്നാൽ രവി തേജയ്‌ക്കൊപ്പം അടുത്തതായി അഭിനയിച്ച ധമാക്ക ബ്ലോക്ക്ബസ്റ്റർ ഹിറ്റായതോടെ ശ്രീലീലയും താരമായി മാറുകയായിരുന്നു. ഇന്ന് അരഡസനിലധികം ചിത്രങ്ങൾ ശ്രീലീലയുടേതായി അണിയറയിലുണ്ട്. ഈ ചിത്രങ്ങൾ പുറത്തിറങ്ങുന്നതോടെ ശ്രീലീല തെന്നിന്ത്യയിലെ മുൻനിര താരമായി മാറുമെന്നാണ് സിനിമാ നിരൂപകരുടെ വിലയിരുത്തൽ. അതിനിടെ ദുൽഖർ സൽമാനെ കുറിച്ച് ശ്രീലീല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

അടുത്തിടെ തെലുങ്ക് ചിത്രമായ മാഡിന്റെ പ്രീ റിലീസ് ഇവന്റിൽ വിശിഷ്ടാതിഥിയായി ശ്രീലീല എത്തിയിരുന്നു. ദുൽഖറും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആ വേദിയിൽ പ്രസംഗിക്കുന്നതിനിടെ ശ്രീലീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ അമ്മ വലിയ ദുൽഖർ ഫാൻ ആണെന്ന് പറഞ്ഞാണ് നടി സംസാരിച്ചു തുടങ്ങിയത്.

'സാർ നിങ്ങൾ പരിപാടിക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ എന്നെക്കാൾ സന്തോഷിച്ചത് എന്റെ അമ്മയാണ്. ഒരു വലിയ ആരാധിക നിങ്ങളെ അന്വേഷിച്ചതായി പറയാൻ പറഞ്ഞിട്ടുണ്ട്', ശ്രീലീല പറഞ്ഞു. 'ചെറുപ്പം മുതലേ ഞാൻ ഒരു സ്വപ്നം കാണുമായിരുന്നു... അമ്മൂമ്മ പറയുന്ന കഥകളിൽ നിന്ന് ഒരു രാജകുമാരൻ കുതിരപ്പുറത്ത് വരുന്നത് ഞാൻ സങ്കല്പിക്കുമായിരുന്നു. ഹിരീയേ ഗാനം കാണുമ്പോഴെല്ലാം എന്റെ ആ സ്വപ്നത്തിലെ ആ രാജകുമാരൻ നിങ്ങളാണെന്ന് തോന്നാറുണ്ട്', എന്നായിരുന്നു ശ്രീലീലയുടെ വാക്കുകൾ.

ശ്രീലീലയുടെ വാക്കുകൾ വേദിയിൽ ഉള്ളവരെയെല്ലാം ഞെട്ടിച്ചു. എല്ലാവരും ആശ്ചര്യപ്പെട്ടു. അതേസമയം ദുൽഖർ സൽമാൻ പുഞ്ചിരിച്ചു കൊണ്ട് ശ്രീലിക്ക് നന്ദി പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി വരുന്നത്.

Sreeleela, Dulquer Salmaan

ദുൽഖർ സൽമാൻ വിവാഹിതനാണ് ശ്രീലീല, നിങ്ങൾക്ക് അത് അറിയില്ലേ?, പ്രണയമാണോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് കമന്റുകൾ.അതേസമയം ശ്രീലീല നൽകിയത് മനോഹരമായ ഒരു കോംപ്ളിമെന്റ ആണെന്ന് പറഞ്ഞ് നടിയെ അഭിനന്ദിക്കുന്ന നിരവധി ആളുകളുമുണ്ട്. തമിഴ് ചിത്രമായ ഓഹ് കാതൽ കണ്മണി, മഹാനടി, സീത രാമം തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകർക്കും ഏറെ പ്രിയങ്കരനാണ് ദുൽഖർ. അതുകൊണ്ട് തന്നെ ശ്രീലീലയുടെ പരാമർശം തെലുങ്ക് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം സീതാ രാമമാണ് ദുൽഖറിന്റെ അവസാനമിറങ്ങിയ തെലുങ്ക് ചിത്രം. മൃണാൾ താക്കൂർ നായികയായ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്ത തെലുങ്കിലും റിലീസ് ചെയ്തിരുന്നെങ്കിലും കേരളത്തിലെ പോലെ തന്നെ അത്ര മികച്ച സ്വീകരണമല്ല തെലുങ്കിലും ചിത്രത്തിന് ലഭിച്ചത്.

More from Filmibeat

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X