മദ്യപിച്ചു ലക്കുകെട്ട് പ്രമുഖ നടൻ പാതിരാത്രി വീട്ടിൽ കയറിവന്നു, ഞാൻ കൂടെകിടക്കണമത്രേ; ദുരനുഭവം പറഞ്ഞ് നടി
മലയാള സിനിമകളിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ഉഷ കുമാരി എന്ന നടി തനിക്ക് സിനിമയിൽ നിന്നുണ്ടായ ഒരു ദുരനുഭവം പങ്കുവയ്ക്കുകയാണ്.
അറുപതുകളിലും എഴുപതുകളിലും നായികയായി തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് വെണ്ണിറ ആടൈ നിർമ്മല. മലയാളത്തിലും നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.
1965 ൽ വെണ്ണിറ ആടൈ എന്ന സിനിമയിലൂടെ ആയിരുന്നു നിർമ്മലയുടെ അരങ്ങേറ്റം. ശാന്തി എന്ന പേരിൽ ജനിച്ച താരം സിനിമയിൽ എത്തിയപ്പോൾ നിർമ്മല എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ആദ്യ സിനിമ വിജയിച്ചതോടെ ആ സിനിമയുടെ പേരും ചേർത്ത് അറിയപ്പെടുകയായിരുന്നു. എന്നാൽ മലയാളത്തിൽ ഉഷ കുമാരി എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്.
മലയാളികൾക്കിടയിൽ നടി ഇന്നും അറിയപ്പെടുന്നത് ഈ പേരിലൂടെയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഏകദേശം നാന്നൂറോളം സിനിമകളിലാണ് ഉഷ കുമാരി അഭിനയിച്ചത്.

ദൂരദർശനിലേത് അടക്കം ഒരുപിടി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമെ മികച്ച നർത്തകി കൂടി ആയിരുന്നു താരം. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും വന്നിരുന്നു.
എംജിആർ തന്റെ സഹോദരിയായി ദത്തെടുത്ത്. രാഷ്ട്രീയത്തിൽ നിർമലയെ തന്റെ പിന്മുറക്കാരിയാക്കാനൊക്കെ എംജിആർ ശ്രമിച്ചിരുന്നു.
കരിയറിൽ തമിഴിലും മലയാളത്തിലും തെലുങ്കിലുമാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. ഇപ്പോഴിതാ, സിനിമയിൽ സജീവമായിരുന്ന കാലത്ത് തനിക്ക് ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
താൻ അഭിനയിച്ചിരുന്ന ഒരു സിനിമയിലെ നടൻ പാതിരാത്രി മദ്യപിച്ച് ലക്കുകെട്ട് കൂടെകിടക്കണമെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് വന്നുവെന്നാണ് നടി പറയുന്നത്. തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു സംസാരിക്കുന്നതിനിടെയാണ് ഉഷ കുമാരി ഇക്കാര്യം പറഞ്ഞത്.
'ഒരു ദിവസം ഷൂട്ടിങ് പൂർത്തിയാക്കി ഞാൻ വീട്ടിലെത്തി. ആ ദിവസം പാതിരാത്രിയിൽ ആ സിനിമയിലെ നായകൻ മദ്യപിച്ച് ലക്കുകെട്ട് എന്റെ വീട്ടിൽ വന്നു,'
'അയാൾ വന്ന് വാതിലിൽ കുറേ മുട്ടിയെങ്കിലും ഞാൻ തുറന്നില്ല. വാതിലിൽ തട്ടുന്നതിനിടെ 'ദയവു ചെയ്ത് തുറക്കൂ.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല, അകത്തു വന്ന് നിന്റെയൊപ്പം കിടന്നുറങ്ങിയിട്ട് പൊക്കോളാം' എന്ന് അയാൾ പറയുന്നുണ്ടായിരുന്നു,'
'അടുത്ത ദിവസം മുതൽ ഞാൻ ഷൂട്ടിങിന് പോയില്ല. ആ സിനിമ ഞാൻ വേണ്ടെന്ന് തന്നെ വെച്ചു. സംവിധായകൻ സംസാരിച്ച് എന്റെ മനസ് മാറ്റാൻ ശ്രമിച്ചു,'
'പക്ഷെ ഞാൻ ഇല്ലെന്ന് തീർത്തു പറഞ്ഞു. ഞാൻ കാരണമല്ല ഇങ്ങനെ സംഭവിച്ചതെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങൾ സഹിക്കാൻ കഴിയില്ല,' എന്നുമാണ് ഉഷ കുമാരി അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം, 74-കരിയായ ഉഷ കുമാരി ഇപ്പോഴും അവിവാഹിതയാണ്. സിനിമയിൽ നിന്നൊക്കെ മാറി നിൽക്കുന്ന നടി ഇപ്പോൾ നൃത്ത അധ്യാപനവും മറ്റുമായി തിരക്കിലാണ്. സ്വന്തമായി നൃത്ത വിദ്യാലയവും നടി നടത്തുന്നുണ്ട്.
2010 ൽ റാഗഡ എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ ഷാർജ ടു ഷാർജ ആയിരുന്നു അവസാന ചിത്രം.
80 കൾ മുതൽ മലയാള സിനിമയിൽ നിന്ന് വിട്ട് നിന്ന താരം മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയതായിരുന്നു ഷാർജ ടു ഷാർജ എന്നാൽ പിന്നീട് തുടർന്ന് അഭിനയിച്ചില്ല.

മലയാളത്തിൽ സത്യൻ നായകനായ കാട്ടുതുളസി എന്ന സിനിമയിലൂടെ ആയിരുന്നു നിർമ്മലയുടെ അരങ്ങേറ്റ. കുഞ്ചാക്കോയാണ് നടിയെ മലയാളത്തിലേക്ക് കൊണ്ടുവന്നത്.
നിർമ്മല എന്ന് പേര് മാറ്റി ഉഷ കുമാരി എന്നാക്കുന്നതും അദ്ദേഹം തന്നെയാണ്. പിന്നീട് പ്രേം നസീറിന്റെ നായികയായി സ്റ്റേഷൻ മാസ്റ്റർ എന്ന സിനിമയിലും ഉഷ കുമാരി തിളങ്ങി.
തുടർന്ന് ഇരുട്ടിന്റെ ആത്മാവ്, രമണൻ, ഗുരുവായൂർ കേശവൻ, തച്ചോളി അമ്പു എന്നിങ്ങനെ നിരവധി സിനിമകളിലാണ് അഭിനയിച്ചത്. മലയാളത്തിൽ ഏകദേശം 50 ൽ അധികം സിനിമകളാണ് നടി ചെയ്തത്.
തമിഴിൽ ശിവാജി ഗണേശൻ, എം ജി ആർ തുടങ്ങി അക്കാലത്തെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ച നടി ഏകദേശം നൂറോളം സിനിമകൾ തമിഴിൽ മാത്രം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications