ഷക്കീലയോട് ആളുകൾക്കുള്ള ക്രേസ് കണ്ട് ഞെട്ടി! ഗേറ്റ് തുറന്നതും കുറേയധികംപേർ അകത്തേക്ക് ഓടുകയാണ്: സംവിധായകൻ

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഷക്കീല. മലയാളത്തിൽ അടക്കം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഷക്കീല ചിത്രങ്ങൾ. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളെ പോലും പിന്നിലാക്കുന്നതായിരുന്നു ഷക്കീല ചിത്രങ്ങളുടെ വിജയം. സോഫ്റ്റ് പോൺ സ്വഭാവമുള്ള സിനിമകളായിരുന്നു ഇതിൽ ഏറെയും. അതുകൊണ്ട് തന്നെ അക്കാലത്ത് വൻ ജനാവലിയായിരുന്നു ഷക്കീല ചിത്രങ്ങൾ കളിക്കുന്ന തിയേറ്ററുകൾക്ക് മുന്നിൽ.

ഷക്കീലയ്ക്ക് ഉണ്ടായിരുന്ന ഈ സ്വീകാര്യത കൊണ്ട് മാത്രം നടിയെ ചെറിയ വേഷത്തിലെങ്കിലും തങ്ങളുടെ സിനിമകളുടെ ഭാഗമാക്കാൻ മിക്ക സംവിധായകരും ശ്രമിച്ചിട്ടുണ്ട്. തെലുങ്കിലെ അറിയപ്പെടുന്ന സംവിധായകനും തിരക്കഥകൃത്തുമായ തേജയും അങ്ങനെയാണ് ഷക്കീലയെ തന്റെ സിനിമയിൽ അഭിനയിപ്പിക്കുന്നത്. തേജ സംവിധാനം ചെയ്ത ജയം എന്ന സിനിമയിലായിരുന്നു അത്. തെലുങ്കിൽ ഏറ്റവും കൂടുതൽ പുതുമുഖ താരങ്ങളെ കൊണ്ടുവന്നിട്ടുള്ള സംവിധായകനാണ് തേജ.

shakeela

ഉദയ്കിരൺ, നിതിൻ, നവദീപ് തുടങ്ങി തെലുങ്ക് നടന്മാരെ സിനിമയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. രണ്ട് ദശാബ്ദക്കാലത്തെ സിനിമാ ജീവിതത്തിൽ ആയിരത്തിലധികം പുതുമുഖ താരങ്ങളെയും സാങ്കേതിക വിദഗ്ധരേയും അദ്ദേഹം സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. തേജയുടെ ഉടൻ പുറത്തിറങ്ങിനിരിക്കുന്ന അഹിംസ എന്ന ചിത്രത്തിലും പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അദ്ദേഹം. അതിനിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജയം സിനിമയിൽ ഷക്കീലയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് തേജ സംസാരിച്ചത്.

ഷക്കീലയ്ക്ക് തെലുങ്കിൽ പ്രശസ്‌തി നൽകിയ സിനിമയായിരുന്നു ജയം. അതിന് മുൻപ് അഞ്ച് സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും അതൊന്നും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ജയം കഴിഞ്ഞതോടെ മികച്ച അവസരങ്ങൾ ഷക്കീലയെ തേടി എത്തുകയായിരുന്നു. സിനിമയിലേക്ക് ഷക്കീലയെ തിരഞ്ഞെടുത്തതിനെ കുറിച്ച് തേജ പറയുന്നത് ഇങ്ങനെയാണ്...

ജയം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനൊക്കെ മുമ്പ് തേജയും ആർപി പട്‌നായിക്കും മറ്റൊരാളും കൂടി ഹൈദരാബാദിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്നു. അതിനിടെ കാച്ചിഗുഡയിലെ താരകരാമ എന്ന തിയേറ്ററിൽ വലിയൊരു ജനക്കൂട്ടത്തെ കാണാൻ ഇടയായി. തിയേറ്ററിന്റെ ഗേറ്റ് തുറന്നപ്പോൾ തന്നെ കുറെയധികം ആളുകൾ അകത്തേക്ക് ഓടിക്കയറുകയാണ്. ആരാധകർ ഏറ്റെടുത്ത ഈ സിനിമ ഏതെന്ന് അറിയാൻ തിയേറ്ററിന് മുന്നിലെ പോസ്റ്റർ നോക്കിയപ്പോൾ കാമേശ്വരി എന്ന് കണ്ടു.

അവിടെയുള്ളവർക്കെല്ലാം ഷക്കീലയെ അറിയാം. പക്ഷേ എന്തായിരിക്കും ഇവരോട് ഇത്ര ആരാധന എന്നറിയാൻ ടിക്കറ്റെടുത്ത് തേജയും തിയേറ്ററിൽ കയറി. ഷക്കീല സ്ക്രീനിൽ വരുമ്പോൾ, ആണുങ്ങൾ എല്ലാം എഴുന്നേറ്റ് നൃത്തം ചെയ്യാൻ തുടങ്ങും. ആ ക്രേസ് കണ്ട് തേജ ഞെട്ടി. അതോടെ ജയം സിനിമയിൽ ലക്ച്ചറുടെ വേഷത്തിലേക്ക് നടിയെ കാസ്റ്റ് ചെയ്യുകയായിരുന്നു. അതിനു ശേഷം തെലുങ്കിൽ നിരവധി സിനിമകളിലാണ് ഷക്കീല അഭിനയിച്ചത്. ഏറ്റവും ഒടുവിൽ 2019ലാണ് നടി ഒരു തെലുങ്ക് സിനിമ ചെയ്തത്.

shakeela

അതേസമയം, അധികം വൈകാതെ തന്നെ ബി ഗ്രേഡ് സിനിമകൾ ചെയ്യുന്നത് ഷക്കീല നിർത്തിയിരുന്നു. സംവിധായകരും നിർമാതാക്കളും തന്നെ ചൂഷണം ചെയ്യുകയാണെന്ന് മനസ്സിലാക്കിയതോടെ ആയിരുന്നു പിന്മാറ്റം. പിന്നീട് ധാരാളം കൊമേർഷ്യൽ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇന്ന് ടെലിവിഷൻ പരമ്പരകളിലും റിയാലിറ്റി ഷോകളിലുമൊക്കെ സജീവമാണ് നടി.

മലയാളത്തിൽ ഉൾപ്പടെ നിരവധി പരിപാടികളുടെ ഭാഗമാണ് ഷക്കീല. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലും സ്റ്റാർ മാജിക് ഷോയിൽ മെന്റർ ആയും ഷക്കീല എത്തുന്നുണ്ട്.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X