സായ് പല്ലവിയെ ഭയങ്കര ഇഷ്ടാണ്, നമ്പറുണ്ടെങ്കിലും വിളിക്കാന്‍ പേടി; പ്രണയം വെളിപ്പെടുത്തി ബോളിവുഡ് താരം

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെ അരങ്ങേറിയ സായ് പല്ലവിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തെലുങ്കിലും തമിഴിലുമെല്ലാം മിന്നും താരമായി മാറുകയായിരുന്നു സായ് പല്ലവി. തന്റെ അഭിനയ മികവു കൊണ്ടും ഡാന്‍സ് കൊണ്ടുമൊക്കെ അധികം വൈകാതെ തന്നെ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറി സായ് പല്ലവി.

ഇന്ന് സൂപ്പര്‍ നായികയാണ് സായ് പല്ലവി. സായിയുടെ പേര് തന്നെ ധാരാളമാണ് ഒരു സിനിമയ്ക്ക് ആളു കയറാന്‍. തെലുങ്ക് സിനിമയിലാണ് കൂടുതല്‍ സിനിമകളും ചെയ്യുന്നതെങ്കിലും തമിഴിലും സജീവമാണ് സായ്. ഹിറ്റുകള്‍ ഒരുപാടുണ്ട് സായിയുടെ കരിയറില്‍ ഇതിനോടകം തന്നെ. സ്ഥിരം നായിക വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് സായ് സ്വന്തം ഇടം കണ്ടെത്തുന്നത്.

Sai Pallavi

ഓഫ് സ്‌ക്രീനിലും സായ് പല്ലവി വ്യത്യസ്തയാണ്. താരത്തിന്റെ നിലപാടുകളും കയ്യടി നേടാറുണ്ട്. തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കി തന്നെ വെക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് സായ് പല്ലവി. അതുകൊണ്ട് തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം വാര്‍ത്തകളില്‍ അധികം ഇടം നേടാറില്ല. പ്രേക്ഷകരെ പോലെ തന്നെ അഭിനേതാക്കളും സായ് പല്ലവിയുടെ ആരാധകരായുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു നടന്‍.

ബോളിവുഡിലെ മിന്നും താരമായ ഗുല്‍ഷന്‍ ദേവയ്യയാണ് സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. തന്റെ അഭിനയ മികവിലൂടെ പലവട്ടം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള പ്രതിഭയാണ് ഗുല്‍ഷന്‍ ദേവയ്യ. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. തന്റെ പക്കല്‍ സായ് പല്ലവിയുടെ നമ്പര്‍ വരെ ഉണ്ടെങ്കിലും സമീപിക്കാനുള്ള ധൈര്യമില്ലെന്നാണ് ഗുല്‍ഷന്‍ പറയുന്നത്.

''എനിക്ക് സായ് പല്ലവിയോട് അതിയായ ക്രഷ് ഉണ്ട്. കുറച്ച് നാളായി ഇതിങ്ങനെ പോകുന്നു. എന്റെ പക്കല്‍ അവരുടെ നമ്പറുമുണ്ട്. പക്ഷെ അവരെ സമീപിക്കാനുള്ള ധൈര്യമില്ല. അവര്‍ ഗംഭീര നടിയും നര്‍ത്തകിയുമാണ്. ഇതൊരു ക്രഷ് മാത്രമാണെന്ന് കരുതുന്നു. അതില്‍ കൂടുതലൊന്നുമില്ല. ചിലപ്പോഴൊക്കെ അവരോട് മോഹം തോന്നും. അവര്‍ വളരെ നല്ല നടിയാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരുനാള്‍ അവരുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഒരുപാട് സന്തോഷിക്കും. ബാക്കി എനിക്കറിയില്ല. ഒന്നും നടന്നില്ലെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്'' എന്നായിരുന്നു ഗുല്‍ഷന്‍ പറഞ്ഞത്.

Sai Pallavi

''നടക്കണമെന്നുണ്ടെങ്കില്‍ നടക്കും. നടക്കില്ല എന്നാണെങ്കില്‍ നടക്കില്ല. പക്ഷെ നല്ലൊരു നടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചാല്‍ അത് നല്ലതാണ്. അതില്‍ തെറ്റില്ല. അതെങ്കിലും ചെയ്യാന്‍ പറ്റുമല്ലോ'' എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഗുല്‍ഷനെ പോലെ അഭിനയ മികവ് തെളിയിച്ച നടനില്‍ നിന്നുമുള്ള വാക്കുകളോട് സായ് പല്ലവി എങ്ങനെ പ്രതികരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആമസോണ്‍ പ്രൈമിന്റെ ദഹാഡ് സീരീസിന്റെ വിജയത്തിളക്കത്തിലാണ് ഗുല്‍ഷന്‍. ഷെയ്ത്താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗുല്‍ഷന്‍ ശ്രദ്ധ നേടുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ കയ്യടി നേടുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ഗണ്‍സ് ആന്റ് ഗുലാബ് ആണ് ഗുല്‍ഷന്റെ പുതിയ സീരീസ്. അതേസമയം സായ് പല്ലവിയുടെ പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ ആണ് ചിത്രത്തിലെ നായകന്‍.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X