സര്‍വ്വത്ര ഫില്ലറുകള്‍! കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറിയ ശോഭിത; നിശ്ചയത്തിന് പിന്നാലെ വിമര്‍ശനം!

നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ഇന്നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച നാളുകളായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇന്ന് വാര്‍ത്തകള്‍ സ്ഥരീകരിച്ചു കൊണ്ട് വിവാഹ നിശ്ചയം കഴിഞ്ഞതായി നാഗാര്‍ജുന അറിയിക്കുകയായിരുന്നു.

രാവിലെ ഒമ്പതേ മുക്കാലോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്. നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ നടി സമാന്തയെയായിരുന്നു ചൈതന്യ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ല്‍ ഇരുവരും പിരിയുകയായിരുന്നു. സിനിമാ ലോകത്തെ ഞെട്ടിച്ച വിവാഹ മോചന വാര്‍ത്തയായിരുന്നു ഇത്. തുടര്‍ന്നാണ് നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാകുന്നത്.

Sobhita Dhulipala

മലയാളികള്‍ക്കും സുപരിചിതയാണ് ശോഭിത ധൂലിപാല. നിവിന്‍ പോളി സിനിമ മൂത്തോനിലൂടെയാണ് ശോഭിത മലയാളത്തിലെത്തുന്നത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്റെ നായികയായ അഭിനയിച്ച കുറുപ്പിലൂടേയും കയ്യടി നേടി. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശോഭിത. മെയ്ഡ് ഇന്‍ ഹെവനിലൂടെ ഒടിടി ലോകത്തെ മിന്നും താരമായി മാറിയതോടെ ശോഭിതയെ തേടി കൂടുതല്‍ സിനിമകളെത്തുന്നത്.

ഇതിനിടെ ഇപ്പോഴിതാ ശോഭിതയെക്കുറിച്ചുള്ളൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ശോഭിത തന്റെ മുഖത്ത് വരുത്തിയ മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് കോസ്മറ്റോളജിസ്റ്റായ ഡോക്ടര്‍ ശിഖ സാംഗ്വി പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ശോഭിതയ്ക്കുണ്ടായ മാറ്റങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാണിക്കുകയാണ് ഡോക്ടര്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ശോഭിത തന്റെ ചുണ്ടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫില്ലറുകളുടെ സഹായത്തോടെ രണ്ട് ചുണ്ടുകളും വലുതാക്കിയിട്ടുണ്ട്. ഒരു വര്‍ഷം വരെ കലാവധിയുള്ള ഇഞ്ചക്ഷന്‍ ആണ് ഇതിനായി ചെയ്തിരിക്കുന്നത്. താടിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫില്ലര്‍ ആണ് ചെയ്തിരിക്കുന്നത്. മുമ്പ് ഫ്‌ളാറ്റായിരുന്നത് കൂടുതല്‍ റൗണ്ട് ആയി. ഡീപ്പ് ഫില്ലര്‍ ആയിരിക്കാം എന്നാണ് ഡോക്ടര്‍ പറയുന്നത്. കവിളിലും ഫില്ലര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പുരികത്തില്‍ മൈക്രോ ബ്ലെയ്ഡിംഗ് ചെയ്തതായും ഡോക്ടര്‍ പറയുന്നു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Sobhita Dhulipala

മുന്നേയായിരുന്നു സുന്ദരി. എല്ലാവര്‍ഷവും ഈ ഫില്ലറുകള്‍ ചെയ്താല്‍ മാത്രമേ ഇവള്‍ക്ക് ഇതേ ലുക്ക് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്തൊരു ജീവിതമാണിത്. മുമ്പ് നല്ല ഭംഗിയുണ്ടായിരുന്നു.ഇവരൊക്കെ സര്‍ജറി കഴിഞ്ഞ് എഴുന്നേറ്റ ശേഷം ഞാനാരാണ് എന്ന് ചോദിച്ചു കാണുമോ? രണ്ടും ഒരാള്‍ തന്നെയാണ് തോന്നുന്നതേയില്ല. പുതിയൊരു മുഖം തന്നെ വാങ്ങിയെന്ന് സാരം. സ്‌കിന്നിന്റെ നിറത്തിലും മാറ്റം വന്നിട്ടുണ്ട്, മൂക്കിന്റെ അറ്റ കൂര്‍പ്പിക്കുക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. അതേസമയം താരത്തെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്.

എന്തിനാണ് ആളുകള്‍ക്കിടയില്‍ ഇത്ര ഹേറ്റ്. അത് അവളുടെ മുഖമാണ്. അവള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്തും അവള്‍ക്ക് ചെയ്യാം. അവള്‍ക്ക് വേണ്ട ഇടത്ത് എത്താനത് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഞാനടക്കം മറ്റാര്‍ക്കും അതില്‍ സംസാരിക്കാന്‍ അവകാശമില്ലെന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X